Thursday, August 6, 2026
Homeഅമേരിക്കതറികളുടെ ഹൃദയമിടിപ്പ് അറിഞ്ഞിട്ടുണ്ടോ..? ആ ശബ്ദം കേട്ടിട്ടുണ്ടോ...? ഇന്ന് ദേശീയ കൈത്തറി ദിനം..!!...

തറികളുടെ ഹൃദയമിടിപ്പ് അറിഞ്ഞിട്ടുണ്ടോ..? ആ ശബ്ദം കേട്ടിട്ടുണ്ടോ…? ഇന്ന് ദേശീയ കൈത്തറി ദിനം..!! ✍ ലാലു കോനാടിൽ

കൈത്തറി നെയ്ത്തു വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനുമായാണ് ദേശീയ കൈത്തറി ദിനം ആചരിക്കുന്നത്.

2015 ആഗസ്റ്റ് 07 നാണ് ആദ്യത്തെ ദേശീയ കൈത്തറി ദിനം ആചരിക്കപ്പെട്ടത്.. 1905 ആഗസ്റ്റ് 07-നു കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിവസം ദേശീയ കൈത്തറി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്..!!

കൈത്തറി നെയ്ത്തുകാർ വസ്ത്രങ്ങൾ കൈകൊണ്ട് നെയ്തെടുക്കുകയാണ് ചെയ്യുന്നത്.. ഒരു സാരി നെയ്യുവാൻ ഒരു കുടുംബം മുഴുവൻ‍ ഏതാനും മാസങ്ങളോളം അധ്വാനിക്കേണ്ടി വരാറുണ്ട്.. ഇത്രയേറെ അധ്വാനിച്ചിട്ടും നെയ്ത്തുകാർക്കു
തങ്ങൾ അർ‍ഹിക്കുന്ന പ്രതിഫലമോ പ്രാധാന്യമോ ലഭിച്ചിരുന്നില്ല..
അതിനാൽ തന്നെ നെയ്ത്തു വ്യവസായം ജീർണ്ണാവസ്ഥയിലേക്കു പ്രവേശിച്ചു.. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന വസ്ത്രങ്ങളിൽ‍ വെറും 15% മാത്രമാണ് കൈത്തറിയാൽ നിർമ്മിക്കപ്പെടുന്നത്.. ഇത്തരമൊരു സാഹചര്യത്തിൽ നെയ്ത്തുകാർ‍ക്ക് അർഹിക്കുന്ന പ്രാധാന്യവും.. പ്രതിഫലവും.. ലഭ്യമാക്കുന്നതിനായാണ് ദേശിയ കൈത്തറി ദിനം ആചരിക്കുന്നത്..

ഇന്ത്യൻ കൈത്തറിയുടെ ചരിത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്റെയും കൂടി ചരിത്രമാണ്.. നിരവധി കൈത്തറി വ്യവസായത്തെ ശക്തിപ്പെടുത്തുക..

രാജ്യത്തെ ഗുണമേന്‍മയുള്ള കൈത്തറി ഉല്‍പന്നങ്ങളെ ആഗോള വിപണിയിൽ ലഭ്യമാക്കുക.. നെയ്ത്തുകാർ‍ക്കു അർഹിക്കുന്ന പ്രാധാന്യവും പ്രതിഫലവും പ്രോത്സാഹനവും നല്‍കുക.. കൈത്തറി വ്യവസായത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.. തുടങ്ങിയവയാണ് ദേശീയ കൈത്തറി ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങൾ…

കേരളത്തിന്റെ തനതായ ഒരു നെയ്ത്തു പാരമ്പര്യത്തെ കൂടി അടയാളപ്പെടുത്തു ന്നുണ്ട് നമ്മുടെ കൈത്തറി വസ്ത്രങ്ങൾ.. നമ്മുടെ തനത് കൈത്തറിയിൽ നെയ്തെടുത്ത വസ്ത്രങ്ങളുടെ ലാളിത്യവും.. തെളിമയും.. പ്രൗഢിയും മറ്റെന്തിന് അവകാശപ്പെടാനാവും..?

ലോകത്തിലെ ഏറ്റവും സുന്ദരമായ വേഷമേതെന്നു ചോദിച്ചാൽ മുണ്ടും നേര്യതുമെന്നാവും ഭൂരിഭാഗം മലയാളികളുടെയും മറുപടി..!!
ഏതു സ്ത്രീയേയും സുന്ദരിയാക്കുന്ന അഴകിന്റെ ഒരു രഹസ്യമന്ത്രം ഒളിപ്പിച്ചുവച്ചിട്ടുണ്ട് ഓരോ കസവുനേര്യതും.. കോടി നിറത്തിൽ
കസവും നിറമുള്ള കരകളുമൊക്കെയായി മലയാളിയുടെ അന്തസ്സും.. അഭിമാനവുമായി.. മാറിയ കൈത്തറി വസ്ത്രങ്ങൾ..
നമ്മുടെ വസ്ത്ര പാരമ്പര്യത്തിന്റെ തന്നെ മുഖമുദ്രയായി മാറുന്നു..

തിരുവനന്തപുരത്തെ ബാലരാമപുരം, കണ്ണൂർ കൈത്തറി, ചേന്ദമംഗലം, പാലക്കാട്ടെ കൂത്താമ്പിള്ളി എന്നിവയെല്ലാം നമ്മുടെ നെയ്ത്തു പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കൈത്തറി ഗ്രാമങ്ങൾക്ക് പേരു കേട്ടവയിൽ ചിലതാണ്..

പാലക്കാട് ജില്ലയിലെ ചിറ്റൂർ, ദേവാംഗപുരം, എലപ്പുള്ളി, പെരുവെമ്പ്, ആലത്തൂർ, ഷൊർണ്ണൂർ എന്നിവിടങ്ങളിലൊക്കെ വളരെ സജീവമായ നെയ്ത്തുഗ്രാമങ്ങൾ നമുക്കുണ്ടായിരുന്നു.. എന്നാൽ, ഈ രംഗത്തെ പ്രശ്നങ്ങൾ കാരണം പാരമ്പര്യമായി നെയ്ത്തു പഠിച്ച തൊഴിലാളികൾ പോലും ഈ രംഗത്തു നിന്നും അപ്രത്യക്ഷമാകുകയാണ്..

വിദേശ ബ്രാൻഡുകളുടെയും മറ്റും കേരള വിപണിയിലെ ആധിപത്യവും ഹാൻഡ് ലൂം വിപണിയെ തളർത്താൻ കാരണമായിട്ടുണ്ട്..!!

✒️ലാലു കോനാടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ