അമ്മതൻ ഉദരത്തിൽ ഉരുവാകും
മുമ്പേ
എന്നെയറിഞ്ഞൊരു ദൈവമേ..//
കൺമണിപോലെ ഇന്നേവരെയെന്നെ
കാത്തുസൂക്ഷിക്കുന്നൊരെൻ
ദൈവമേ..//
(അമ്മതൻ..)
“പെറ്റമ്മ മറന്നാലും ഞാൻ നിന്നെ
മറക്കില്ല” എന്നരുമയായ് അരുളിയ
സ്നേഹം..//
“എന്നാളും ഞാൻ നിൻ്റെ കൂടെയുണ്ട് ”
എന്നാർദ്രമായ് മൊഴിഞ്ഞൊരു
സ്നേഹം.//
(അമ്മതൻ..)
നന്ദി ചൊല്ലുവാൻ വാക്കുകളില്ലാതെ
തിരുമുമ്പിൽ തൊഴുകൈകളോടെ
നിൽപ്പൂ…//
സങ്കടങ്ങളിൽ സാന്ത്വനമേകുന്ന
സ്നേഹരൂപനേ…
അടിയൻ്റെ പ്രാർത്ഥനയൊന്നുമാത്രം
എന്നെന്നും നീയെൻ്റെ കൂടെ വേണം..//
(അമ്മതൻ..)




അതിമനോഹരം ഭക്തിനിർഭരമായ വരികൾ ആശംസകൾ ❤️🌹