Monday, August 31, 2026
HomeUncategorizedസെപ്റ്റംബർ 𝟭 - കെ.പി. കേശവമേനോന്റെ ജന്മദിനം ✍ലാലു കോനാടിൽ

സെപ്റ്റംബർ 𝟭 – കെ.പി. കേശവമേനോന്റെ ജന്മദിനം ✍ലാലു കോനാടിൽ

സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും സാഹിത്യകാരനും ആയിരുന്ന കെ പി കേശവമേനോൻ I886 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിലെ തരൂരിലാണ് ജനിച്ചത്.

കെ. പി എന്നത് കിഴക്കേ പൊറ്റ എന്ന അദ്ദേഹത്തിൻ്റെ വീട്ടുപേരിൻ്റെ ചുരുക്കമാണ്. കോഴിക്കോട് സാമൂതിരി കോളേജിലും മദിരാശി സർവ്വകലാശാലയിലുമായി പഠനം നിർവ്വഹിച്ചതിനുശേഷം അദ്ദേഹം ഉന്നത പഠനത്തിനായി ലണ്ടനിൽ ചെന്നു. അവിടെനിന്ന് നിയമ ബിരുദം നേടി. തിരിച്ചെത്തി,1923 ൽ മാതൃഭൂമി പത്രം ആരംഭിച്ചു. അതിൻ്റെ സ്ഥാപക പത്രാധിപരായി പ്രവർത്തിച്ചു.

1927 ൽ കെ പി കേശവമേനോൻ മലായിലേക്ക് ചെന്ന് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിൻ്റെ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. അതിൻ്റെ പ്രസിദ്ധീകരണ വിഭാഗത്തിൻ്റെ ചുമതല ഏറ്റെടുത്തു… കുറച്ചു കാലം അദ്ദേഹത്തിന് ജപ്പാൻകാരുടെ തടവിൽ കഴിയേണ്ടി വന്നു… അതിനുശേഷം വീണ്ടും മാതൃഭൂമി പത്രാധിപരായി തുടർന്നു… കഴിഞ്ഞകാലം എന്ന കെ.പി. കേശവമേനോൻ്റെ ആത്മകഥ സാഹിത്യ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു…

ഭൂതവും ഭാവിയും, ജീവിത ചിന്തകൾ, ബിലാത്തി വിശേഷം, എബ്രഹാം ലിങ്കൻ, നവഭാരത ശില്പികൾ, സായാഹ്ന ചിന്തകൾ, യേശുദേവൻ, നാം മുന്നോട്ട്, അസ്തമനം തുടങ്ങിയവയാണ് കെ പി കേശവമേനോന്റെ പ്രധാനപ്പെട്ട കൃതികൾ ഗാംഭീര്യം തുളുമ്പുന്ന ഗദ്യ ശൈലിയാണ് അദ്ദേഹം അവലംബിച്ചത്… യാത്രാവിവരണ രംഗത്തും മേനോൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി, നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായ കേശവമേനോൻ നിരവധി സ്വാതന്ത്ര്യ സമരങ്ങളിൽ സജീവമായി പങ്കെടുത്തു. വൈക്കം സത്യാഗ്രഹി, ഐ.എൻ.എ. ഭടൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു..!! ഐക്യകേരളത്തിനുവേണ്ടിയും അദ്ദേഹം പ്രയത്നിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ്പ്രസിഡന്റായി ശ്രീ മേനോൻ സേവനമനുഷ്ഠിച്ചു. രാഷ്ട്രപിതാവ് എന്ന അദ്ദേഹത്തിൻ്റെ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.!!

രാജ്യം പത്മഭൂഷൺ നൽകി കേശവമേനോനെ ആദരിച്ചു. കോഴിക്കോട് സർവകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി..!!

1976 നവംബർ 9ന് കേശവമേനോൻ അന്തരിച്ചു..!!

✒️ലാലു കോനാടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ