Sunday, August 23, 2026
Homeഅമേരിക്കവിന്ധ്യാവലി എന്നൊരു സ്ത്രീരത്നത്തെ അറിയുമോ..? ലാലു കോനാടിൽ

വിന്ധ്യാവലി എന്നൊരു സ്ത്രീരത്നത്തെ അറിയുമോ..? ലാലു കോനാടിൽ

വിരോചനന്റെ മകനും പ്രഹ്ലാദന്റെ ചെറുമകനും അസുര രാജാവുമായിരുന്ന മഹാബലിയുടെ ഭാര്യയാണ് വിന്ധ്യാവലി… അതേ… നമ്മുടെ മഹാബലി തന്നെ… വിന്ധ്യാവലി ഹിമവാന്റെ മകളായിരുന്നത്രേ..!! മഹാബലിയോട് സത്യസന്ധത പുലർത്തിയിരുന്നവളും അദ്ദേഹത്തിന് പിന്തുണ നൽകുന്നവളുമായിരുന്നു വിന്ധ്യാവലി.. എല്ലാ ജീവജാലങ്ങളോടും കരുതലുള്ളവളും മനോഹരിയും കരുണാമയിയുമായ ഒരു സ്ത്രീയായിരുന്നു അവർ എന്ന് ഐതിഹ്യങ്ങൾ പറയുന്നു..!!

മഹാബലി-വിന്ധ്യാവലി ദമ്പതികൾക്ക് പ്രശസ്തരായ ബാണാസുരനും നമസുവും ഉൾപ്പെടെ നൂറ് പുത്രന്മാർ ജനിച്ചുവെന്നും കഥയുണ്ട്… വിന്ധ്യാവലി തന്റെ നൂറു പുത്രന്മാരെയും തുല്യമായി സ്നേഹിച്ചിരുന്നു… മഹാബലിയുടെ മുത്തച്ഛനായ പ്രഹ്ലാദനോട് വിന്ധ്യാവലി വലിയ ബഹുമാനം പ്രകടിപ്പിച്ചു. കൃഷ്ണന്റെ കോപത്തിൽ നിന്ന് ബാണാസുരനെ രക്ഷിച്ചതും വിന്ധ്യാവലി ആയിരുന്നത്രെ… മഹാബലിയെപ്പോലെ തന്നെ വിന്ധ്യാവലിയും ദയാലുവായ ഒരു ഉത്തമ സ്ത്രീയായി വർണിക്കപ്പെടുന്നു..!!

വാമനാവതാര കഥയിലെ വാമനൻ വിഷ്ണുവാണെന്നും, ഒരു സാധാരണ ബ്രാഹ്മണനല്ലെന്നും വിഷ്ണുഭക്തയായിരുന്ന വിന്ധ്യാവലി നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നും വാമനന് ഭൂമി ദാനം ചെയ്യുന്നതിൽ നിന്ന് മഹാബലിയെ പിന്തിരിപ്പിക്കാൻ അസുരഗുരുവായ ശുക്രാചാര്യർ ശ്രമിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഉപദേശം കേൾക്കണമെന്ന് വിന്ധ്യാവലി മഹാബലിയെ ഉപദേശിച്ചിരുന്നുവെന്നും പറയപ്പെടുന്നു..!!

മഹാബലിയുടെ കഥ പറയുമ്പോൾ വിന്ധ്യാവലിയുടെ കഥയും പശ്ചാത്തലത്തിൽ വരുന്നുണ്ടെങ്കിലും, ഐതിഹ്യങ്ങളിൽ ഇവരെക്കുറിച്ച് വളരെ കുറച്ചു പരാമർശങ്ങൾ മാത്രമേ ഉള്ളൂ… ഭാര്യയുടെ വാക്കുകൾ കേൾക്കുന്നത് (അതിപ്പോ പ്രസക്തമാണെങ്കിലും അല്ലെങ്കിലും…) ചില പുരുഷന്മാർക്കെങ്കിലും ഈഗോയെ വ്രണപ്പെടുത്തുന്നതായതുകൊണ്ടോ അതിനേക്കാൾ ഉയരത്തിൽ ഈശ്വരഭക്തി ഉണ്ടായിയുന്നതുകൊണ്ടോ വിന്ധ്യാവലിയുടെ വാക്കുകളും കേൾക്കപ്പെടാതെ പോയി… അതുകൊണ്ട് വാമനനാൽ സുതലത്തിലേക്കു താഴ്ത്തപ്പെട്ട മഹാബലിയുടെ ഭാര്യയായ വിന്ധ്യാവലി ഭർത്താവ് ജീവിച്ചിരുന്നിട്ടും വിധവയായി കഴിയേണ്ടി വന്നുവെന്നതാണ് അവരുടെ ജീവിതത്തിലെ ദുരന്തം..!!

വിന്ധ്യാവലിയുടെയോ ഗുരു ശുക്രചാര്യരുടെയോ വാക്കുകൾ മഹാബലി കേട്ടിരുന്നെങ്കിൽ…!!! അവർക്ക് ഭർത്താവിനൊത്ത് നല്ല ഒരു ജീവിതവും അതിലുപരി നാടിനു നല്ല ഒരു ഭരണാധികാരിയെയും ലഭിച്ചേനെ…!! വർഷത്തിലൊരിക്കൽ വരുന്ന ഓണം എന്നും നിലനിന്നേനെ…!!

ലാലു കോനാടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ