മോന് ഗ്രീൻ കാർഡ് കിട്ടീന്ന്,
‘ഓ! നമ്മുടെ റേഷൻകാർഡിനേക്കാളും വലിപ്പമുണ്ടോടീ അതിന്?’
“ഓ
ഈ മലമൂട്ടീൽ കിടന്ന് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ജീവിക്കുന്നോരോട് എന്നാ പറയാനാ?”
ആ പിന്നെ ഒരു കാര്യം ജോർജ്ജുകുട്ടി ചോദിക്കാ, ” അമ്മച്ചി എന്നാ വരുവാന്ന്? ”
അതെന്താടീ, “അവൻ അപ്പച്ചനെ വിളിക്കാത്തെ?” പെണ്ണുമ്പിള്ളേടെ പേറു നോക്കാൻ അമ്മച്ചി വേണം മലയാളി നേഴ്‌സിൻ്റെ പേറ് നോക്കാൻ അമ്മച്ചിമാര് പ്ലയിൻ കേറണം.
“ആട്ടെ…. എന്തേലും ആട്ടെ… പഠിച്ച് യോഗ്യത നേടീട്ടാ എൻ്റെ കൊച്ച് പോയത് .കരുണയുള്ള പണിയാ, കർത്താവിന് സ്തോത്രം.”
, “അയ്യോടീ ലീലാമ്മേ, മ്മടെ കുരുശു പള്ളീടെ താഴെയുള്ള ക്ലിനിക്കിലും ഈ പണി കരുണയുള്ളതാ,ഡോളറിനോളം കരുണയില്ലല്ലോ രൂപയ്ക്ക്!”
“എൻ്റെ കൊച്ച് ലോണെടുത്ത് പഠിച്ചതാ,അയിന് കുടംബ സ്വത്ത് ഉള്ളത് കപ്പമൂട് ലോനപ്പൻ്റെ പത്ത് സെൻ്റ്,അതീന്ന് ഒരഞ്ച് കൊടുത്താൽ ലോണ് വീട്ടത്തില്ലല്ലോ?”
അന്യനാട്ടിൽ പോയി ചോര വറ്റിച്ച് കാശയക്കുമ്പോ ഇവിടുള്ളോർക്ക്
പരിഹാസം.അതുങ്ങക്ക് അങ്ങനെ പോകാൻ ഒരു നാടുണ്ടായി.
“തൊഴുത് സ്തുതി ചൊല്ല്,
ട്രംപിനെ കാത്തോണെ
നൂറ്റമ്പത് വയസ്സ് ആയുസ്സ്കൊടുത്തോണെ, മലമൂട്ടിൽ ലീലാമ്മേടെ നേർച്ച വകയായി മുട്ടനാടിനെ തന്നേക്കാമേ!”
വേണ്ട കോഴി മതി, ആടിന് എന്നാ വിലയാ
ലീലാമ്മ പിറുപിറുത്തു. പിറുപിറുത്ത് മുറ്റമടിച്ച്
വാരാൻ തുടങ്ങി.
“എങ്ങാണ്ടോ കിടന്ന കരിയില പാറി എൻ്റെ പറമ്പില് !
രാജ്യങ്ങൾക്ക് അതിർത്തിയില്ലാത്ത കാലത്താ കരിയില
ഓ, നിങ്ങള് നന്നാവില്ല
മരമൂട്ടിൽ കിടന്ന് നിരങ്ങല്ലേ ?
.
“ടീ, നീ കേട്ടോ ദുരിതം പിടിച്ച നരകത്തീന്ന്, ആളോള് സ്വർഗ്ഗത്തിലോട്ട് ചെല്ലണ്ടാന്ന” പെറ്റ് കൂട്ടാൻ തീരം നോക്കി വരണ്ടാന്ന്.പെറ്റിട്ടവളെ നോക്കാൻ അമ്മച്ചി പിന്നെ അവൾക്ക് വെള്ളം കൊടുക്കാൻ കെട്ടിയോൻ തുടങ്ങി സകല കുടുംബക്കാരേയും കെട്ടിയെഴുന്നള്ളിച്ച് കൊണ്ടു വരണ്ടാന്ന്.
നിങ്ങൾക്ക് കപ്പയും മത്തിയും വേണോ?നല്ലോണം പൊടിഞ്ഞ് വെന്തട്ട്ണ്ട്.
മുളക് ചാറ് വേണ്ടേൽ വേണ്ട
ടീ, ലീലാമ്മേ “ഞാൻ ഇന്നലെ സ്വപ്നം കണ്ട്,നല്ല പരപര വെളുക്കണ നേരത്താ കണ്ടേ!”
“നല്ല സുഖോള്ള സ്വപ്നാ പെണ്ണമ്മേ, കുളിര് നെഞ്ഞിലാകെ”
“ആണോ, എന്നാ പറ!
പുലർച്ചക്കോ അതോ വെട്ടം വന്നോ?”
“പുലർച്ചയ്ക്ക്. അപ്പം നടക്കും അല്ലിയോ ചാച്ചാ”
“വെട്ടംവന്നിട്ടില്ല.എന്നാലും പുലർച്ച കോഴീടെ കൂക്ക് കേട്ടു.
“മ്മടെ താഴത്തെകുന്നിൻ ചെരുവില് അങ്ങാടി കടവില് ആൾക്കൂട്ടം.ഞാനപ്പോ ആസ്പത്രില് കിടക്കാ,ആ എൻ്റെ മൂക്കിലും ചെവിലും മൂന്നാല് വയറ് പിടിപ്പിച്ച ക്കണ്,കയ്യില് സൂചി കുത്തി വെച്ചക്ക്ണു.”
“ഇതാണോ മനുഷ്യാ, സൊഖമുള്ള സ്വപ്നം?കർത്താവേ ഇതിയാന് സ്ഥിരബുദ്ധി കൊടുത്തേക്കണേ.”
“മുഴുവൻ കേക്കടി ,പോത്തേ! ഇടയിൽ കയറി വെടി വെക്കാതെ.”
“അങ്ങനെ സൂചി കേറ്റാൻ വന്നതാരാ ഒരു മദാമ്മ കുട്ടി.ചുവന്ന ചുണ്ടും
തക്കാളിപ്പഴംപോലെയുള്ള കവിളും ഒക്കെയുള്ള കുട്ടിയിടുപ്പിട്ട നേഴ്‌സുട്ടീ,
കുണുങ്ങി കുണുങ്ങി.”
“അയ്യട മനമേ! കുഴി യിലേക്ക് കാല് നീട്ടിയ കാലത്ത് അപ്പാപ്പൻ്റെ പൂതി കണ്ടില്ലേ?”
അയാള് അതൊന്നും കേട്ടില്ല.സ്വപ്ന സഞ്ചാരിയല്ലേ?അവിടുത്തെ നേഴ്‌സ്മാര് മദാമ്മ കുട്ടികളായിരുന്നു. കമ്പോണ്ടർമാര് സായിപ്പ്മാര്. പിന്നെ കുറെ
കൊറിയൻസ്സിനെ കണ്ടു ഡ്രാമേല് കാണുന്ന ചക്കരക്കുട്ടപ്പന്മാരെ, അവരൊക്കെ നമ്മുടെ നാട്ടിലാടി. നമ്മുടെ മഹത്തായ രാജ്യത്തിലേക്ക് അവർ തൊഴില് തേടി പ്രവാസികളായി എത്തിയിരിക്കുന്നു അപ്പൊ അവടെ ഒരു തിരക്ക് റോഡില് എന്താന്നറിയോ?”നമ്മുടെ മുഖ്യ മന്ത്രി എന്തോ തറക്കല്ലിടാൻ വന്നക്ക്ണ്ന്ന് ,അറബിക്കടലിൻ്റെ നടവിലൂടെ മ്മടെ പസഫിക് ഓഷ്യനിലേക്ക് ഒരു സിംബളൻ വാട്ടർ മെട്രോ”
മൂപ്പര് എത്തീന്ന് കേട്ട് മദാമ്മ കുട്ടികള് ഓട്ടത്തോട് ഓട്ടം.അവരുടെ വിസ പുതുക്കി കിട്ടണം. മ്മടെ കേരളത്തില് സെറ്റിലാകാൻ അവര് ക്യൂവിലാണ്
“ശെന്താ,ഗമ!മുഖ്യമന്ത്രി വരോ? ഇല്ലെങ്കിൽ ഫ്ലെക്സ് അടിച്ച് തൂക്കും.
ഇൻഡ്യാ മൈ കൺഡ്രി അങ്കട് അങ്കട് ഡെവലപ്പ്ഡായി എല്ലാരും തൊഴില്
തേടി ങ്കട് വരല്ലേ
“അപ്പോ, ഞാൻ എബടെ ? നിങ്ങള് ആശുപത്രീല് ആകുമ്പോ, ഞാൻ അടുത്ത് വേണല്ലോ?അതോ നിങ്ങള് സുന്ദരി മദാമ്മ യെ ഹോം നേഴ്സാക്കി അപ്പോയിൻ്റ്
ചെയ്തോ ?”
“ഓ,ലീലാമ്മ സ്വപ്നത്തിന് മേൽ നീ ആസിഡ് ബർബിട്ടല്ലോ.”ഇനി റൂട്ട് മാറ്റിപ്പിടിക്കാം.
‘അതിന് നിനക്ക് വലിയ തിരക്കല്ലേ,നമ്മുടെ വീട്ടിൽ കുഴിക്കുന്ന എണ്ണക്കിണറിൻ്റെ ലൈൻസ് പുതുക്കാൻ പോയതല്ലേ.”
“എണ്ണക്കിണറാ… ന്തൂട്ട് എണ്ണക്കിണറ്!” ലീലാമ്മ ച്ചേട്ടത്തി എളില് കൈയ്യും കുത്തി ഒറ്റ നില്ല്.
“ടീ,പെട്രോള് കുഴിച്ചെടുക്കണ കിണറ്!”
അങ്ങനെ പറ, മനുഷ്യന് മനസ്സിലാകണ്ടേ,വെള്ളത്തിന് പകരം ബക്കറ്റിൽ
പെട്രോള് കോരും. കുപ്പിവെള്ളം കുടിക്കാലോ
“ടീ, സ്വപ്നല്ലേടി!”
“അതേ,ന്നാലും നിക്ക് അറിയണം എൻ്റെ അപ്പൻ തന്ന അഞ്ചു സെൻ്റിലാണോ അതോ
പരപ്പനങ്ങാടിലെ നിങ്ങടെ തറവാട്ടിലാണോ കിണറ് കുഴിച്ചേന്ന് എണ്ണേടെ
കാര്യായതോണ്ടാ?”
“റബ്ബറ് പാല് കീച്ചണ ചിരട്ട വിക്കണോളുടെ കൊണ്യാരം.”
“കൂറ് ആരോടാന്ന് പ്പൊ നിക്കറിയണം.”അവർ ഗദ്ഗദകണ്‌ഠയുമായി
“കർത്താവേ!ഇത്രയ്ക്ക് വിവരമില്ലാത്ത പെണ്ണു മ്പിള്ളയാണല്ലോ എൻ്റെ സർവ ഐശ്വര്യത്തിനും കാരണം. ന്നാലും ൻ്റെ കിനാച്ചേരി,ട്രംപിൻ്റെ പേരകുട്ടീടെ പേരക്കുട്ടിയെങ്കിലും ഒരീസം ഒരു നേഴ്‌സ് കുട്ടിയായ് ഈ നാട്ടിലേക്ക് വന്നെങ്കിൽ
“വന്നെങ്കിൽ ഞാൻ ഒരൂട്ടം കൊടുക്കും’
എന്തൂട്ട് ലോനച്ചേട്ടൻ വികാര ഭരിതനായി
കുറച്ച് പച്ച കുരുമുളകും ഇഞ്ചിയും മൂപ്പിച്ച് തേങ്ങാപ്പാലും കൂട്ടി വരട്ടിയ താറാവും അപ്പവും കൊടുക്കാ യിരുന്നു. പിന്നെ കൊച്ചിന് ഇബടത്തെ പള്ളീ പെരുന്നാളിന് വളേം മാലേം വാങ്ങും. വെറുതെ ഒരു പൂതി.
“പെങ്കച്ചല്ലയോ… ഒരു നുള്ള് പൊന്ന് മേടിക്ക്,കാതിൽപ്പൂവോ കമ്മലോ ന്താച്ചാ.
അയിനി ച്ചിരി പുളിക്കും.
അയ്യട… മനമേ!
ഇത്രയ്ക്കും ഡിപ്ലോമേറ്റാകുന്ന ലീലാമ്മയെ ഇന്ത്യൻ എംബസിക്ക് വേണോ ആവോ?




🤣🤣🤣🤣 അടിപൊളി കഥ.💐💐💐💐💐💐💐