Friday, October 30, 2026
Homeഇന്ത്യമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മകമായി വിചാരണ ചെയ്യും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മകമായി വിചാരണ ചെയ്യും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മകമായി വിചാരണ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറായി, ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കും. ഇതേ വിഷയത്തിൽ ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയിൽ രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കാന്‍ ജനങ്ങളോട് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാര്‍ലമെന്‍റില്‍ ഒരു വട്ടം പരാജയപ്പെട്ടു. രണ്ടാമത് നല്‍കിയ നോട്ടീസിന് ഇപ്പോഴും രാജ്യസഭയില്‍ അനക്കമില്ല. ഇതോടെയാണ് പ്രതീകാത്മക പരസ്യ വിചാരണയിലേക്ക് പ്രതിപക്ഷം നീങ്ങിയത്. അശോക ഹോട്ടല്‍, തല്‍ക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതി പ്രതിഷേധത്തിന് വേദിയാകുന്നത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരക്കാണ് പരസ്യ വിചാരണ നടപടി തുടങ്ങുക.

മീരാകുമാര്‍ സ്പീക്കറാകുന്ന പ്രതീകാത്മക പാര്‍ലമെന്‍റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എംപിമാരും കക്ഷിനേതാക്കളും സംസാരിക്കും. വോട്ടര് പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതാവയരയെും വേദിയിലെത്തിച്ച് അനുഭവങ്ങള്‍ പറയിക്കും.പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും.

പൊലീസിന്‍റെയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലായിരിക്കും പ്രതിഷേധ പരിപാടി. ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ്, ഡൽഹിയിലേക്ക് പ്രവര്‍ത്തകര്‍ വരുന്ന വാഹനങ്ങള്‍ തടഞ്ഞ് തിരിച്ചയക്കുകയാണെന്ന് ആരോപിക്കുന്നു. പൊലീസിനെയോ, ലാത്തി ചാര്‍ജിനെയോ ഭയപ്പെടേണ്ടെന്നും, രാംലീല മൈതാനിയിലെ പ്രതിഷേഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രമല്ലന്നും ആഹ്വാനത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

നവംബര്‍ ഒന്നിലെ പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകം പ്രതിഷേധിക്കും. ദീപാവലി ആഘോഷം നടക്കുന്ന ആഴ്‌ചയിൽ പ്രതിഷേധത്തിന് ഇടവേളയുണ്ടാകും. പിന്നാലെ ശൈത്യകാല സമ്മേളനത്തോടെ പ്രതിഷേധം പാര്‍ലമെന്‍റിന് അകത്തും പുറത്തും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്‍റെ നീക്കം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ