എല്ലാവർക്കും നമസ്കാരം
ഞാൻ ഇടയ്ക്കിടെ ഉണ്ടാക്കാറുള്ള മുട്ട റോസ്റ്റിൻ്റെ പാചകരീതി പരിചയപ്പെടാം
🥚മുട്ട റോസ്റ്റ്
🎋ആവശ്യമുള്ള സാധനങ്ങൾ
🌼മുട്ട-6 എണ്ണം
🌼പെരുഞ്ചീരകം-1/2 ടീസ്പൂൺ
🌼സവാള-4 എണ്ണം(കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
🌼വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-2 ടീസ്പൂൺ
🌼പച്ചമുളക്-4 എണ്ണം(നെടുകെ കീറിയത്)
🌼മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🌼മല്ലിപ്പൊടി-1/2 ടീസ്പൂൺ
🌼മുളകുപൊടി-1 ടീസ്പൂൺ
🌼ഗരംമസാലപ്പൊടി-1/2 ടീസ്പൂൺ
🌼തൈര്-1 ടീസ്പൂൺ
🌼കുരുമുളക് ചതച്ചത്-1ടീസ്പൂൺ
🌼ഉപ്പ് പാകത്തിന്
🌼തക്കാളി-4 എണ്ണം(ചെറുതായി അരിഞ്ഞത്)
🌼കാപ്സിക്കം-1
🌼കറിവേപ്പില-1തണ്ട്
🌼മല്ലിയില ആവശ്യത്തിന്
🌼പുതിനയില-കുറച്ച്
🌼പാചകയെണ്ണ-5 ടീസ്പൂൺ
🎋പാകം ചെയ്യുന്ന വിധം
🌼മുട്ട വേവിച്ച് തോട് കളഞ്ഞു മാറ്റിവയ്ക്കുക.
🌼എണ്ണ ചൂടാക്കി പെരുഞ്ചീരകം പൊട്ടിച്ച് സവാള ഉപ്പ് ചേർത്ത് വഴറ്റാൻ തുടങ്ങുക ഒന്ന് വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക.
🌼പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റി തൈരും തക്കാളിയും ചേർത്തിളക്കുക.
🌼കുഴഞ്ഞ പരുവമായാൽ കാപ്സിക്കവും പച്ചമുളകും
ചേർത്ത് അല്പനേരം വഴറ്റുക
🌼കറിവേപ്പിലയും മല്ലിയിലയും പുതിനയിലയും കുരുമുളക് ചതച്ചതും ചേർത്ത് നന്നായിളക്കുക
🌼വരഞ്ഞ മുട്ട ചേർത്ത് പതുക്കെ ഇളക്കി അടച്ചു വച്ച് അഞ്ച് മിനിറ്റ് നേരം പാകം ചെയ്യുക.
🌼സ്റ്റൗവ് ഓഫ് ചെയ്ത് അല്പനേരം കഴിഞ്ഞ് സെർവ്വിംഗ് ഡിഷിലേക്ക് മാറ്റാം
🌼ചപ്പാത്തി, പൂരി, പുലാവ്, നെയ്ചോറ്, അപ്പം എന്നിവയുടെ കൂടെ വിളമ്പാൻ പറ്റിയ രുചികരമായ മുട്ടറോസ്റ്റ് തയ്യാർ.
ശരിക്കും veritey