Tuesday, April 14, 2026
Homeഅമേരിക്കജ്വാലാമുഖി ദേവി ക്ഷേത്രം (പാർട്ട്‌ -2) ✍ജിഷ ദിലീപ്

ജ്വാലാമുഖി ദേവി ക്ഷേത്രം (പാർട്ട്‌ -2) ✍ജിഷ ദിലീപ്

ചരിത്രമനുസരിച്ച് ജ്വാലാമുഖി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം ഇതാണ്.
ഒരു പശുപാലകൻ തന്റെ പശുക്കളിൽ ഒന്ന് പാൽ തരുന്നില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് എവിടേക്കാണ് പശു പോകുന്നത് എന്ന് അറിയാൻ പുറകിലേക്ക് പോയി. കാട്ടിനുള്ളിൽ കയറിയപ്പോൾ ഒരു സുന്ദരിയായ പെൺകുട്ടി വന്ന് പാൽ കുടിച്ച് അപ്രത്യക്ഷയായി. ഉടനെ ഈ കാര്യം പശുപാലകൻ രാജാവിനെ അറിയിക്കുകയും ആ സ്ഥലം കണ്ടെത്താൻ രാജാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സതിയുടെ നാവ് ഈ പ്രദേശത്ത് വീണതായി രാജാവിന് അറിവുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഗോമാതാവ് പർവ്വതങ്ങളിൽ ഒരു ജ്വാല കത്തുന്നത് കണ്ടത് പ്രദേശവാസികൾ രാജാവിനെ അറിയിച്ചു. ആ സ്ഥലം അന്വേഷിച്ചുപോയ രാജാവ് അത് കണ്ടെത്തുകയും, ദുർഗാ മാതാവിന്റെ ഭക്തനായിരുന്ന അദ്ദേഹം ദേവീ സ്മരണക്കായി അവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.

നാഗരിക ശൈലിയിലുള്ള വാസ്തുവിദ്യ സമന്വമായിട്ടുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള മേൽക്കൂര, വെളുത്ത മാർബിൾ കൊണ്ടുള്ള മുൻഭാഗം, സ്വർണ്ണ ശിഖരം എന്നിവയാണ്. ക്ഷേത്രപ്രവേശന കവാടത്തിൽ രണ്ട് സിംഹ പ്രതിമകളുണ്ട്.താമരപ്പൂവിന്റെ മാതൃകയി
ലുള്ള ഒരു താഴികക്കുടത്തിന്റെ ആകൃതിയാണ് പ്രധാന ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ മേൽക്കൂരയും സ്വർണ്ണം പൂശിയതാണ്.

അഞ്ച് തവണ ആരതി നടത്തുന്നതാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. രാവിലെ 5നും 6നും ഇടയിലായി ആദ്യ ആരതിയായ മംഗള ആരതി, രണ്ടാമത്തെ
പഞ്ചപ് ചാർ പൂജ രാവിലെ എട്ടിനും, മൂന്നാമത്തെ ബോഗ് ആരതി ഉച്ചയ്ക്ക് 1നും, നാലാമത്തെ സന്ധ്യ ആരതി 7നും, അഞ്ചാമത് അവസാന ആരതി, ശയാൽ രാത്രി 10നും നടത്തപ്പെടുന്നു. കൂടാതെ സംഗീതം, ദീപങ്ങൾ, ധൂപവർഗ്ഗം, പൂക്കൾ ഇവ ഉപയോഗിച്ച് ദേവിയെ ആരാധിക്കുന്നത് ആചാരപരമായ ചടങ്ങുകളാണ്.

മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള ഒരു കുന്നിൻ പ്രദേശമാണിത്. ദേശീയപാത
യിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ക്ഷേത്ര ത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഭക്തർ അനുഗ്രഹം നേടാൻ ഈ ക്ഷേത്രം സന്ദർശിക്കുന്നു . നവരാത്രി സമയം ഇവിടെയുള്ള എല്ലാ ദേവീക്ഷേത്രങ്ങളും
മനോഹരമായി അലങ്കരിക്കപ്പെടുന്നു . സതീദേവിയുടെ 51 ശക്തി പീഠങ്ങളിൽ ഒന്നായ ജ്വാലാ ദേവി ക്ഷേത്രം
“ജഗർവാലോ കി കുൽദേവി” എന്നും
അറിയപ്പെടുന്നു. ഭക്തരുടേയും വിനോദ
സഞ്ചാരികളുടേയും ആകർഷണമായ
ജ്വാലാ മുഖി ക്ഷേത്രം വിശ്വാസത്തിന്റേയും പൈതൃകത്തിന്റേയും കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു.

ജിഷ ദിലീപ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com