കർക്കടകപ്പെയ്ത്തു കഴിഞ്ഞപ്പോൾ
മാനം,
നീലച്ചേല ഞൊറിഞ്ഞുടുത്തു.
വെള്ളിച്ചിലമ്പിട്ട്
തുള്ളിക്കളിച്ചുകൊണ്ടോടി നടന്നല്ലൊ
വെള്ളിമേഘം
ചന്ദനലേപ സുഗന്ധം പുരട്ടി
വാർതിങ്കൾ,
ഈറൻ മുടിയിഴ കോതിനിന്നു.
ചിങ്ങനിലാവിനെ കണ്ടുവണങ്ങുവാൻ
കുടമുല്ലപ്പൂക്കൾ വിരിഞ്ഞു നീളെ
നാണിച്ചു നിന്നൊരാ തുമ്പയും
തുളസിയും കാറ്റേറ്റു പൂത്തുലഞ്ഞാടി
യപ്പോൾ
തിരുവോണത്തപ്പന് പൂക്കളം
തീർക്കാൻ
തുമ്പപ്പൂക്കൾ വിരിഞ്ഞുനീളേ…
പൂത്തുമ്പി പാറി പൂമണം വീശി
പൂമരക്കൊമ്പുകൾ കാറ്റിലാടി
തിരുവോണത്തപ്പനു
പുത്തരിച്ചോറുണ്ണാൻപാടങ്ങൾ
പൊൻനിറം പൂണ്ടു നിന്നു
നെൽക്കതിർ കൊയ്യാൻ
കൊയ്ത്തരിവാളായ് പച്ചത്തത്ത
വരണുണ്ടേ
ആടണം,പാടണം സദ്യയൊരുക്കണം
ഒത്തൊരുമിച്ച് കഴിക്കേണം.
പുത്തനുടുപ്പിട്ട് തുള്ളിക്കളിക്കുന്ന
കൊച്ചനുജത്തി യ്ക്കൊരൂഞ്ഞാൽ
വേണം
ചേലൊത്തചേല ഞൊറിഞ്ഞുടുത്ത്
അമ്മമാർ കൂട്ടിനു കൂടെ വേണം




👌