ജീവിതത്തിലെ മധുരമുള്ളതും അല്ലാത്തതുമായ പഴയകാല ഓർമ്മകളെയാണ് ‘ഗതകാല സ്മരണകൾ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ വീഥികളിലെ വിഘ്നങ്ങളും, തിരിച്ചടികളും മനക്കരുത്താല്‍ വകഞ്ഞു മാറ്റി, മോഹപുഷ്പ തല്‍പ്പത്തിലൂടെ അജ്ഞതയുടെ ഊഷരത്തില്‍ നിന്നും വിജ്ഞാനത്തിന്റെ മരുപ്പച്ച തേടി മുന്നേറിയ ജീവിത വഴിത്താരയിൽ, അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങളും, കഥകളും, ചിന്തകളും കോർത്തിണക്കി എഴുതി അവതരിപ്പിച്ചിരിക്കുന്ന വിഞ്ജാനപ്രദമായ ഒരു പുതിയ പംക്തി.. “ഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും, ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവക്കുറിപ്പുകളും” ഏപ്രിൽ 25 ശനിയാഴ്ച മുതൽ മലയാളിമനസ്സിൽ ആരംഭിക്കുന്നു..
വായനക്കാരന്റെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ജീവിത അനുഭവങ്ങളെ നേരിന് നേരെ മാത്രം പിടിച്ച കണ്ണാടിയിൽ തെളിമയോട് കാണുന്നതുപോലെ ഈ പംക്തി നിങ്ങൾക്കായി തയ്യാറാക്കുന്നത്: മലയാള സാഹിത്യ രംഗത്തെയും, സോഷ്യൽ മീഡിയായിലെയും സജീവ സാന്നിദ്ധ്യമായ ശ്രീ സതീഷ് കുമാർ താണിശ്ശേരി
ശ്രീ സതീഷ് കുമാർ താണിശ്ശേരി:

മലയാള സാഹിത്യരംഗത്തും സോഷ്യൽ മീഡിയയിലും സജീവമായ ഒരു എഴുത്തുകാരനാണ് സതീഷ് കുമാർ താണിശ്ശേരി. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള താണിശ്ശേരി സ്വദേശിയാണ് അദ്ദേഹം.
ഗതകാല സ്മരണകളും ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവക്കുറിപ്പുകളും എഴുതുന്നതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ലളിതമായ ശൈലി വായനക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്.
കുട്ടിക്കാലത്തെ അനുഭവങ്ങളും ഗ്രാമീണ ജീവിതവും പശ്ചാത്തലമാക്കി അദ്ദേഹം രചിച്ച പുസ്തകമാണ് “എഴുതിപ്പോയത് “. ഈ കൃതി Storytel പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഓഡിയോ ബുക്കായും ലഭ്യമാണ്. കൊനസ്‌തലെ (Konasthale) അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയമായ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ്.
നിലവിൽ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനായും കേരള ലളിതകലാ അക്കാദമിയുടെ ട്രഷററായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
കാത്തിരിക്കുക.. മുടങ്ങാതെ വായിക്കുക .. “ഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും, ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവക്കുറിപ്പുകളും”ഏപ്രിൽ 25 ശനിയാഴ്ച മുതൽ നിങ്ങളുടെ മലയാളിമനസ്സിൽ..




ഓർമ്മച്ചെപ്പ് തുറക്കട്ടെ കാത്തിരിക്കുന്നു👍