ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവിന്റെ റെസിപ്പി ആണ്. നല്ല രുചികരമായ ഈ ഉപ്പുമാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
🫚🫑🧄🧅🌶️🌿🥥🌾🫑🧄🫚🌿🌶️
🔹നുറുക്ക് ഗോതമ്പ് ഒരു കപ്പ്
🔸വറ്റൽ മുളക് 3 എണ്ണം
🔹ഇഞ്ചി ഒരു ചെറിയ കഷണം
🔸 ചെറിയ ഉള്ളി 6 എണ്ണം
🔹തേങ്ങ ചിരകിയത് കാൽ കപ്പ്
🔸വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
🔹കടുക് അര ടീസ്പൂൺ
🔸 വെള്ളം ആവശ്യത്തിന്
🔹കറിവേപ്പില രണ്ടു തണ്ട്
🔸ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
♨️🥄🔥🫕♨️🍲🥄🫕🍲♨️
നുറുക്ക് ഗോതമ്പ് കഴുകി ഒരു പാത്രത്തിൽ എടുത്തുവെക്കുക. ഇതിനുശേഷം കുറച്ചു വെള്ളം തിളപ്പിച്ച് ഇതിലേക്ക് ഒഴിച്ചു കൊടുത്തു ഇളക്കി അരമണിക്കൂർ മൂടി വെക്കുക.
(വെള്ളം നന്നായി ഗോതമ്പിന്റെ മുകളിൽ നിൽക്കത്തക്കവണ്ണം വേണം ഒഴിച്ചുകൊടുക്കുവാൻ) ഈ സമയം ഇഞ്ചി, ഉള്ളി, കറിവേപ്പില, തേങ്ങ, വറ്റൽ മുളക്, ഇത്രയും തയ്യാറാക്കി വെക്കുക. അരമണിക്കൂർ കഴിഞ്ഞ് ഗോതമ്പ് കുതിർന്ന് ഇരട്ടിയായി വരും. ഇത് വെള്ളം കളഞ്ഞ് ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റുക.
ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടി വരുമ്പോൾ ഉള്ളി, ഇഞ്ചി, വറ്റൽ മുളക്, കറിവേപ്പില ഇത്രയും ഇട്ട് വഴറ്റുക. അതിനുശേഷം കാൽ കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഗോതമ്പിട്ട് ഇളക്കി യോജിപ്പിച്ച് തട്ടിപ്പൊത്തി മൂടിവച്ച് വേവിക്കുക.
(അടിക്കു പിടിക്കാതെ ചെറിയ തീയിൽ വേണം വേവിക്കാൻ) വെന്തു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ ചേർത്ത് ഇളക്കി ചൂടോടുകൂടി കഴിക്കാവുന്നതാണ്. ഇത് എല്ലാവർക്കും കഴിക്കാൻ പറ്റുന്ന വിഭവം ആയതുകൊണ്ട് ഉണ്ടാക്കി നോക്കുവാൻ മറക്കരുത്. ഒരു പുതുമയുള്ള റെസിപ്പിയുമായി അടുത്ത ആഴ്ച വീണ്ടും വരുന്നതാണ്.
😋😋
നല്ല പാചക കുറിപ്പ് ❤️👍
നല്ല കുറിപ്പ്
Super🌹
😍😍🙏
ഇഷ്ട വിഭവം 👏👍