പൂവട്ടകൾ നിരയായ് നിറയും
പൊന്നിൻ തിരുവോണം
പൂക്കൾ നിറയും മലയാളക്കര ആകെ
പൊന്നോണം
പൂക്കൾ നുള്ളും മിഴികളിലെല്ലാം
മോദം പൊന്നൊണം
ഐശ്വര്യത്തിൻ ആഘോഷത്തിൻ
നിറവാണെന്നോണം
തുമ്പിപ്പെണ്ണും തുമ്പപ്പൂവും വന്നൂ
ആമോദം
മാവേലിക്കൊരു വിരുന്നൊരുക്കാൻ
വായോ മാളോരേ … വിയോ
മാളോരേ …
(പൂവട്ടകൾ നിരയായ് നിറയും )
വാത്സല്യത്തിൻ കൈനീട്ടങ്ങൾ
വാങ്ങാമാവോളം
ഓണക്കോടിയും ഓണസദ്യയും എല്ലാം
കെങ്കേമം.
ഓണപ്പാട്ടിൻ ഈരടി കേട്ട്
ഊഞ്ഞാലാടേണ്ടേ
അത്തം പത്തിന് തിരുവോണത്തിന്
ഒന്നിച്ചുണ്ണേണ്ടേ…
നമ്മൾ ഒന്നായ് ചേരണ്ടേ….
(പൂവട്ടകൾ നിരയായ് നിറയും )




🥰❤️🌹
നന്നായിട്ടുണ്ട്