Wednesday, June 17, 2026
Homeഅമേരിക്കപാചകരംഗം - ' മാമ്പഴ കുമ്പിൾ' ✍തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ...

പാചകരംഗം – ‘ മാമ്പഴ കുമ്പിൾ’ ✍തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

മാമ്പഴ കുമ്പിൾ
🥭🥭🥭🥭🥭🥭🥭

📢മാമ്പഴം സുലഭമായി കിട്ടുന്ന സമയമായതുകൊണ്ട് വെറുതെ ഒരു രസത്തിനു ചെയ്തുനോക്കാം എന്ന് കരുതിയാണ് ഈ പലഹാരം ഞാൻ ഉണ്ടാക്കിയത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റിയ കുമ്പിളാണ് ഞാൻ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. മാമ്പഴം കൊണ്ടുണ്ടാക്കിയ ഈ കുമ്പിൾ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ.📢

📢ആവശ്യമായ ചേരുവകൾ📣
🥭🥥🧂🥫🥡🥛🧊🫗🫙🧉🍚🥭
———————————-

1️⃣ അരിപ്പൊടി (പത്തിരിപ്പൊടി)-1 കപ്പ്.
2️⃣ റവ -1/2 കപ്പ്.
3️⃣ പഴുത്ത മാങ്ങ – 2 എണ്ണം.
4️⃣ പാൽപൊടി -1ടേബിൾ സ്പൂൺ.
5️⃣ നെയ്യ് -1ടേബിൾ സ്പൂൺ.
6️⃣ തേങ്ങ ചിരകിയത് -1 കപ്പ്.
7️⃣ ശർക്കര പാനി – മധുരം ആവശ്യം ഉള്ളത്.
8️⃣ ഏലയ്ക്കപ്പൊടി -1/2 ടീസ്പൂൺ.
9️⃣ ഉപ്പ് -1/4 ടീസ്പൂൺ.

📢തയ്യാറാക്കുന്ന വിധം.📣
🥣🍜🍝🥃🪣🧫🧋🥤🫕🫖
—————————-


🥭പഴുത്ത മാമ്പഴം തൊലി കളഞ്ഞു കഷ്ണങ്ങളാക്കി ഒരു മിക്സിയിൽ അരച്ചെടുത്തു ഒരു ബൗളിലേക്ക് മാറ്റുക.

🥣ഇതിലേക്ക് വറുത്ത റവ ചേർത്ത് മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.

🪣അതിനുശേഷം വറുത്ത അരിപ്പൊടി, ശർക്കരപ്പാനി, ചിരകിയ തേങ്ങ, ഉപ്പ്, പാൽപ്പൊടി, നെയ്യ്, ഏലയ്ക്കാപ്പൊടി ഇത്രയും ചേർത്ത് മിക്സ് ചെയ്തു വെയ്ക്കുക.

🫕ഒരു അപ്പച്ചെമ്പിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോൾ കുമ്പിളില കോട്ടി അതിൽ മാവ് കുറേശ്ശെയായി വെച്ച് പൊതിഞ്ഞ് ആവിയിൽ പുഴുങ്ങി എടുക്കുക. (മാവ് അല്പം ലൂസാക്കി തയ്യാറാക്കിയാൽ കുമ്പിൾ നല്ല സോഫ്റ്റ്‌ ആയി കിട്ടും.)

👆എല്ലാവരും ഉണ്ടാക്കി നോക്കണേ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച വരാം.👍

തയ്യാറാക്കിയത്: റീന നൈനാൻ,

(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com