ചെമ്പരത്തി പൂവെ നിന്റെ
ചെഞ്ചുണ്ടിൽ തഞ്ചുന്ന
ചെന്നിണ കാന്തിയാർക്കായ്
കരുതീടുന്നു
ചന്തത്തിൽ തിളങ്ങുന്ന
ചെമ്മുകിൽ പോലെയതു
ചെംചായം ചുറ്റുംവാരി
വിതറുന്നല്ലൊ
ചന്ദനപ്പൊടിയേന്തി
ചന്തത്തിൽ ചെണ്ടുപോലെ
ചാരുകേസരങ്ങൾകാറ്റി –
ലുലയുന്നല്ലൊ
ശൃംഗാരശോഭ ചിന്നി
സിന്ദൂരം പടരുന്നു
ചെമ്പരത്തിപൂവെ നീ
പീലി നീർത്തുമ്പോൾ




സൂപ്പർ