Wednesday, June 17, 2026
Homeഅമേരിക്കഉറവാർന്ന മോഹം (കവിത) ✍ജീജ മുരളി, കോഴിക്കോട്.

ഉറവാർന്ന മോഹം (കവിത) ✍ജീജ മുരളി, കോഴിക്കോട്.

ജീജ മുരളി, കോഴിക്കോട്.✍

മധുരമാം ഓർമ്മകൾ
നിറയുന്ന ലോകത്തിൽ
വിജനമാം വീഥിയിൽ
മിഴിനീര് പൊഴിയാതെ
ഇടനെഞ്ച് പിടയാതെ
നിന്റെ ചാരത്ത് ചേർന്ന് നിൽപ്പൂ

മഴപെയ്ത പുലരിയിൽ
നനവാർന്ന മനസ്സുമായി
മിഴിയൊന്നു നിറയുമ്പോൾ
കൈകോർത്തിരിക്കുവാൻ
നീ എന്റെ ചാരത്തു തന്നെ വേണം
ഏകാന്ത ദുഃഖമാവാസിയിൽ
നാരായദീപം കൊളുത്തി
നീലക്കടൽ പോലെ ആകാശ
ഭാഷകൾ
തൂലികത്തുമ്പ് നിറച്ച് ചേർന്ന് നിൽപ്പു..

ഒടുവിൽ രാത്രിയുടെ നിശബ്ദ
താളത്തിൽ
മഴത്തുള്ളി പോലെ നീ വന്നു ചേരണം
ഉറങ്ങാതെ കിടക്കുന്ന ജനൽ
ചില്ലുകളിൽ
മറന്നുപോയ സ്വപ്നങ്ങൾ
പൂക്കുമ്പോൾ
വേദനകൾക്ക് പേരില്ലാത്ത വേളയിൽ
മൗനത്തിന്റെ ചൂടായ് നീ നിറയണം
കാലം മാഞ്ഞുപോയ പാതകളിൽ
പോലും
കൈവിടാതെ ഒപ്പമൊരു നിഴലാവണം
ജീവിതം തീരുന്ന
സായാഹ്നമാകുമ്പോൾ
എന്റെ അവസാന ഓർമ്മയായ് നീ
നിൽക്കണം

ജീജ മുരളി, കോഴിക്കോട്.✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com