ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഒരു ‘മാമ്പഴ സ്മൂത്തി‘ ആണ്.
ഇത് മാമ്പഴകാലം ആയതുകൊണ്ട് സുലഭമായി മാമ്പഴം കിട്ടുമല്ലോ. ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ മാമ്പഴം തീരുന്നതുവരെ ഈ സ്മൂത്തി ഉണ്ടാക്കും എന്നുള്ളത് ഉറപ്പാണ്. എന്നാപ്പിന്നെ തയ്യാർ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യം ഉള്ളവ
🫙🥛🥣🛢️🧉🫗🍚
🥭നന്നായി പഴുത്ത നാരില്ലാത്ത മാങ്ങ – 1
🍚പഞ്ചസാര – മധുരം ആവശ്യമുള്ളത്ര
🥛പാൽ -1 ഗ്ലാസ്സ്
🛢️പാൽപ്പൊടി – 2 ടേബിൾ സ്പൂൺ
🥣 കണ്ടൻസ്ഡ് മിൽക്ക് – 2 ടേബിൾ സ്പൂൺ
🫙തണുത്ത വെള്ളം – 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
🫕♨️🫕♨️🫕♨️🫕♨️
🥭നല്ല മധുരമുള്ള പഴുത്ത മാമ്പഴം തൊലികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജ്യൂസ് അടിക്കുന്ന ജാറിൽ ഇടുക.
🛢️പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര ഇത്രയും ഇട്ട് നന്നായി അടിക്കുക.
🥛അതിനുശേഷം ഇതിലേക്ക് പാൽ, വെള്ളം ഇത്രയും ചേർത്ത് ജ്യൂസിന് മുകളിൽ പതഞ്ഞു വരുന്നത് വരെ നന്നായി അടിച്ചെടുക്കുക.
🧊തണുപ്പ് കൂടുതൽ വേണമെങ്കിൽ സെർവ് ചെയ്യുമ്പോൾ ഐസ് ക്യൂബ്സ് ഇട്ടുകൊടുക്കുക.
🥭വളരെ ടേസ്റ്റി ആയ സ്മൂത്തി തയ്യാർ. എല്ലാവരും ഉണ്ടാക്കി സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)
മാമ്പഴ സ്മൂത്തി നല്ല റെസിപ്പി ❤️👍
😍😍
സൂപ്പർ
സൂപ്പർ 🌹👍
😋😋😋