മോഹങ്ങളെല്ലാം ചിറകറ്റു
പോയൊരു പുൽക്കൊടിത്തുമ്പാണു
ഞാൻ സൂര്യതാപത്താൽ വെന്തു
കരിഞ്ഞെന്റെ ഉടലും മനവും
ഒരുപോലെയായ്
എന്തൊക്കെ മോഹങ്ങളായിയിരുന്നു
എന്റെ ചിറകുവിരിച്ചുപറക്കാൻ
ചാറ്റൽ മഴയൊന്നു പെയ്ത്, ഈ
മണ്ണിന്റെമണമൊന്നുകേൾക്കാൻ
വേഴാമ്പൽപക്ഷിയേപ്പോലെ
കാത്തിരുന്നു ഞാനീമണ്ണിൽ
വിഷുപ്പക്ഷിപാടിപ്പറന്നു എൻ
മനമാകെകോരിത്തരിച്ചു
പുതുമഴ തോരാതെപെയ്തു
മണ്ണിൻ മഹിമയറിഞ്ഞു
കർഷകർ വിത്തുവിതച്ചു
വിത്തെല്ലാം പൊട്ടിമുളച്ചു.
പുത്തൻ പ്രതീക്ഷയാലെന്റെ
പുൽനാമ്പു കുളിരേകിനിന്നു.
ഇളംകാറ്റെന്നെത്തലോടി
എന്റെ മോഹവും സഫലമായ്തീർന്നു.




മനോഹരം 🥳🎉💐
നന്നായിട്ടുണ്ട്
ഹൃദ്യം