Tuesday, July 14, 2026
Homeഅമേരിക്കരാധാകൃഷ്ണ പ്രണയം (കവിത) ✍ ശശികല മോഹൻദാസ് നവിമുംബൈ

രാധാകൃഷ്ണ പ്രണയം (കവിത) ✍ ശശികല മോഹൻദാസ് നവിമുംബൈ

വൃന്ദാവനത്തിലെ പൂനിലാവിൽ
പൊന്നോടക്കുഴലൂതിയെത്തും കണ്ണാ
യമുനാതീരത്തെ കദംബ
മരത്തണലിൽ
എൻ മിഴികൾ തേടുന്നു നിൻ
ചുവടുകൾ.

നിൻ കാൽത്തളയുടെ നാദം
എൻ നെഞ്ചിൽ ഉണർത്തുന്നു പ്രണയ
രാഗം
ഒരു നോക്കിൽ നിറയുന്നു ആത്മഭാവം
നീ എന്നിൽ നിറയ്ക്കുന്നു
അനുരാഗമേളം.

മയിൽപീലി ചൂടും നിൻ ചികുരത്തിൽ
മുല്ലമലർമാല ഞാൻ ചൂടിത്തരാം
നിറമുള്ള സ്വപ്നങ്ങൾ
നെയ്‌തൊരുക്കി
നറുപുഞ്ചിരിയോടെ കാത്തിരിക്കാം.

വിടരുന്ന പൂവിലും ഉതിരുന്ന
മൊഴിയിലും
നിൻ മൃദുഹാസം തിരയുന്നു ഞാൻ
വിരഹത്തിൻ ചൂടിലും പ്രണയത്തിൻ
കുളിരിലും
രാധതൻ ഹൃത്തിൽ നീ ഒരാൾ മാത്രം.

ശശികല മോഹൻദാസ്, നവിമുംബൈ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com