Wednesday, May 13, 2026
Homeഅമേരിക്കഫോമാ സെൻട്രൽ റീജിയൻ കലാമേള ഏപ്രിൽ 26 ന് രെജിസ്ട്രേഷൻ ആരംഭിച്ചു

ഫോമാ സെൻട്രൽ റീജിയൻ കലാമേള ഏപ്രിൽ 26 ന് രെജിസ്ട്രേഷൻ ആരംഭിച്ചു

ചിക്കാഗോ : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമയുടെ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിലുള്ള കലാമേള 2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 9 ന് ഡെസ്‌പ്ലെയിൻസിലുള്ള കെ സി എസ് ക്നാനായ സെന്ററിൽ വെച്ച് നടക്കും .

കലാമേളയുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായി കലാമേള കോ ഓർഡിനേറ്റർ സാറ അനിൽ,കോ കോർഡിനേറ്റർ ഷൈനി ഹരിദാസ് , ഫോമാ സെൻട്രൽ റീജിയൻ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ , ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു , സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ എന്നിവർ അറിയിച്ചു .

കെ സി എസ് ക്നാനായ സെന്ററിലെ വിവിധ ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരപരിപാടികളിൽ ചിക്കാഗോയിലും മറ്റ് സബർബുകളിലുമുള്ള പ്രതിഭകൾ മാറ്റുരക്കും .മത്സര പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു .

മത്സര പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി https://fomaacentralregion .org എന്ന website സന്ദർശിക്കുക

ഈ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഹ്യൂസ്റ്റനിൽ നടക്കുന്ന നാഷണൽ ലെവൽ കലാമേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും .ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com