Wednesday, September 16, 2026
Homeഅമേരിക്കസുവിശേഷ വചനങ്ങൾ (164) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചനങ്ങൾ (164) പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4:14 – 16)

“അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്ത് ചെല്ലുക” (വാ.16).

“യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും”
(മത്താ. 7:7): ഇതാണ് പ്രാർത്ഥന സംബന്ധിച്ച് യേശു നൽകിയിരിക്കുന്ന വാഗ്ദത്തം. അതോടൊപ്പം “നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കും മുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ?” (മത്താ. 6:8) എന്നും താൻ പറഞ്ഞിട്ടുണ്ട്! അതിനർത്ഥം, നാം നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് പറയരുതെന്നല്ല. “അബ്ബാ പിതാവേ” എന്ന് ദൈവത്തെ വിളിക്കുവാൻ താൻ നമുക്ക് അവകാശം തന്നിട്ടുള്ളത്, നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് അറിയിക്കുന്നതിനു തന്നെയാണ്. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തു തരും” (യോഹ.14:13)എന്നും, “ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നുവെങ്കിൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്ക് നന്മ എത്ര അധികംകൊടുക്കും” (മത്താ.7:11) എന്നും താൻ അരുളിച്ചെയ്തിട്ടുണ്ട്!

പ്രസിദ്ധ ക്രിസ്തു ഭക്തനായിരുന്ന ജോർജ്ജ് മുള്ളർ, “യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും”(മത്താ.7:7) എന്ന വാഗ്ദത്തത്തിൽ വിശ്വസിച്ചു കൊണ്ട്, ഏകദേശം പതിനായി
രത്തോളം അനാഥ കുഞ്ഞുങ്ങളെ താമസിപ്പിച്ച് പഠിപ്പിച്ചിരുന്ന അനാഥാലയങ്ങൾ, പലയിടത്തായി നടത്തിവന്നിരുന്നു! ആവശ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിക്കൊ
ണ്ടായിരുന്നു അദ്ദേഹം പ്രാർത്ഥിച്ചിരുന്നത്. പ്രാർത്ഥനയ്ക്ക് മറുപടി ലഭിച്ചുകഴിയുമ്പോൾ, അതിനു വേണ്ടി നന്ദി കരേറ്റുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു!
ഒരിക്കൽ അഞ്ചു സ്നേഹിതരുടെ പേരുകൾ എഴുതി, അവരുടെ രക്ഷയ്ക്കായി മുള്ളർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരാൾ മാത്രം രക്ഷിക്കപ്പെട്ടില്ല. എന്നാൽ, നിരാശനാകാതെ തന്റെ മരണം വരെ ആ സ്നേഹിതന്റെ രക്ഷയ്ക്കായി മുള്ളർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതു സംബന്ധിച്ച അറിവൊന്നും ലഭിക്കാതെയാണ്
മുള്ളർ ഈ ലോകം വിട്ട് കടന്നുപോയത്!

അദ്ദേഹത്തിന്റെ ശവസംസ്ക്കാര ശുശ്രൂഷ നടന്നുകൊണ്ടിരിക്കുമ്പോൾ, പ്രസ്തുത
സ്നേഹിതൻ, ആ ശുശ്രൂഷയിൽ കടന്നു വരികയും, മുള്ളറിന്റെ മൃതദേഹത്തിൽ കമ്ഴ്ന്നു കിടന്നുകൊണ്ട്, “സ്നേഹിതാ നീ എനിക്ക് വേണ്ടി എത്രമാത്രം ഭാര
ത്തോടെ പ്രാർത്ഥിച്ചിരുന്നു. ഇനിയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആരും ഇല്ലല്ലോ? ഇനിയും ഞാൻ രക്ഷിക്കപ്പെടാതിരിക്കുവാൻ പാടില്ല” എന്ന് പറഞ്ഞ്, അന്നു തന്നെ, യേശുവിനെ കർത്താവും രക്ഷിതാവും ആയി സ്വീകരിക്കുകയും ചെയ്തു!

മറുപടി ലഭിക്കുവാൻ താമസിച്ചാലും, ദൈവം തക്ക സമയത്ത് പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യും. നിരവധി വിശുദ്ധരുടെ പ്രാർത്ഥനകൾ അടങ്ങിയ അനുഗ്രഹങ്ങളുടെ സമാഹാരം ആണ് ബൈബിൾ! നമുക്ക് നിത്യവും അത് വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം? ദൈവം സഹായിക്കട്ടെ…

ചിന്തയ്ക്ക്: നമ്മെ സ്വർഗ്ഗത്തിലേക്കു നയിക്കുന്ന ഗോവേണിയാണ് പ്രാർത്ഥന!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ