Wednesday, April 23, 2025
Homeകഥ/കവിതകറുപ്പിന്റെ സൗന്ദര്യം (കവിത) ✍ സുഭദ്ര ശിവദാസ്

കറുപ്പിന്റെ സൗന്ദര്യം (കവിത) ✍ സുഭദ്ര ശിവദാസ്

സുഭദ്ര ശിവദാസ്

അഴകേറുംവർണ്ണമതേറെയുണ്ടെങ്കിലും
സൗന്ദര്യമേറ്റമീ കറുപ്പഴക്
കല്പിച്ചതാരൊരാൾ, ദുഃഖപ്രതീകമായ്
ഏഴഴകുള്ളൊരീ നിറത്തിനെന്നും

കാക്കക്കറുപ്പെന്നു ചൊല്ലിപ്പരിഹസി-
ച്ചീടുന്ന കൂട്ടരുമിന്നേറെയുണ്ട്.
എണ്ണക്കറുപ്പേറുംപൂങ്കുയിലുമെത്ര-
യീണത്തിൽ മധുരമായ് പാടിടുന്നു

നിലാവിന്റെ ശോഭയിൽ മുങ്ങിത്തുടി-
ക്കുമാ രജനിക്കുമുണ്ടിന്നേഴഴക്
രാത്രിതൻസൗന്ദര്യമാസ്വദിച്ചീടുന്നു
വെള്ളക്കസവിട്ട ശലഭജാലം.

ചന്തം തികയുന്നു
കണ്മണിതൻകൈയിൽ
കൊഞ്ചുംകരിവള ചാർത്തിടുമ്പോൾ
നീൾമിഴിയിണയതിലെഴുതുന്നോരഞ്ജ
നം
അഴകേകുമെന്നുമാപ്പെൺകൊടിയിൽ

നീണ്ടുചുരുണ്ടൊരാ
കാർകൂന്തലെപ്പൊളും
മാനിനിമാർക്കഴകായിടുന്നു
വാനിലിരുണ്ടൊരാ മാരിക്കാറൊന്നതും
കവികൾതൻ സൗന്ദര്യഭാഷയായി

തിടമ്പേറ്റിനിൽക്കുമാ
ഗജരാജനെന്തൊരു
ഭംഗിയാണുത്സവമേളങ്ങളിൽ
കറുപ്പുവസനമണിഞ്ഞല്ലോ വക്കീലും
ന്യായങ്ങൾ ചെയ് വതു കോടതിയിൽ.

സുഭദ്ര ശിവദാസ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ