വിജയത്തിൻ്റെ ദർശനം
നമ്മുടെ തന്നെ മേധാശക്തിയുടെ ഫലമാണ് നാം (ധർമ്മപാദൻ)
ഒരു യാത്ര പോകണമെന്നുണ്ടെങ്കിൽ ആദ്യമായി നാം ചെയ്യേണ്ടത് എങ്ങനെയാണ് യാത്ര പോകേണ്ടതെന്ന് തീരുമാനിക്കുകയാണ്. അതായത് റോഡ് മാർഗ്ഗമോ, ട്രെയിനിലോ അതോ വിമാനത്തിലോ എന്ന്. ഒരു ഉറച്ച തീരുമാനത്തിലെത്തിക്കഴിഞ്ഞാൽ അതിനു ആവശ്യമായ ക്രമീകരണങ്ങൾ നാം നടത്തുന്നു. മാർഗ്ഗം ഏതായാലും ലക്ഷ്യസ്ഥാനത്ത് വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നു. വഴിമദ്ധ്യേ കാർ കേടാകുമോ? ട്രെയിൻ മറിയുമോ? വിമാനം തകരുമോ? തുടങ്ങിയ അശങ്കകളൊന്നും നമ്മെ അലട്ടുന്നില്ല. അതുപോലെ തന്നെയാണ് നാം ഒരു ജീവിതവൃത്തിയോ നവീന പദ്ധതിയോ ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുമ്പോഴും നെകറ്റീവ് ചിന്തകളെ മാറ്റിവെയ്ക്കുകയാണ് നാം ആദ്യമായി ചെയ്യേണ്ടത്. ഒരു പ്രായോഗിക രേഖ (ഫീസിബിലിറ്റി റിപ്പോർട്ട് ) തയ്യാറാക്കുകയും അതിനാവശ്യമായ സന്നാഹങ്ങളും ഉപകരണങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക. ഭാവിയിലുണ്ടാകാവുന്ന കോട്ടങ്ങളുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങിയാൽ ഒരു പുരോഗതിയും നേടാതെ തുടങ്ങിയിടത്തുതന്നെ നമുക്കു് നില്ക്കേണ്ടി വരും. ഒന്നു മനസ്സിലാക്കുക പരിശ്രമമില്ലെങ്കിൽ വിജയമില്ല. വെല്ലുവിളിയില്ലെങ്കിൽ നേട്ടമില്ല. ഭാഗ്യദേവത ധീരന്മാരെയേ കടാക്ഷിക്കുകയുള്ളൂ.
ചെറുപ്പത്തിൽ ശാസ്ത്ര കാര്യങ്ങളിൽ താല്പര്യമുണ്ടായിരുന്ന, ശാസ്ത്രവിഷയങ്ങളിൽ നല്ല മാർക്കുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്ന ഒരു കുട്ടി കോളേജിൽ ചേരുമ്പോൾ ശാസ്ത്ര വിഷയങ്ങൾതന്നെ തിരഞ്ഞെടുക്കുകയും പിന്നീട് വൈദ്യശാസ്ത്ര പഠനത്തിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്താൽ അവൻ്റെ തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നു എന്ന് അനുമാനിക്കാം.
എല്ലാവർക്കും തൊഴിൽ ലഭിക്കണമെന്നില്ല. പക്ഷെ, എന്തെങ്കിലും ഒരു ജീവിതമാർഗ്ഗം എല്ലാവർക്കും ഉണ്ടാവുകയും ചെയ്യും. ജോലി ലഭിക്കാത്തവർ എന്തെങ്കിലും ഒരു സ്വയംതൊഴിൽ കണ്ടെത്തണം.ഇന്ത്യയെപ്പോലുള്ള ഒരു വികസിത രാജത്ത് പ്രത്യേകിച്ചും സ്വയം തൊഴിലിനുള്ള സാദ്ധ്യതകൾ അനന്തമാണ്. യഥാസമയം ജോലി ലഭിച്ചില്ലെങ്കിൽ, എല്ലാ മാർഗ്ഗങ്ങളും അടഞ്ഞു എന്ന് കരുതി നിരാശപ്പെടാതിരിക്കുക. അത്തരക്കാർ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം ഉണ്ടാക്കുവാൻ പരിശ്രമിക്കണം.
ഭയവും ശങ്കയും പുരോഗതിക്കു തടസ്സങ്ങൾ സൃഷ്ടിക്കും. കടമ്പകൾ, അവയുടെ അടുത്തെത്തുമ്പോൾ മാത്രം മറികടന്നാൽ മതി. ഭീരുക്കളും വിഡ്ഢികളും മാത്രമാണ് കടമ്പകൾ മറികടക്കുന്നതിനെക്കുറിച്ച് മുൻകൂട്ടി ആശങ്കപ്പെടുന്നത്.
പ്രസിദ്ധനായ എഴുത്തുകാരൻ ജെയിംസ് അലൻ പറയുന്നത് ” ഉദാത്തമായ സ്വപ്നങ്ങൾ കാണൂ;നിങ്ങളുടെ സ്വപ്നങ്ങൾ ഒരിക്കൽ യാഥാർത്ഥ്യമാകാം. നിങ്ങൾ എന്താകും എന്നതിൻ്റെ സൂചനയാണ് നിങ്ങളുടെ ദർശനം. നിങ്ങൾ അന്തിമമായി എന്ത് കണ്ടെത്തും എന്നതിൻ്റെ പ്രവചനമാണ് നിങ്ങളുടെ ഭാവന. നിങ്ങളുടെ സാഹചര്യം പ്രതികൂലമായിരിക്കാം.പക്ഷെ, നിങ്ങൾ ഒരു ലക്ഷ്യം മുന്നിൽ കണ്ട് അതു നേടാൻ യത്നിക്കുമ്പോൾ അവയ്ക്ക് മാറ്റമുണ്ടാകാം. എന്നാണ്.
ജീവിതവിജയം നേടാൻ ഒരു പുസ്തകപ്പുഴു ആകണം എന്നാണ് പലരുടേയും ധാരണ. പണ്ട് ഇംഗ്ലണ്ടിൽ ഒരു ജൂതദമ്പതികൾ താമസിച്ചിരുന്നു. അവർക്ക് ഒരു ആൺകുട്ടി ജനിച്ചപ്പോൾ അവൻ മിടുക്കനും ബുദ്ധിജീവിയും ആയിത്തിരണം എന്നവർ ആഗ്രഹിച്ചു. അതായി പിന്നെ അവരുടെ ജീവിതലക്ഷ്യം.എന്നാൽ അവൻ്റെ പഠന നിലവാരം മാതാപിതാക്കളെ നിരാശരാക്കി. ഓരോ പരീക്ഷകളിലും കഷ്ടിച്ചു കടന്നുകൂടാൻ ധാരാളം ട്യൂഷൻ ഏർപ്പടുത്തേണ്ടതായി വന്നു. ഒരുവിധം സ്ക്കൂൾ പഠനം തീർന്നപ്പോൾ, അവനെ ഓക്സ്ഫോർഡിലേയ്ക്ക് അയച്ചു. പക്ഷെ അവിടെയും അവൻ ഒട്ടും തന്നെ മെച്ചപ്പെട്ടില്ല. ജൂതന്മാർ അനുഭവിച്ചിരുന്ന ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകാതിരിക്കാൻ കുടുംബത്തിൻ്റെ പതിവു രീതിയിലുള്ള ജൂതപ്പേര് ആംബെർക്രോമ്പ് എന്ന് മാറ്റി. ഒരു ദിവസം ഇംഗ്ലണ്ടും സ്കോട്ട്ലണ്ടും തമ്മിലുള്ള ഫുട്ബോൾ മത്സരം കാണുവാനായി ആംബർക്രോമ്പ് ദമ്പതികൾ പോയിരുന്നു. മൈതാനത്ത് ഒരു വൻ പുരുഷാരംതന്നെയുണ്ടായിരുന്നു. അവരുടെ മകൻ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുന്നുണ്ടായിരുന്നു. കളി പകുതിയായപ്പോൾ ആവേശഭരിതരായ ജനങ്ങൾ എഴുന്നേറ്റു ആർത്തു വിളിക്കാൻ തുടങ്ങി ” അംബെർക്രോമ്പ് ഗോളടിച്ചു. ആംബെർക്രോമ്പ് മിടുക്കനാണ്. എന്ന്. അതു കേട്ട് ആംബെർ ക്രോമ്പ് ദമ്പതികൾ അന്തംവിട്ടുപോയി. അവരും മകൻ്റെ വിജയത്തിൽ ആഹ്ലാദിച്ചു. അവരുടെ മകൻ ഒരു മിടുക്കൻ തന്നെയാണെന്ന് അവർ മനസ്സിലാക്കി.എന്നാൽ അവരുടെ കാഴ്ചപാടിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലായിരുന്നുവെന്നു മാത്രം.
ഏതു ജീവിതചര്യയിലും വിജയിക്കുന്നതിന് ആവശ്യമായ അടിസ്ഥാന ഗുണം തീക്ഷ്ണമായ സാമാന്യബുദ്ധിയാണ്. ഗുണകരമായിരിക്കുമെന്ന പ്രത്യാശയോടെ ഏതു കാര്യത്തിനു തുനിഞ്ഞിറങ്ങിയാലും, അത് വിജയിക്കുമെന്ന ദൃഢവിശ്വാസത്തിൽ തന്നെ പ്രവർത്തിക്കണം. ചന്ദ്രനെ ലക്ഷ്യമാക്കിയാൽ മരത്തുഞ്ചത്തെങ്കിലും എത്തിച്ചേരാൻ കഴിയുമെന്ന് ഒരു ചൊല്ലുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മളെ കുറിച്ചും നമ്മുടെ ലക്ഷ്യത്തിൻ്റെ നന്മയെക്കുറിച്ചും നമുക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരിക്കണം.
അന്ധവിശ്വാസങ്ങളിൽ നിന്നും ആഭിചാരവിശ്വാസങ്ങളിൽനിന്നും അമ്മൂമ്മക്കഥകളിൽ നിന്നും നമ്മുടെ മനസ്സിന്നെ പാടെ വിമ ലീകരക്കണം. പല രംഗത്തും വിജയം നേടിയവരെ നിരീക്ഷിച്ചാൽ, അവരൊക്കെ എന്തെങ്കിലും കാര്യത്തിൽ ഏർപ്പെടുന്നതിനു ശുഭമുഹൂർത്തങ്ങൾ കാത്തിരിക്കാത, പ്രവർത്തി സമയങ്ങൾ അതെത്ര നീണ്ടുപോയാലും പരമാവധി ഉപയോഗിച്ചിരുന്നവരാണെന്ന് കാണാൻ കഴിയും.അവർ ശുഭസമയങ്ങളും അശുഭസമയങ്ങളും കണക്കാക്കാൻ ജ്യോത്സ്യന്മാരെയും ജ്യോതിഷികളെയും സമീപിച്ചിരുന്നില്ല. അവർക്ക് എല്ലാ സമയവും ഒരു പോലെ ശുഭമായിരുന്നു.
“ദൃഢനിശ്ചയമാണ് നേർബുദ്ധി” എന്ന് നെപ്പോളിയൻ പറഞ്ഞത് ശരി തന്നെയാണ്. അനിശ്ചിതത്വവും സ്വന്തം കഴിവിൽ വിശ്വാസമില്ലായ്മയും വിനാശകരമായ ബലഹീനതകൾ തന്നെയാണ്.




നല്ല ഉപദേശം ഗുരുജി . നിശ്ചയദാർഢ്യത്തോടെ മുന്നേറുക തന്നെ ജീവിത വിജയം. അതിനായി പരിശ്രമിക്കുക നന്ദിഗുരുജി നമസ്കാരം