Tuesday, July 7, 2026
Homeകഥ/കവിതതനിയെ.. (കവിത) ✍ അജി സുരേന്ദ്രൻ

തനിയെ.. (കവിത) ✍ അജി സുരേന്ദ്രൻ

നിൽക്കുന്ന നേരങ്ങളിൽ
സമയം പതിയെ ചുരുങ്ങുന്നു.
ശബ്ദങ്ങളുടെ ചിറകുകൾ
ആകാശം മറക്കുന്നു..

തിരക്കുകളുടെ നടുവിലും
മനസ്സ് ചിലപ്പോൾ
ഒരു ശൂന്യ ദ്വീപാകുന്നു.
ചിരികളുടെ ഇടയിൽ പോലും
മൗനത്തിന്റെ ചെറുനിഴൽ
മനസ്സിൽ പതിയുന്നു.

കൂട്ടമായിരുന്ന വഴികൾ
ഒറ്റയടി പാതയാകുന്നു.
നിഴലുകൾ പോലും
സ്വന്തം ദൂരം തേടുന്നു.
വാക്കുകൾ ചോരുന്നിടത്ത്
മൗനം നക്ഷത്രമാകുന്നു..

വേദനയും സന്തോഷവും
ഒരേ നിസ്സംഗത ധരിക്കുന്നു.
ഓർമ്മകൾ ഉറങ്ങുന്ന മനസ്സിൽ
സ്വയം ഒരു വിളി കേൾക്കുന്നു

ചോദ്യങ്ങൾ പ്രതീക്ഷയാകുന്നിടത്ത്,
ഒരാളുമില്ലാത്തിടത്ത് നമ്മൾ
നമ്മളെ വിശ്വസിക്കുമ്പോൾ;
തനിയെ തന്നെയാണ്
സ്വന്തം നിശ്ശബ്ദത തൊട്ട്,
മനുഷ്യൻ പൂർണമാകുന്നു…!

അജി സുരേന്ദ്രൻ✍

RELATED ARTICLES

1 COMMENT

  1. മനസ്സിൽ ഒരു പിടി ചോദ്യങ്ങൾ ഉയർത്തുന്ന വരികൾ…

    അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com