ആവശ്യമായ സാധനങ്ങൾ
—————————
ഉണക്കലരി…… 1 കപ്പ്
പാൽ……2 ലിറ്റർ
പഞ്ചസാര….3 കപ്പ്
നെയ്യ്….2 ടേബിൾ സ്പൂൺ
അണ്ടി പരിപ്പ്…..10 എണ്ണം
മുന്തിരി……ആവശ്യത്തിന്
ഏലക്ക പൊടി…ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ ഒഴിച്ച് (അര ലിറ്റർ വെള്ളവും ചേർത്ത്) തിളപ്പിക്കുക. പാൽ തിളച്ച് വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന ഉണക്കലരി ചേർക്കുക. തീ കുറച്ച് വെച്ച് അരി വേവിക്കുക. പാൽ കുറുകി വരുന്നത് വരെ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക.അരി നന്നായി വെന്ത് കഴിഞ്ഞാൽ പഞ്ചസാര ചേർക്കുക. ഇളക്കി കൊണ്ടിരിക്കുക.
പായസം നന്നായി കുറുകി വരുമ്പോൾ ഏലക്ക പൊടി ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങി വെക്കുക. ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്ത് പായസത്തിൽ ചേർക്കുക. ഓണ സദ്യക്ക് വിളമ്പാൻ രുചികരമായ പാൽപ്പായസം തയ്യാർ.



