എല്ലാവർക്കും നമസ്കാരം
🍁വീറ്റ് കുൽച്ച🥀4 പേർക്ക് സെർവ് ചെയ്യാൻ
🌸ആവശ്യമായ സാധനങ്ങൾ
🍁ആട്ട-600 ഗ്രാം
🍁ഉപ്പ്-പാകത്തിന്
🍁പഞ്ചസാര-2 ടീസ്പൂൺ
🍁ബേക്കിംഗ് സോഡ-1/2 ടീസ്പൂൺ
🍁ബേക്കിംഗ് പൗഡർ-1/2 ടീസ്പൂൺ
🍁നെയ്യ്-2 ഡെസെർട്ട് സ്പൂൺ
🍁യോഗർട്ട്-2 ഡെസെർട്ട് സ്പൂൺ
🍁ഇളം ചൂടുപാൽ-200 മില്ലി
🍁മല്ലിയില ചെറുതായി മുറിച്ചത്-ആവശ്യത്തിന്
🍁കരിഞ്ചീരകം-ആവശ്യത്തിന്
🍁നെയ്യ്-ആവശ്യത്തിന്
🌸ഉണ്ടാക്കുന്ന വിധം
🍁ഒരു ബൗളിൽ ആട്ട എടുത്ത് അതിലേക്ക് ഉപ്പ്, പഞ്ചസാര, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, നെയ്യ് ഇവ ചേർത്തിളക്കി യോജിപ്പിക്കുക.
🍁യോഗർട്ട് ചേർത്തിളക്കി യോജിപ്പിച്ച് കുറേശ്ശെയായി പാൽ ഒഴിച്ചു മയത്തിൽ കുഴിച്ചെടുത്ത് കാലാവസ്ഥയ്ക്ക് അനുസരിച്ച് രണ്ടോ മൂന്നോ മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
🍁പൊങ്ങി വന്ന മാവ് ഒന്നുകൂടി സോഫ്റ്റ് ആയി കുഴച്ച് ഉരുളകളാക്കി മാറ്റിവയ്ക്കുക.
🍁ഒരു ഉരുള എടുത്ത് മുകളിൽ കുറച്ച് മല്ലിയിലയും കരിഞ്ചീരകവും തൂവിയതിന് ശേഷം ഒന്നമർത്തി കുറച്ച് കട്ടിയിൽ നീളത്തിൽ മാത്രം പരത്തിയെടുക്കുക. മുഴുവൻ മാവും ഇതുപോലെ ചെയ്യുക.
🍁ചൂടാക്കിയ ചപ്പാത്തി തവയിൽ ചുട്ടെടുക്കുക.
🍁ചൂടോടെ നെയ്യ് പുരട്ടി വെജ് / നോൺവെജ് കറി കൂട്ടി വിളമ്പാം.
🥲
Super🌹
Super 👌
ആദ്യമായി കേൾക്കുന്നു