Tuesday, November 3, 2026
Homeഅമേരിക്കഓഗസ്റ്റ് 16, ചിങ്ങം 1: മായാത്ത മുറിവും, ഓർമ്മകളുടെ പൂക്കളവും (ഓർമ്മക്കുറിപ്പ്) ✍ ശശികല ടി....

ഓഗസ്റ്റ് 16, ചിങ്ങം 1: മായാത്ത മുറിവും, ഓർമ്മകളുടെ പൂക്കളവും (ഓർമ്മക്കുറിപ്പ്) ✍ ശശികല ടി. ആർ, വാടാനപ്പള്ളി, തൃശ്ശൂർ,

ചിങ്ങം ഒന്നും ഓഗസ്റ്റ് 16-ഉം എന്റെ ജീവിതത്തിൽ അവിചാരിതമായി വന്നുപതിച്ച മായാത്ത മുറിവുകളാണ്. സന്തോഷത്തിന്റെ പൂക്കളങ്ങൾ വിരിയേണ്ട നാളുകളിൽ, മണിക്കൂറുകൾക്കുള്ളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്റെ വേർപാടാണ് ആ ദിനം സമ്മാനിച്ചത്—എന്റെ കൊച്ചനിയൻ, എന്റെ ഉണ്ണി. എന്നെക്കാൾ പതിനഞ്ച് വയസ്സിന് ഇളയതായതുകൊണ്ട് തന്നെ അവനെനിക്ക് എന്നും കുഞ്ഞനിയനായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഡുവുമായി സന്തോഷത്തോടെ വീട്ടിലെത്തി അച്ഛനും അമ്മയ്ക്കും കൊടുത്ത ആ ദിവസം ഇപ്പോഴും മനസ്സിലുണ്ട്. എന്റെ വീട്ടിൽ എന്റെ അച്ഛനും അമ്മയും അനിയത്തിയും ആങ്ങളയും അവസാനമായി സന്തോഷിച്ച. .ഒത്തുകൂടിയ ആ ദിവസം. അന്ന് വീട്ടിൽ അതിഥികൾ ഉണ്ടായിരുന്നതിനാൽ ഞാനും ഉണ്ണിയും അടുക്കളയിലിരുന്നാണ് ഭക്ഷണം കഴിച്ചത്. അടുത്ത ദിവസം മക്കളോടൊപ്പം ഞാൻ തൃശൂരിലേക്ക് പോകുമ്പോൾ അവനെ ഞങ്ങൾ വഴിയിൽ വെച്ച് കണ്ടിരുന്നു. കുട്ടികൾ ‘മാമാ’ എന്ന് ഉറക്കെ വിളിച്ചെങ്കിലും ഓട്ടോയിലായിരുന്ന ഞങ്ങളുടെ ശബ്ദം അവൻ കേട്ടില്ല.

തൃശൂരിലെത്തി കൈരളിയിൽ പോയി ഒരു സിനിമ കണ്ട ശേഷം വടക്കുന്നാഥന്റെ എതിർവശത്തുള്ള ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ ഫോൺ കോൾ വന്നത്. അവൻ മദർ ഹോസ്പിറ്റലിൽ ആണെന്ന്. എങ്ങനെയോ ഞാനും മക്കളും അവിടെ എത്തി. .അവന്റെ ജീവനു വേണ്ടി ഞങ്ങൾ ഒരുപാട് യാചിച്ചുവെങ്കിലും. …ഡോക്ടർമാർ പ്രവർത്തിച്ചുവെങ്കിലും പിന്നീട് കേട്ടത് ഞങ്ങളുടെ ജീവിതത്തെ തന്നെ ഉലച്ചുകളഞ്ഞ ആ വാർത്തയായിരുന്നു. അവനില്ലാത്ത രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ വേർപാടിന്റെ വേദന ഇന്നും താങ്ങാനാവുന്നതിലും അപ്പുറമാണ്.

പൂക്കളവും പൂക്കള മത്സരങ്ങളും എനിക്ക് ഹരമായിരുന്നു. എങ്ങനെയെങ്കിലും ഒന്നാം സ്ഥാനം നേടണമെന്ന വാശിയിലായിരുന്നു ഓരോ ഓണക്കാലത്തെ പൂക്കളമത്സരവും. .
എന്നാൽ അവന്റെ വേർപാടിനു ശേഷം എന്റെ വീട്ടിൽ പതിവായി പൂക്കളം ഇടാതായി. ചിങ്ങം ഒന്നിന് സെറ്റ് സാരി ഉടുത്ത് വിദ്യാലയത്തിലെത്തിയ എന്റെ സ്കൂളിലെ അധ്യാപകർ കേട്ടത് ഈ ദുഖവാർത്തയും വീട്ടിൽ വന്നു കണ്ടു ഞങ്ങളേയുമാണ്.

ഇപ്പോൾ രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. .അത്രയും ഓണവും. .ഇന്നും അവന് ഏറെ പ്രിയപ്പെട്ട മത്തങ്ങാ-പയർ കൂട്ടാൻ ഞാൻ വെയ്ക്കാറില്ല. ., ആ വലിയ ആഘാതം എന്നിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല; അതിനുശേഷം സ്വന്തം മക്കളെയോ ക്ലാസ്സിലെ കുഞ്ഞുങ്ങളെയോ തല്ലാൻ എന്റെ കൈകൾ ഉയർന്നതേയില്ല.

വർഷങ്ങൾ എത്ര കടന്നുപോയാലും ചിങ്ങം ഒന്നും സെറ്റ് സാരിയും പൂക്കളവുമെല്ലാം മനസ്സിൽ അടുക്കിവെച്ച ആ വലിയ സങ്കടങ്ങളെ വീണ്ടും പുറത്തേക്കെടുക്കും. വീണ്ടുമൊരു ചിങ്ങം ഒന്ന് കൂടി കടന്നുവരുമ്പോൾ, പ്രിയപ്പെട്ട ഉണ്ണിയുടെ ഓർമ്മകൾക്ക് മുന്നിൽ മനസ്സുകൊണ്ട് ഞാൻ തൊഴുതുനിൽക്കുന്നു.

ശശികല ടി. ആർ, വാടാനപ്പള്ളി, തൃശ്ശൂർ✍

RELATED ARTICLES

2 COMMENTS

  1. ഓണഓർമ്മകൾ സുഖദുഃഖ സമ്മിശ്രം😌 ഹൃദ്യമായ രചന😊 ഓണാശംസകൾ🏵️❤️🌹

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ