എന്നോ എഴുതി വെച്ച കവിതയെ അർഷിദ് എന്ന ഒന്നര വയസ്സുള്ള ബാലൻ വീണ്ടും ഉണർത്തി. ആ ബാലൻ അനുഭവിച്ച വേദനയിൽ ഓരോ മാതൃഹൃദയവും വിങ്ങുന്നുണ്ടാവുമെന്ന പ്രതീക്ഷയിൽ ഞാൻ ഈ കവിത സമർപ്പിക്കുന്നു.
ഒരു ദിനം
പിച്ചിചീന്തപ്പെടും പൂമോട്ടുകൾക്കായ്
ഒരു ദിനം മാറ്റി വെക്കുവിൻ
മാലോകരെ
തന്നിലെ തന്നോട് ചോദിച്ചലിയുവാൻ
ആ ദിനം മാത്രം മതിയാകുമെങ്കിൽ.
ചുറ്റും മുഴങ്ങുന്നു പിഞ്ചോമനകൾ തൻ
രോദനങ്ങൾ
സ്മൃതി പഥങ്ങളിൽ
തേങ്ങലായ്
മാതൃഹൃദയങ്ങളിൽ ജ്വാലയായ്
ചിന്തതൻ പാധേ യങ്ങളിൽ
കൂർത്ത ശരങ്ങളായ്
പ്രകമ്പനം കൊള്ളുന്നു പൊ
ന്നോമനകൾ തൻ വിറയാർന്ന
നിസ്വനങ്ങൾ
ആരവർക്കാശ്വാസമേകും
നിയമപാലകരോ
സാംസ്കാരിക നായകരോ
രാഷ്ട്രീയപ്രബുദ്ധരോ
ആരവർക്കാശ്വാസമേകും
സ്വയം ലജ്ജിക്കുക,ലജ്ജിക്കുക
ലജ്ജിക്കുക നാം




നന്നായിട്ടുണ്ട്