Saturday, June 13, 2026
Homeഅമേരിക്കപാചകരംഗം - ' കാപ്പുചീനോ' ✍ തയ്യാറാക്കിയത്: റീന നൈനാൻ

പാചകരംഗം – ‘ കാപ്പുചീനോ’ ✍ തയ്യാറാക്കിയത്: റീന നൈനാൻ

മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും പാചകരംഗത്തിലേക്ക് സ്വാഗതം. ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വളരെ ടേസ്റ്റുള്ള ഒരു കാപ്പുചീനോടെ റെസിപ്പി ആണ്. ക്രീമിയായിട്ടുള്ള ഈ ഇറ്റാലിയൻ കോഫി ഒരു തവണ ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കും എന്നുള്ള കാര്യം തീർച്ച. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

കാപ്പു ചീനോ തയ്യാറാക്കുന്നതിന് മുൻപ് അതേക്കുറിച്ചൊന്നു പരിചയപ്പെടുത്താം. ഇതൊരു ക്രീമി ആയിട്ടുള്ള ഇറ്റാലിയൻ കോഫി ആണ്. ഈ കോഫി തയ്യാറാക്കുന്നത് ആവി പറക്കുന്ന പതയോടു കൂടിയ പാലും കോഫി പൗഡറും, പഞ്ചസാരയും, ചെറു ചൂടുവെള്ളവും ചേർത്ത് ബീറ്റ് ചെയ്തെടുത്ത ക്രീമും ഉപയോഗിച്ചാണ്.

ആവശ്യമായ ചേരുവകൾ
🥫🥛🫙🫗🥫🥛🥛🫙🥫🫗🥤🥤

1️⃣. ഇൻസ്റ്റന്റ് കോഫി പൗഡർ (ബ്രൂ) – 3 ടേബിൾ സ്പൂൺ.
2️⃣. പഞ്ചസാര മൂന്ന് ടേബിൾ സ്പൂൺ.
3️⃣. പാൽ (തിളപ്പിച്ചത് ) -2 ഗ്ലാസ്‌.
4️⃣. ചെറു ചൂടുവെള്ളം – 3 ടേബിൾ സ്പൂൺ.

തയ്യാറാക്കുന്ന വിധം.
🥣🥃🍜🥡☕☕☕🫖🫖🥣

📢 ആദ്യമായി ഒരു ബൗളിൽ ഇൻസ്റ്റന്റ് കോഫി പൗഡറും പഞ്ചസാരയും ചെറു ചൂടുവെള്ളവും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക.

📢 അതിനുശേഷം രണ്ട് ഗ്ലാസ് എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബീറ്റ് ചെയ്തു വച്ചിരിക്കുന്ന ക്രീം ഇട്ടുകൊടുത്ത് തിളച്ച പാല് ഒഴിച്ചുകൊടുത്ത് ഇളക്കുക.

📢 അതിനു മുകളിൽ ഒരു സ്പൂൺ ക്രീമും തിളച്ചു പതഞ്ഞു വന്ന പാലും ചേർത്ത് കുറേശ്ശെ കുറേശ്ശെയായി മെല്ലെ ഒഴിച്ചുകൊടുത്ത് ഗാർണിഷ് ചെയ്ത് എടുക്കുക. അടിപൊളി കാപ്പുച്ചിനോ അഥവാ ക്രീമിയായിട്ടുള്ള ഇറ്റാലിയൻ കോഫി തയ്യാർ.

📢 ഈ കോഫി എല്ലാവരും ഉണ്ടാക്കി കുടിക്കുമല്ലോ. അഭിപ്രായവും പറയുമല്ലോ..👍 അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം..🙏

തയ്യാറാക്കിയത്: റീന നൈനാൻ,

(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com