Sunday, July 5, 2026
Homeഅമേരിക്കവിലാപങ്ങൾ..... പലായനങ്ങൾ (കവിത) ✍ ശ്രീ മിഥില

വിലാപങ്ങൾ….. പലായനങ്ങൾ (കവിത) ✍ ശ്രീ മിഥില

മലകൾക്കുമേലെ അങ്ങകലെ
വിലാപങ്ങൾ വിതുമ്പലായി
വിശ്വാസികളും അവിശ്വാസികളും
പലായനംചെയ്യാനൊരുങ്ങി

അരുതേയെന്ന് മരക്കുരിശിന്റെ യാചന
നീതിമാന്റെ വിലാപം
നിശബ്ദമായി

സ്നേഹത്തിനു മരണമില്ല

ഇവർ ചെയ്യുന്നതെന്തെന്നു ഇവരറിയുന്നില്ല
ഇവരോട് ക്ഷമിക്കേണമേ
ദൈവപുത്രന്റെ വിലാപം

കുരിശിൽ ദൈവത്തിന്റെ രക്തം
നിയോഗിക്കപ്പെട്ട നന്മമരത്തിലലിഞ്ഞു

അവന്റെ വരവിനായി അവർ വിലപിച്ചു
പലായനംചെയ്തവർ തിരിച്ചുവന്നു

കല്ലറകൾ തകർത്തെറിഞ്ഞ്
സ്നേഹസ്വരൂപൻ ഉയിർത്തെഴുന്നേറ്റു
വിലാപങ്ങൾ പ്രാർത്ഥനകളായി
പലായനങ്ങൾ പവിത്രങ്ങളായി
ദൈവം മനുഷ്യനായി
മനുഷ്യൻ ദൈവമായി

ശ്രീ മിഥില✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com