Wednesday, April 29, 2026
Homeഅമേരിക്കസർപ്പക്കാവ് (ലേഖനം) ✍ രജിത. എൻ.കെ

സർപ്പക്കാവ് (ലേഖനം) ✍ രജിത. എൻ.കെ

ഈ നാട്ടിലെ ഓരോ നമ്പൂതിരി ഇല്ലങ്ങളിലും ഓരോ സർപ്പക്കാവുകൾ ഉണ്ട്.
കല്ലുകൊണ്ട് വേർതിരിച്ച് അവയെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

മനുഷ്യസ്പർശം മേൽക്കാതെ അത്തരം കാവുകളിൽ പല ജാതി വൃക്ഷലതാദികൾ ഇടതൂർന്നു വളർന്നിട്ടുണ്ടായിരുന്നു.

ചിതൽപ്പുറ്റു നിറഞ്ഞ അവിടെ നിലമാകെ കൊഴിഞ്ഞ ഇലകൾ
നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു.

കാവിന്റെ അരികിലൂടെ ഞാൻ പലവട്ടം നടന്നിട്ടുണ്ടായിരുന്നു.

പാമ്പുകളെ കാണുമോ ഉപദ്രവിക്കുമോ ഉള്ള ഒരു ഉൾഭയത്തോടെ..

പക്ഷേ ഒന്നിനേയും കാണാറില്ല.

വർഷത്തിൽ ഒരിക്കൽ ആയില്യം നാളിൽ സർപ്പപൂജ നടത്താറുണ്ട്.
പാലും നെല്ലും അരിയും ഒക്കെ പൂജയ്ക്കുള്ള വിഭവങ്ങൾ..

” നാഗത്തറയിലെ
ദൈവങ്ങളേ..
നൂറു പാലും കുടിച്ച്
ആടാട് നീ….
ആയുസ്സും ആരോഗ്യവും
നേടിത്തരൂ”

നാഗപ്പാട്ടു പാടി നാഗത്തെ പ്രീതിപ്പെടുത്തുന്നു.

നാഗങ്ങൾ നമ്മുടെ ഞരമ്പുകൾ, നാഡികളെ പ്രതിനിധാനം ചെയ്യുന്നുവെന്ന്
പറയപ്പെടുന്നു.

കരിപ്പാൽ നാഗം ഇവിടെ അടുത്തുള്ള പ്രധാന നാഗക്ഷേത്രമാണ്
ഞാനവിടെ പോയിട്ടുണ്ട്..

നാഗക്കാവുകൾ വെറും നാഗക്കാവുകൾ അല്ല. പ്രകൃതിയെ ആരാധിക്കുന്ന സ്ഥലമാണത്.. പ്രകൃതിസംരക്ഷണത്തിനു പൂർവ്വികർ കണ്ടു വെച്ചിട്ടുള്ള ഒരു ഉപായം തന്നെ..
പിന്നെ മിക്ക ഇല്ലങ്ങളിലും നീന്തൽക്കുളങ്ങളും ചെമ്പകമരങ്ങളും കാണും..
കൂടാതെ കല്ലുവെട്ടിയ ഇല്ലങ്ങളും..

പ്രകൃതിയെ പൂജിച്ച് സംരക്ഷിക്കുന്ന ഈ സ സർപ്പകാവുകൾ ഒക്കെ
നശിപ്പിച്ചു നശിപ്പിച്ചു കുറച്ച് മാത്രം ബാക്കിയായി..
“നാവേരു പാടുന്ന
നാഗങ്ങളെ
നാഗത്തറയിൽ
ആടാട് നീ”

രജിത. എൻ.കെ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com