Sunday, July 19, 2026
Homeഅമേരിക്കഅക ഗോത്രങ്ങൾ: വനത്തിന്റെ യഥാർത്ഥ രക്ഷാധികാരികൾ (ലഘു വിവരണം) ✍ ജിഷ ദിലീപ്,...

അക ഗോത്രങ്ങൾ: വനത്തിന്റെ യഥാർത്ഥ രക്ഷാധികാരികൾ (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അത്യന്തം ആഴമുള്ളതാണ്. ഈ ബന്ധം ഏറ്റവും ശക്തമായി പ്രകടമാകുന്നത് ആദിവാസി സമൂഹങ്ങളിലൂടെയാണ്. വനവിഭവങ്ങളെ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങൾ, പ്രത്യേകിച്ച് അക ഗോത്രവർഗങ്ങൾ, അവരുടെ പരമ്പരാഗത അറിവും ജീവിതരീതിയും വഴി പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പ്രകൃതിയോടും വനത്തോടും അടുപ്പം പുലർത്തുന്ന ഒരു സമൂഹമാണ് ഇന്ത്യയിലെ അരുണാചൽ പ്രദേശിൽ താമസിക്കുന്ന അക ഗോത്ര
വർഗങ്ങൾ.

അക ഗോത്രങ്ങൾ വനങ്ങളോട് ചേർന്ന് ജീവിക്കുന്നവരാണ്. അവരുടെ ജീവിത
രീതിയും, സംസ്കാരവും,വിശ്വാസങ്ങളും എല്ലാം വന വിഭവങ്ങളുമായി ചേർന്ന് നിൽക്കുന്നു. വനത്തെ അവർ ഒരു ഉപജീവന മാർഗമെന്നതിലുപരി ദൈവികമായൊരു സമ്പത്തായി കാണുന്നു. മരങ്ങൾക്കും, നദികൾക്കും, മൃഗങ്ങൾക്കും അവർ ആത്മീയമായ പ്രാധാന്യം നൽകുന്നു. ഈ സമീപനം പ്രകൃതിയോടുള്ള ആദരവും കരുതലും വളർത്തുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള അരുണാചൽ പ്രദേശ് “പ്രഭാതപർവ്വതങ്ങളുടെ നാട്” എന്നറിയപ്പെടുന്ന പ്രകൃതി സമ്പന്നമായ സംസ്ഥാനമാണ്. ഇവിടെ ആദി, ഗാലോ, മോൺപ, ദിഗാരു മിഷ്മി, നോക്റ്റെ, മോണ്ട, ഷെർഡുക്പെൻ തുടങ്ങിയ നിരവധി ഗോത്രവർഗങ്ങൾ താമസിക്കുന്നു. ഇവരിൽ അക ഗോത്രവർഗങ്ങൾ അവരുടെ ജീവിതം വനവിഭവങ്ങളെ ആശ്രയിച്ചാണ് നയിക്കുന്നത്. വനത്തിൽ നിന്ന് ലഭിക്കുന്ന തേൻ, കിഴങ്ങുകൾ, ഔഷധസസ്യങ്ങൾ എന്നിവ അവർ ആവശ്യത്തിന് മാത്രം ശേഖരിക്കുന്നു. പ്രകൃതിക്ക് കേട് വരുത്താതെ വിഭവങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് അവരുടെ പ്രത്യേകത.

“വരച്ച്” എന്നറിയപ്പെടുന്ന പരമ്പരാഗത നിയമം ഇവരുടെ സമൂഹത്തിൽ നിലനിൽക്കുന്നു. ഇതിലൂടെ വന വിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ചില പ്രദേശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകൃതിയെ സംരക്ഷിക്കാൻ സഹായിക്കുന്നു.

പാരമ്പര്യ അറിവുകൾ അക ഗോത്രങ്ങളുടെ വലിയ ശക്തിയാണ്. തലമുറകളായി കൈമാറി വരുന്ന ഈ അറിവുകൾ വന സംരക്ഷണത്തിലും ഔഷധ സസ്യങ്ങളുടെ ഉപയോഗത്തിലും ഏറെ പ്രയോജനകരമാണ്. പ്രകൃതിയുടെ നിയമങ്ങൾ മനസ്സിലാക്കി ജീവിക്കുന്നതിനാൽ അവർ വന്യജീവികളുടെ സംരക്ഷണത്തിലും ശ്രദ്ധ പുലർത്തുന്നു.

എന്നാൽ, ആധുനിക വികസന പ്രവർത്തനങ്ങൾ, വനനശീകരണം, ഖനനം, വ്യവസായവത്കരണം എന്നിവ ഇവരുടെ ജീവിതത്തെയും വന വിഭവങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. ഇത് പ്രകൃതിയുടെ സമതുലിതാവസ്ഥയ്ക്ക് ഭീഷണിയാകുന്നു.

ചുരുക്കത്തിൽ, അക ഗോത്രങ്ങൾ വന വിഭവങ്ങളുടെ യഥാർത്ഥ രക്ഷാധികാരികൾ
ആണ്. പ്രകൃതിയോടുള്ള അവരുടെ സമീപനവും ജീവിതരീതിയും ലോകത്തിന് മാതൃകയാണ്. അവരുടെ അറിവും പങ്കും അംഗീകരിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നത് നമ്മുടെ പരിസ്ഥിതിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്.

ജിഷ ദിലീപ്, ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com