Saturday, August 15, 2026
Homeഅമേരിക്ക"അരുതേ ഉണ്ണിയേട്ടാ ഇടയരുതേ.. പ്ലീസ് " (രാഷ്ട്രീയ ഹാസ്യ വിമർശനം) ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

“അരുതേ ഉണ്ണിയേട്ടാ ഇടയരുതേ.. പ്ലീസ് ” (രാഷ്ട്രീയ ഹാസ്യ വിമർശനം) ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ഇരിഞ്ഞാലക്കുട എം എൽ എ അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ്‌ എം ന്റെ വിദ്യാർത്ഥി സംഘടന ആയ കെ എസ് സി യിൽ കൂടിയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേയ്ക്കു കടന്നു വന്നത്

തുടർന്നു യൂത്ത് ഫ്രണ്ടിന്റെ സംസ്‌ഥാന നേതൃതൊത്തിൽ എത്തിയ വൈക്കംകാരനായ ഉണ്ണിയാടൻ ആദ്യമായി നിയമസഭയിലേയ്ക്കു മത്സരിച്ചത് തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ ആണ്‌

ഇരിഞ്ഞാലക്കുടക്കാർക്ക് യാതൊരു പരിചയവും ഇല്ലാത്ത ഉണ്ണിയാടൻ ഇരിഞ്ഞാലക്കുട ഭാഷ ശൈലി പോലും ശരിക്കും മനസ്സിലായില്ലെങ്കിലും തന്റെ സ്വതസിദ്ധമായ ചിരിയിലും എളിമായിലും ലാളിത്യത്തിലും ഇരിഞ്ഞാലക്കുടക്കാരുടെ പ്രിയങ്കരൻ ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല

തൊണ്ണൂറ്റി ആറിലെ ആദ്യ അങ്കത്തിൽ സി പി എം ന്റെ കരുത്തനായ സ്‌ഥാനാർഥി ലോനപ്പൻ നമ്പാടനെ വിറപ്പിച്ച യുവ പോരാളി വരത്തനായ ഉണ്ണിയാടൻ മത്സരത്തിൽ വിജയിച്ചില്ലെങ്കിലും ഇരിങ്ങാലക്കുടയിൽ നിന്നും തിരിച്ചു വൈക്കതേയ്ക്കു പോകാൻ കൂട്ടാക്കിയില്ല

ഇരിങ്ങാലക്കുടയിൽ സ്‌ഥിര താമസം ആക്കിയ ഉണ്ണിയാടൻ വിളിച്ചതും വിളിക്കാത്തതുമായ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ എല്ലാ വിവാഹങ്ങളിലും ശവസംസ്കരങ്ങളിലും മമ്മുദീസയിലും കുർബാന സ്വീകരണത്തിലും ഇരുപത്തി എട്ടു കെട്ടിലും പങ്കെടുത്തു

ഏതാണ്ട് അഞ്ചു വർഷം കൊണ്ടു തനി ഇരിഞ്ഞാലക്കുട ഭാഷയിൽ മാത്രം സംസാരിക്കുന്ന ഉണ്ണിയാടൻ രണ്ടായിരത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പു അടുത്തപ്പോൾ പതുക്കെ സീറ്റ് ഉറപ്പിക്കുവാൻ പാലായിൽ മാണി സാറിന്റെ കരിങ്ങോല തറവാട്ടിൽ ചെന്ന് മാണി സാറുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ ഭാഷ ഇരിഞ്ഞാലക്കുട ആയിപ്പോയി. അപ്പോൾ ഉണ്ണി നീ വന്ന വഴി മറന്നോ എന്ന് ചോദിച്ച മാണി സർ കോട്ടയം ഭാഷയിൽ സംസാരിച്ചാൽ സീറ്റ് തരാമെന്നു പറഞ്ഞു. ഏതായാലും ഒരു വിധത്തിൽ കോട്ടയം ഭാഷയിൽ മാണി സാറിനെ മയക്കി ഇരിങ്ങാലക്കുട സീറ്റ് ഉറപ്പിച്ചു തിരിച്ചു പോരുന്ന വഴിയിൽ വൈക്കത്തു തറവാട്ടിൽ കയറി വൈക്കം കായലിൽ നിന്നും പിടിച്ച വരാല് കറിയും കൂട്ടി ഊണ് കഴിച്ചു പോന്ന ഉണ്ണിയാടൻ രണ്ടായിരത്തി ഒന്നിലും രണ്ടായിരത്തി അറിലും രണ്ടായിരത്തി പതിനൊന്നിലും ജയിച്ചു എം എൽ എ ആയി ഹാട്രിക് അടിച്ചു

പതിനാറിലെ അച്ചൂതാനന്ദൻ തരംഗതിൽ വീണു പോയ ഉണ്ണിയാടന് രാഷ്ട്രീയ ജീവിതത്തിൽ ഒരു നിർണായക തീരുമാനം എടുക്കാൻ നിർബന്ധിതൻ ആയത് മാണി സാറിന്റെ മരണത്തോടെ പ്രതിസന്ധിയിൽ ആയ കേരള കോൺഗ്രസ്‌ എം ജോസ് കെ മാണിയുടെ നേതൃതൊത്തിൽ ഇടതു പക്ഷത്തേയ്ക്കു പോയപ്പോൾ ആണ്‌

കെ എം മാണിയുടെ അരുമ ശിഷ്യൻ ആയ ഉണ്ണിയാടന് ഇരിഞ്ഞാലക്കുട സീറ്റിൽ രണ്ടായിരത്തി ഇരുപത്തി ഒന്നിൽ മത്സരിക്കണമെങ്കിൽ യൂ ഡി എഫ് ൽ നിന്നാൽ മാത്രമേ സാധിക്കുവായിരുന്നുള്ളൂ

അങ്ങനെ യൂ ഡി എഫ് ന്റെ ഭാഗമായി അടിയുറച്ചു നിലകൊണ്ട പി ജെ ജോസഫ് സാറിനെ കാണുവാൻ ആയി ഉണ്ണിയാടൻ നേരെ തൊടുപുഴയിലേയ്ക്കു വച്ചു പിടിപ്പിച്ചു

രാവിലെ ഒരു പത്തു മണിയോട് തൊടുപുഴ ടൗണിൽ അനുയായികളുമായി എത്തിയ ഉണ്ണിയേട്ടൻ ഇന്ത്യൻ കോഫീ ഹൗസിൽ കയറി മസാല ദോശയും ഉഴുന്ന് വടയും ചമ്മന്തിയും കഴിച്ച ശേഷം മനോരമ പത്രം ഒന്ന് ഓടിച്ചു നോക്കിയ ശേഷം നേരെ പുറപ്പുഴ തറവാട്ടിലേയ്ക്കു പോയി. അവിടെ എത്തിയപ്പോൾ ഔസേപ്പച്ചൻ ഒരു കീർത്തനം ആലപിച്ചു കൊണ്ടിരിക്കുകയായിരുന്നു

സ്വീകരണ മുറിയിൽ തന്നെ കാത്തിരുന്ന ഉണ്ണിയടന്റെ അരികിൽ ചെന്ന് ഔസേപ്പച്ചൻ പറഞ്ഞു വന്ന കാര്യം മനസ്സിലായി. ഒരു കാര്യം ചെയ്യൂ അഭിമന്യു എന്ന ചിത്രത്തിലെ എം ജി ശ്രീകുമാർ ആലപിച്ച ഫാസ്റ്റ് നമ്പർ രാമായണ കാറ്റ് ഒന്ന് പാടു. വളരെ ഗംഭീരം ആയി ആ പാട്ട് പാടിയ ഉണ്ണിയടനോട് ഔസേപ്പച്ചൻ പറഞ്ഞു ശ്രുതി അല്പം കുറവാണ് എങ്കിലും കുഴപ്പം ഇല്ല ഇരിങ്ങാലക്കുടയിൽ പോയി തെരഞ്ഞെടുപ്പു പ്രവർത്തനം ആരംഭിച്ചോളു

രണ്ടായിരത്തി ഇരുപത്തി ഒന്നിലെ പിണറായി തരംഗത്തിൽ ഒലിച്ചു പോയെങ്കിലും ഉണ്ണിയാടൻ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നൂറ്റി രണ്ടു സീറ്റോടു വൻ വിജയം യൂ ഡി എഫ് നേടിയപ്പോൾ അതിന്റെ ഭാഗമായി

കഴിഞ്ഞ പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ആർ ബിന്ദുവിനെ പതിനായിരത്തിൽ അധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കമ്മ്യുണിസ്റ്റ് കോട്ടയായ ഇരിഞ്ഞാലക്കുടയിൽ നിന്നും നാലാം പ്രാവശ്യവും ജയിച്ചു ലളിത ജീവിതത്തിനു ഉടമയായ ഉണ്ണിയാടൻ തന്റെ സ്വതസിദ്ധമായ ചെറു ചിരിയോടു നിയമസഭയുടെ ചവിട്ടു പടികൾ ചാടി കയറിയത്

കടുത്തുരുത്തി എം എൽ എ യും പി ജെ ജോസഫ് ന്റെ അരുമ ശിഷ്യനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ആയ മോൻസ് ജോസഫ് സീനിയർ എം എൽ എ കൂടി ആയത് കൊണ്ടു കേരള കോൺഗ്രസിനുള്ള മന്ത്രി സ്‌ഥാനം തനിക്കു കിട്ടില്ലെന്ന്‌ അറിയാമായിരുന്ന ഉണ്ണിയാടൻ പക്ഷേ രണ്ടായിരത്തി പതിനൊന്നു മുതൽ പതിനാറു വരെ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് താൻ വഹിച്ചിരുന്ന ചീഫ് വിപ്പ് പദവി തനിക്കു കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു

കഴിഞ്ഞ ദിവസം ചരൽകുന്നിൽ നടന്ന കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന്റെ ക്യാമ്പിൽ ഉണ്ണിയാടൻ പങ്കെടുത്തു എന്നും ഇല്ലെന്നും വാർത്തയുണ്ട്

അപ്പു ജോൺ ജോസഫ് ചീഫ് വിപ്പ് ആയതോടെ കമ്മ്യുണിസ്റ്റ് കോട്ടയിൽ നിന്നും നാലു തവണ എം എൽ എ ആയ ഉണ്ണിയാടൻ ഇനിയും നിയമസഭയിൽ പിറകിലെ ബെഞ്ചിൽ പോയി ഇരിക്കുന്നതിനോടുള്ള എതിർപ്പ് കൊണ്ടാവാം അദ്ദേഹത്തിന്റെ കുറച്ചു അനുയായികൾ എം എൽ എ ഹോസ്റ്റലിൽ പാഞ്ഞെത്തി മുദ്രാവാക്യം വിളിച്ചത്.

സുനിൽ വല്ലാത്തറ ഫ്ലോറിഡാ✍

RELATED ARTICLES

1 COMMENT

  1. ഇന്നത്തെ രാഷ്ട്രീയ ഹാസ്യ വിമർശനം സൂപ്പർ😀✍️👆👌👌 അഭിനന്ദനങ്ങൾ സാറേ💐🙏😊

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ