Monday, August 17, 2026
Homeഅമേരിക്കഓണനാടും ഓർമ്മനാടും (കവിത) ✍ രവി കൊമ്മേരി

ഓണനാടും ഓർമ്മനാടും (കവിത) ✍ രവി കൊമ്മേരി

തെയ്താരോ തെയ്താരോ
തിത്തൈ താരോ തെയ്താരോ
തകതക താരോ തകതക താരോ
തിത്തൈ താരോ തകതക താരോ

ഓണപ്പാട്ടൊന്ന് പാടാം കൂട്ടരേ
ഓണപ്പാട്ടൊന്ന് പാടാം കൂട്ടരേ
ഓണത്തിൻ തുമ്പിതുള്ളും
പൂക്കളമൊന്നൊരുങ്ങിനിൽക്കും
ഓണപ്പാട്ടൊന്ന് പാടാം കൂട്ടരേ
ഓണപ്പാട്ടൊന്ന് പാടാം കൂട്ടരേ

വഴിവെട്ടിയ വയലേലകളിൽ
വരിപൂക്കണ വയലേലകളിൽ
കളിയാടി നടന്നൊരു കാലം
അക്കാലം പൂക്കാലം,
ശാരികയും തുമ്പിയുമായി
ചാറ്റൽ മഴ കൊണ്ടൊരു കാലം
ആ കാലം ഓണക്കാലം
ഓർക്കുന്നുണ്ടോ കൂട്ടരേ,
ആ കാലം ഓണക്കാലം
ഓർക്കുന്നുണ്ടോ കൂട്ടരേ .

തെയ്താരോ തെയ്താരോ
തിത്തൈ താരോ തെയ്താരോ
തകതക താരോ തകതക താരോ
തിത്തൈ താരോ തകതക താരോ

അത്തപ്പൂക്കളമൊന്നിട്ട്
പാട്ടുപാടി കൂട്ടുകൂടി
വീണ്ടും പൂവിറുത്തെടുക്കാൻ
ഓടി നടന്നൊരു കുട്ടിക്കാലം.
തുമ്പപ്പൂ നുള്ളിയെടുത്ത്
കാക്കപ്പൂ തേടി നടന്ന്
നാടും വയലേലകളെല്ലാം
കളിയാടിയ കുട്ടിക്കാലം
നാടും വയലേലകളെല്ലാം
കളിയാടിയ കുട്ടിക്കാലം.

അത്തം പത്തൊന്ന് തികഞ്ഞാൽ
തിരുവോണം വരവായല്ലോ
പുതുകോടികൾ വാങ്ങീടേണം
പുതുവളകൾ വാങ്ങീടേണം.
ദേവാലയ നടകൾ തുറന്നൂ
തിരുവോണ കാഴ്ച്ചയൊരുങ്ങീ
സൗഭാഗ്യം നേടാനണയും
ഭക്തർക്കത് കൗതുകമായി,
സൗഭാഗ്യം നേടാനണയും
ഭക്തർക്കത് കൗതുകമായി.

തെയ്താരോ തെയ്താരോ
തിത്തൈ താരോ തെയ്താരോ
തകതക താരോ തകതക താരോ
തിത്തൈ താരോ തകതക താരോ

തിരുവോണം പുലരും നേരം
പ്രകൃതിക്കൊരു പുഞ്ചിരിയാണെ
ചെടി വൃക്ഷലതാദികൾ നൽകും
ചെറുകുളിരെൻ പ്രസരിപ്പാണെ,
നാടെങ്ങും ഓണക്കളികൾ
വടംവലികൾ വള്ളംകളികൾ
മാവേലിയെ ഓർത്തൊരു നാളിൽ
സദ്യകളോ അതിഗംഭീരം,
മാവേലിയെ ഓർത്തൊരു നാളിൽ
സദ്യകളോ അതിഗംഭീരം.

പഴമകളിൽ ഓർമ്മകൾ ഓടും
ഓർമകളിൽ ഓണം അണയും
മാവേലി ഭരിച്ചൊരു നാടേ
മലനാടേ എൻ്റെ നാടേ.
പുതുമകളിൽ നാടോടുമ്പോൾ
രാജ്യങ്ങളിൽ ഓണമൊരുക്കീ
വേറിട്ടൊരു കാഴ്ച്ചകൾ കാണും
മലനാടിൻ മക്കൾ നമ്മൾ ,
വേറിട്ടൊരു കാഴ്ച്ചകൾ കാണും
മലനാടിൻ മക്കൾ നമ്മൾ

രവി കൊമ്മേരി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ