Sunday, July 12, 2026
Homeഅമേരിക്കഒരു യാത്ര (കഥ) ✍ റീന മൈക്കൾ, മുണ്ടൂർ, പാലക്കാട്

ഒരു യാത്ര (കഥ) ✍ റീന മൈക്കൾ, മുണ്ടൂർ, പാലക്കാട്

പതിവുപോലെ അനിമ നേരത്തെ ഉണർന്ന് അവളിൽ നിക്ഷിപ്തം ആയ അല്ലെങ്കിൽ അടിച്ചേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ചെയ്തു തീർത്തു. അന്നത്തെ ദിവസത്തിന് പ്രത്യേകത ഒന്നുമില്ലായിരുന്നു.എന്നാൽ അനിമയിൽ ചില മാറ്റങ്ങൾ ഉടലെടുത്തു. അതിന്റെ തുടക്കവും, ഒടുക്കവും, തീരുമാനിക്കപ്പെട്ടില്ല അത് എങ്ങനെ വേണമെന്ന് ചിന്തിക്കുന്നതിനിടെ അവൾ ഫോണെടുത്ത് ഫേസ്ബുക്ക് തുറന്ന് നോക്കി. തന്റെ പ്രിയപ്പെട്ട ചങ്ങാതിയുടെ വെഡിങ് ആനിവേഴ്സറി ആഘോഷം അവൾ സ്ക്രീനിൽ കണ്ടു.അവളെയും ക്ഷണിച്ചിരുന്നതാണ് വീടെന്ന ജയിൽ ചുവരുകൾക്കിടയിൽ ചിറകറ്റ പക്ഷിയെ പോലെ ശ്വാസം പിടയുന്ന ജീവിതത്തിന്റെ നിരാശകൾ തിരമാലകൾ പോലെ അവളുടെ മനസ്സിലേക്ക് ഇറച്ചു കയറി.

മുറ്റത്തെ അഞ്ചിതൾ ചെമ്പരത്തിയുടെ കൊമ്പിൽ ഇരുന്ന് കാക്ക വിരുന്ന് വിളിക്കുന്നത് അവൾ കേട്ടു. അകലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കുറെ ഓർമ്മകൾ അവളിലേക്ക് ഓടിയെത്തി.തന്റെ വീടിന്റെ മുറ്റത്ത് നിന്ന ചക്കരമാവിൻ തൈയുടെ ഇളം കൊമ്പിൽ ഇരുന്ന് കാക്ക വിരുന്ന് വിളിച്ചപ്പോൾ അമ്മായി കളിയാക്കി പറഞ്ഞു. ഇന്നാണ് അനിമയുടെ മാരൻ വരുന്നത് എന്ന് കാക്കയ്ക്കും അറിഞ്ഞുവോ. പിന്നെ ഓരോരുത്തരും തന്നെ കളിയാക്കിയും, കളി പറഞ്ഞും,ചുറ്റും കൂടിയതും,നാണ ത്താൽ തല നിവർത്താൻ മടിച്ച് തല കുനിച്ചു നിന്നതും തന്നിലെ ഊർജ്ജ സ്വലതയും,തന്റേടവും,എല്ലാം എത്ര പെട്ടെന്നാണ് ഒരു നാണത്തിന്റെ രൂപത്തിലേക്ക് മാറ്റപ്പെട്ടത് എന്ന ചിന്തിച്ചും,ഇരിയ്ക്കെ അവർ വന്നു.

മധുവും,കൂട്ടനും ആതിഥേയത്വം സ്വീകരിച്ചു അകത്തിരുന്നു. അമ്മ പ്രത്യേകമായി കരുതി വച്ച ചായ കപ്പുകളിൽ നിറച്ച് അവളെ ഏൽപ്പിച്ചു.പറഞ്ഞു സൂക്ഷിച്ചു കൊണ്ട് കൊടുക്കു മോളെ. അവൾ അത് അക്ഷരം പ്രതി അനുസരിച്ചു. മധുവിന്റെ പെരുമാറ്റവും, വ്യക്തിത്വവും എല്ലാവരെയും ആകർഷിച്ചു. ആനിമയിൽ പുതിയതായി ഒരു അഭിമാനം രൂപപ്പെട്ടു. കൂടെ ചില സ്വപ്നങ്ങളും. കൂടെ കൂടെയുള്ള അമ്മയുടെയും,അമ്മായിയുടെയും, മറ്റുള്ളവരുടെയും, കളിയായും, ചിലപ്പോൾ കാര്യമായും, ഉള്ള വർത്തമാനങ്ങൾ അവളുടെ സ്വപ്നങ്ങൾ വളരാനുള്ള വളമായി മാറി. അങ്ങനെ അവരുടെ വിവാഹ ദിനവും വന്നെത്തി.സ്വപ്നങ്ങൾ വളർന്നു വലുതായി പുഷ്പിക്കാൻ കാത്തുനിന്ന അത്രയും നാളുകൾ വേണ്ടിവന്നില്ല ആ സ്വപ്നങ്ങൾ കരിഞ്ഞു വീഴാനും സങ്കടങ്ങൾ അവളിലേക്ക് ഒഴികിയെത്തുവാനും. മധുവിന്റെ യഥാർത്ഥ സ്വഭാവം എന്തെന്ന് മനസ്സിലാക്കുവാൻ അവൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അവളുടെ ഊർജ്ജസ്വലതയും, തന്റേടവും, ശാന്ത ഭാവം സ്വീകരിച്ചു. എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ അവൾ ജീവിതം തുടർന്നു. തന്റെ ഹൃദയം നൊമ്പരങ്ങൾക്കൊ, നഷ്ടപ്പെടലുകൾക്കൊ നഷ്ടപ്പെടലിന്റെ വിലാപങ്ങൾക്കൊ, ഒരു വിലയും കൊടുക്കാൻ മധു തയ്യാറാവുന്നില്ല എന്നറിഞ്ഞപ്പോൾ അവൾ മാതാപിതാക്കളെ ആശ്രയമായി കണ്ടു. എന്നാൽ അവർക്ക് പറയാൻ ഉണ്ടായിരുന്നത് വിവാഹത്തിന്റെ കടബാധ്യതയ കുറിച്ചും കുടുംബത്തിന്റെഅഭിമാനത്തെ കുറച്ചുമായിരുന്നു.

മറ്റുള്ളവർക്ക് മുന്നിൽ ഭാര്യയെ സ്നേഹം കൊണ്ട് പൊതിയുന്ന നന്മയുള്ള ഭർത്താവായി അഭിനയം തുടർന്ന് തകർത്താടുകയാണ് മധു.അവളുടെ സ്വപ്നങ്ങൾ കരഞ്ഞുണങ്ങി നിലത്ത് വീഴുമ്പോൾ മധുവിന്റെ ഉള്ളിലെ നാർസിസ്റ്റ് വളർന്നു പന്തലിച്ചു. മധുവിൽ വിവാഹേതര ബന്ധങ്ങൾ ശക്തി പ്രാപിച്ചു. മധുവിന്റെ നന്മയുള്ളവൻ എന്ന് തോന്നിപ്പിക്കുന്ന വാക്കുകളും, പ്രവർത്തികളും, അവൾക്ക് മുന്നിൽ എത്തുമ്പോൾ രൂപാന്തരം പ്രാപിച്ച് വേതാളങ്ങൾ പോലെ ആകുന്നു. അവളിലെ വളരാൻ കാത്തുനിന്ന ചിത്രകല വളരാൻ കഴിയാതെ നിറം മങ്ങി മാറി നിന്നു.അവളിലെ എഴുത്ത് എന്ന ഭാഗ്യം അക്ഷരങ്ങളെ വിട്ട് ഓടി അകലുന്നു

അവളുടെ ഓർമ്മകൾക്കും,ചിന്തകൾക്കും വ്യാകുല തകൾക്കും, ഇടയിലൂടെ അന്നത്തെ സൂര്യന്റെ പകൽവെളിച്ചവും ചൂടേറി കടന്നുപോയിക്കൊണ്ടിരുന്നു. അവളുടെ ചുറ്റിലേക്കും നോക്കിയപ്പോൾ അവൾക്ക് കാണുവാൻ കഴിഞ്ഞത് ത നിക്ക് ചുറ്റും ഉണങ്ങി വീണ സ്വപ്നങ്ങളും, അവളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരും, നിവർന്നിരുന്ന അവളുടെ ശൂന്യമായ കൈകളും ആയിരുന്നു

അവളുടെ കൈകളിലെ ശൂന്യതയും, അവൾക്ക് ചുറ്റും നിലനിന്ന നിസഹായതയും കാണുന്നതു കൊണ്ടാവാംമധുവിന്റെ കുടുംബം മുഴുവനും മധുവിന് അനുകൂലമായും, അവൾക്ക് എതിരെയും, പ്രവർത്തിക്കുന്നത്. മാറ്റങ്ങൾക്ക് തുടക്കവും, ഒടുക്കവും, തീരുമാനിക്കപ്പെടാതെ ചിന്തകളെ മെല്ലെ താളം തെറ്റിച്ചുകൊണ്ട് ഉറക്കച്ചടവിൽ നിന്നുണർന്ന മധുവിന്റെ മുരളലുകൾ അവളുടെ കാതുകളിൽ എത്തിയതിന്റെ അസഹനീയതയിൽ അവളെഴുന്നേറ്റ് നടക്കുവാൻ തുടങ്ങി. തന്റെ കണ്ണിൽ നിന്നടർന്ന് വീണ കണ്ണുനീരിൽ ഉണങ്ങി പൊടിഞ്ഞു വീണ് കുതിർന്നുകിടന്ന സ്വപ്നങ്ങളെ ചവിട്ടി മെദിച്ചുകൊണ്ട്. സ്വഭാവ ദോഷങ്ങൾക്ക് കൂട്ടുനിന്ന് വഷളാക്കുന്ന മധുവിന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാതെ. വിവാഹ ചെലവുകളും കുടുംബത്തിന്റെ മാനവും കൈകളിൽ വെച്ച് തുല്യമായി തൂക്കി നോക്കുന്ന സ്വന്തം മാതാപിതാക്കളെ ഓർമ്മയിൽ പോലും ശല്യപ്പെടുത്താതെ. അവളിൽ ശാന്തത പാലിച്ച ഊർജസ്വലയുടെ തിരിച്ചു വരവോടെ, അവളിൽ മയങ്ങി കിടന്ന പുനർജന്മ ശക്തിയോടെ അവൾ നടന്നു അവളുടെ ജീവിക്കാനുള്ള ആഗ്രഹത്തിന്റെ ആത്മാവിനെ തേടി അകലങ്ങളിലേക്ക്…..

റീന മൈക്കൾ, മുണ്ടൂർ, പാലക്കാട്

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com