പെണ്ണെ നീയുണരുക!
നിനക്കു നീ മാത്രമെന്നു
ധരിക്കുക.!!
ചുറ്റും നടമാടുന്ന തിന്മയുടെ
വിഷസർപ്പങ്ങൾ
ചുറ്റിവരിയുന്നുവോ
സിരാപടലങ്ങളിൽ..?
“തനിക്ക് താനും പുരയ്ക്കു
തൂണും”എന്ന
പഴഞ്ചൊല്ലിൻ അർത്ഥം
കണ്ടെത്തുക നീ..
“പണത്തിനു മീതെ പരുന്തും
പറക്കില്ല”.
അതുമൊരു പഴഞ്ചൊല്ലെന്ന്
ഓർക്കുക നീ..
പെൺമണീ നമുക്ക്
ആരൊക്കെയുണ്ടാകിലും
നമ്മളെ കാക്കുവാൻ നാം
തന്നെപൊ രുതണം..
അഹോരാത്രം നീ
കണ്ണീരൊഴുക്കിയാലും
നീതിദേവത കണ്ണു
തുറക്കില്ലെന്നോർക്കുക..
വിശ്വത്തിൻ സുരക്ഷയ്ക്കായ്
മോഹിച്ചിടുന്നു
വിജ്ഞാന കുതുകികൾ
നിസ്വാർത്ഥരായ്..
വിവേകം തൊട്ടു
തീണ്ടിയിട്ടില്ലാത്തവർ
വ്യാമോഹത്തിൻ കരിമ്പടം
പുതച്ചുറങ്ങുന്നു..
രാഷ്ട്രീയ മതമാത്സര്യങ്ങൾ
തൻകേളികൾ
രാജ്യത്തുടനീളം വിദ്വേഷം
വിതയ്ക്കുന്നു..
രാജാവ് നഗ്നനാണെന്നത്
കേൾക്കാതെ
രാജവെമ്പാലയെക്കാൾ വിഷം
വമിപ്പിക്കുന്നു..
സ്ത്രീകൾക്കും കുഞ്ഞിനും
പരിരക്ഷയില്ലാതെ
സുരക്ഷിതമല്ലാത്ത കൈകളിൽ
പിടയുന്നു..
സാമദ്രോഹികൾ വാഴുമീ
നാട്ടിലെ..
സമാധാനം ഇന്നെവിടെയോ
പോയി മറഞ്ഞു..
വിശ്വത്തിൻ നായകാ
ഓംകാരമൂർത്തേ
വിശ്വാസം അർപ്പിക്കുന്നു ഈ
ഏഴകൾ..
വിഷാദം അകറ്റി നീ
കാത്തുകൊള്ളേണമേ
വിത്തമില്ലെങ്കിലും
സ്വസ്ഥതയേകണേ..
കഴിഞ്ഞ കാലത്തിന്റെ ജീർണ്ണിച്ച
ഗാഥകൾ
കുഴിച്ചുമൂടാം നമുക്ക്
അഗാധഗർത്തങ്ങളിൽ..
കനിവിന്റെ കണ്ണികൾ
വിളക്കിച്ചേർത്തിടാം
കാലത്തിൻ മുൻപിലായ് കാഴ്ച
വയ്ക്കാം..!




👏👍
🙏