അഭിനയത്തിന്റെ രസതന്ത്രമറിഞ്ഞ നടൻ മുരളിയുടെ ഓർമ്മകൾക്കിന്ന്
𝟏𝟳 വർഷം..!!
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവയിലൂടെ അഭിനയത്തിന് പുതിയ
സമവാക്യം സമ്മാനിച്ച മുരളിയെന്ന നടന്‍റെ വിയോഗം തീർത്ത വിടവ് ഇന്നും മലയാള
സിനിമയിൽ പ്രകടമാണ്..!!
സ്വാഭാവിക അഭിനയ ശൈലികൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം.. അതായിരുന്നു നടൻ മുരളി…
കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന കൊച്ചു ഗ്രാമം ഇന്ത്യൻ ചലച്ചിത്രലോകത്തിന്
സമ്മാനിച്ച മഹാനടൻ.. ഭാവാഭിനയത്തിന്‍റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രേക്ഷകനെ നയിച്ച മുരളി ഓർമ്മയായിട്ട് ഇന്ന് 𝟏𝟳 വർഷം തികയുന്നു….
അഭിനയത്തെ ആരാധനയോടും ആവേശത്തോടും സമീപിച്ച കലാകാരന്‍..
അരങ്ങിലും തിരശ്ശീലയിലും അഭിനയമുഹൂര്‍ത്തങ്ങളെ അനശ്വരമാക്കിയ
പ്രതിഭ… മുരളിയെന്ന നടനവൈഭവം..!!
സിനിമയിലും ജീവതത്തിലുമുള്ള മുരളിസ്പര്‍ശം ഈ കലാകാരനെ എന്നും
വേറിട്ടു നിര്‍ത്തുന്നു… സിനിമ, നാടകം, സാഹിത്യം,രാഷ്ട്രീയം.. മുരളി
ജീവിതം അഭിനയിച്ചു തീര്‍ത്ത ഇടങ്ങള്‍….
ഭരത് ഗോപിയുടെ ഞാറ്റാടി എന്ന സിനിമയിലൂടെ സിനിമലോകത്തേക്ക്
കടന്ന് വന്ന മുരളി മലയാളത്തിലും തമിഴിലുമായി നൂറ്റിയറുപതോളം
കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി… പ്രശസ്തരായ സംവിധായകരോടൊപ്പം
ഒരുപിടി ചിത്രങ്ങള്‍… അരവിന്ദന്റെ ചിദംബരം, ലെനില്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ പഞ്ചാഗ്നി ഇവയൊക്കെ
മുരളിയുടെ സിനിമാജീവിതത്തെ കരുത്തുറ്റവയാക്കി… പ്രിയനന്ദനന്റെ നെയ്ത്തുകാരനിലൂടെ 2002ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഈ കലാകാരന്റെ അഭിനയജീവിതത്തിന് മാറ്റുകൂട്ടുന്നു… നാല് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും മുരളി സ്വന്തമാക്കി….
സിനിമയക്കേളാറെ മുരളിയ്ക്ക് അഭിനിവേശം നാടകങ്ങളോടായിരുന്നു…
നടന്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘത്തില്‍ മുരളി സജീവമായിരുന്നു… ജി. ശങ്കരപിള്ളയുടെ കൂടെ നിരവധി നാടകപ്രവര്‍ത്തനകളിലും മുരളി പങ്കാളിയായി… സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ നാടകത്തില്‍ മുരളിയുടെ രാവണ കഥാപാത്രം വിമര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലങ്കാലക്ഷ്മിക്ക് ശേഷം കര്‍ണ്ണനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മുരളി… എന്നാല്‍ അഭിനയത്തെ ജീവനായി കണ്ട മുരളി എന്ന കലാകാരന് ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ വിധി അനുവദിച്ചില്ല….
മുരളിയെന്ന എഴുത്തുകാരനെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ അഞ്ച് പുസ്തകങ്ങളുണ്ട്… സംഗീത നാടക അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ പുസ്തകമായിരുന്നു അഭിനേതാവും ആശാന്റെ കവിതയും. അഭിനയത്തിന്റെ രസതന്ത്രം എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു….
ചിന്തകള്‍ക്കൊണ്ടും പ്രവര്‍ത്തികള്‍ക്കൊണ്ടും ഇടത്തായിരുന്നു മുരളിയുടെ ജീവിതം…1999ല്‍ ആലപ്പുഴയില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും പരാജയമായിരുന്നു മുരളിയെ തേടിയെത്തിയത്….
അഭ്രപാളികളില്‍ മുരളി നെയ്തു കൂട്ടിയ അഭിനയമുഹൂര്‍ത്തങ്ങള്‍ എന്നും കാലം മായ്ക്കാതെ ആസ്വാദകമനസ്സില്‍ തങ്ങിനില്‍ക്കും….




മലയാള സിനിമയിലെ മികച്ച അഭിനയപ്രതിഭയായിരുന്ന ശ്രീ. മുരളിയുടെ അനുസ്മരണ ദിനത്തിൽ അദ്ദേഹത്തിനെ കുറിച്ച് തയ്യാറാക്കിയ അനുസ്‌മരണ കുറിപ്പ് ഹൃദ്യം… വിജ്ഞാനപ്രദം✍️ ലേഖകന് അഭിനന്ദനങ്ങൾ💐🙏 നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിൻ്റെ മഹാനടൻ ഭരത് മുരളിക്ക് പ്രണാമം🙏🌹