Thursday, August 27, 2026
Homeഇന്ത്യഅണിഞ്ഞൊരുങ്ങി ഗജവീരന്മാർ; മൈസൂർ ദസറ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കം.

അണിഞ്ഞൊരുങ്ങി ഗജവീരന്മാർ; മൈസൂർ ദസറ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കം.

മൈസൂരു: ഈ വർഷത്തെ മൈസൂർ ദസറ ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കംകുറിച്ച് പരമ്പരാഗത ചടങ്ങായ ഗജപയാന (ആനകളുടെ എഴുന്നള്ളത്ത്) ശ്രദ്ധേയമായി. കനത്ത സുരക്ഷയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഹുൻസൂർ താലൂക്കിലെ വീരാനഹോസഹള്ളി നാഗർഹോള കടുവ സംരക്ഷണ കേന്ദ്രത്തിൻ്റെ കവാടത്തിന് സമീപം നടന്ന ഗജപയാന ചടങ്ങ് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. എസ്. യതീന്ദ്ര ഫ്ലാഗ് ഓഫ് ചെയ്തു. ആനകൾക്ക് പൂജ നടത്തി ശർക്കര, പഴം, കരിമ്പ് എന്നിവക്കൊപ്പം പരമ്പരാഗത പലഹാരങ്ങൾ നൽകി.

നാല് പെൺആനകൾ ഉൾപ്പെടെ 12 ആനകളെയാണ് ഈ വർഷത്തെ ദസറക്കായി അന്തിമമായി തെരഞ്ഞെടുത്തിരിക്കുന്നത്. 22 വർഷമായി ദസറയിൽ പങ്കെടുക്കുകയും ആറ് തവണ സ്വർണ അംബാരി വഹിക്കുകയും ചെയ്‌ത ആനയായ അഭിമന്യുവിന് യാത്രയയപ്പ് നൽകി. ഈ വർഷം 60 വയസ്സ് തികഞ്ഞ അഭിമന്യു മൈസൂർ ദസറയിൽ ഇനി ഉണ്ടാകില്ല.

എം.എൽ.എമാരായ ജി.ഡി. ഹരീഷ് ഗൗഡ, ഡി. രവിശങ്കർ, മൈസൂർ ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, മൈസൂർ ഡിവിഷൻ റീജയനൽ കമീഷണർ നിതേഷ് പാട്ടീൽ, എ.ഡി.സി ഐശ്വര്യ, വനംവകുപ്പ് ഉദ്യോഗസ്ഥരായ മീനാക്ഷി നെഗി, കുമാർ പുഷ്കർ, രാധാദേവി, സി.എഫ് മൈസൂർ സർക്കിൾ എസ്.എസ്. രവിശങ്കർ, സതേൺ റേഞ്ച് ഐ.ജി.പി ബോരലിംഗയ്യ, മൈസൂർ ജില്ല എസ്.പി മർജുൻ സികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മൈസൂർ പാലസ് ഗണപതി ക്ഷേത്രം പൂജാരി എസ്.വി. പ്രഹ്ലാദ് റാവു പൂജാ കർമങ്ങൾക്ക് നേതൃത്വം നൽകി. മൈസൂർ ഡിവിഷൻ വൈൽഡ് ലൈഫ് ഡി.സി.എഫും ദസറ ആനകളുടെ ചുമതലയുള്ളയാളുമായ ഐ.ബി. പ്രഭുഗൗഡ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ