Friday, July 24, 2026
Homeഅമേരിക്കവിവിധതരം തെയ്യങ്ങൾ.. (ഭാഗം -12) "ആടിവേടൻ" ✍ അവതരണം: രജിത എൻ.കെ

വിവിധതരം തെയ്യങ്ങൾ.. (ഭാഗം -12) “ആടിവേടൻ” ✍ അവതരണം: രജിത എൻ.കെ

പുലർച്ച കൊട്ടണച്ചേരിയിൽ വെടി പൊട്ടുമ്പോൾ കണ്ണൻ പെരുവണ്ണാൻ എഴുന്നേറ്റു.

അയാളുടെ മകളുടെ . മകൾ തൻവിയ..

അവളെ എഴുന്നേൽപ്പിച്ചു. പുറത്ത് പായയിൽ കിടത്തി .തെയ്യാഭരണ പെട്ടിയെടുത്ത് വെച്ച് മുഖത്തെഴുതിച്ചു

ആടിവേടനെ കെട്ടേണ്ട ദിവസമാണ്. തനുവിനു ഇഷ്ടമൊന്നുമല്ല.

ചുവന്നപട്ടു ധരിച്ച് കിരീടം അണിഞ്ഞു.

കഴുത്തിൽ വലിയ പൂമാലയണിഞ്ഞു. കാലിൽ ചിലമ്പണിഞ്ഞു.

” ഇവിടെ ആടിക്കോട്ടെ?’

കണ്ണന്റെ ചോദ്യം കേട്ട് വീട്ടുകാർ വേണ്ടെന്നു പറഞ്ഞു.” ഞങ്ങളുടെ ബന്ധു മരിച്ചിരുന്നു’

അടുത്ത വീട്ടിലെത്തിയപ്പോൾ അഞ്ചാറു കൊട്ടുകൾ ചെണ്ടയിൽ വീണു.

വഴിയിൽ തനുവിന്റെ കൂട്ടുകാർ പല കളികളിലും ഏർപ്പെടുന്നുണ്ടായിരുന്നു.

ചിലർ അവളെ കളിയാക്കി..

ചിലർ സ്നേഹത്തോടെ പുഞ്ചിരിച്ചു.

തനുവിന്റെ ഏട്ടൻ ആകാശും തെയ്യം കെട്ടാൻ തുടങ്ങിയിരുന്നു..

അവളുടെ അമ്മയ്ക്ക് ഇതൊന്നും ഇഷ്ടമല്ലെങ്കിലും രോഗിയായ ഭർത്താവിനെ ചികിത്സിക്കാൻ വലിയ തുക തന്നെ വേണം..

തെയ്യം കലാകാരൻമാർ മദ്യപാനികളും വളരെ ദുരിതങ്ങൾ നിറഞ്ഞ ജീവിതവുമായിരിക്കും..
തീയിൽ കൂടിയുള്ള കോലങ്ങളുടെ നടപ്പ് എന്നും പൊരി വെയിൽ ആഹാരമില്ലാതെ
ഉറക്കമില്ലാതെയുള്ള കോലം കെട്ടൽ..

നടന്നു നടന്നു ആറു വയസ്സുകാരിയുടെ കാല് വേദനിച്ചു തുടങ്ങി..

കൈയിലെ ഭാരം കൂടിയ മണി കൊണ്ട് ഓരോ വീട്ടിൽ എത്തുമ്പോഴും മണിയടിക്കണം..

“അച്ചച്ചാ.. എന്നെ എടുക്കുമോ?’

കുറച്ചുനേരം കണ്ണൻ അവളെ എടുത്തു കൊണ്ട് നടന്നു..

അപ്പോഴേയ്ക്കും മഴ വരാൻ തുടങ്ങിയിരുന്നു..

മഴ നനഞ്ഞാൽ മുഖത്തെഴുത്ത് മായുകയും ചെയ്യും..

പഴയകാലത്ത് ഐശ്വര്യം വരാൻ ആടിവേടനെ ആടിക്കുന്നത്..

ഇന്ന് മിക്കവരും സമ്പന്നർ

അവർക്കൊന്നും വലിയ താല്പര്യം ഇല്ല..

ഓരോ കാരണം പറഞ്ഞ് തെയ്യത്തെ ആടിക്കാറില്ല.

ഇപ്പോൾ ആടിക്കേണ്ടത് തന്റെ ആവശ്യം കണ്ണൻ പെരുവണ്ണാൻ ഓർത്തു.

ചെണ്ടയിൽ വീണ്ടും വീണ്ടും കൊട്ടുകൾ വീണുകൊണ്ടിരുന്നു.

**********************************************

(കൊട്ടണച്ചേരി അമ്പലം വെള്ളൂരിൽ
അവിടെ അടുത്ത് അമ്മ വീട്.. കൊട്ടണച്ചേരി വെടിക്കെട്ട് പ്രസിദ്ധം.

പുലർച്ച വെടി പൊട്ടും

വൈകുന്നേരം വെടി മുഴങ്ങുമ്പോൾ അമ്മമ്മ പറയും
“രെയ്തേ വീട്ടിന്റെ ഉള്ളിലും കളത്തിലും അടിച്ച് വാര്’

സന്ധ്യയ്ക്ക് വെടി മുഴങ്ങുമ്പോൾ പറയും
“രെയ്തേ.. വിളക്ക് കത്തിക്ക്”
രാവിലെ ഇതുപോലെ തന്നെ അങ്ങനെ വെടി കേട്ടാണ് ഓരോന്ന് ചെയ്യുക

രജിത എൻ.കെ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com