Monday, August 17, 2026
Homeഅമേരിക്കഓണം ഓർമ്മകുറിപ്പുകൾ°•° (ഓണം സ്പെഷ്യൽ രചന) ✍️ മഹിമ കുര്യൻ & സാന്ദ്ര നിർമ്മൽ...

ഓണം ഓർമ്മകുറിപ്പുകൾ°•° (ഓണം സ്പെഷ്യൽ രചന) ✍️ മഹിമ കുര്യൻ & സാന്ദ്ര നിർമ്മൽ ✍️

ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് പൂക്കളമോ ഓണസദ്യയോ അല്ല. വിദേശത്തുള്ള അച്ഛാച്ചന്റെ മുഖമാണ് (ഞങ്ങൾ ഞങ്ങളുടെ പിതാവിനെ അച്ചാച്ചൻ എന്നാണ് വിളിക്കുന്നത്). ബാല്യം മുതൽ എല്ലാ ഓണക്കാലത്തും ഞങ്ങളുടെ വീട്ടിലെ സന്തോഷത്തോടൊപ്പം അച്ചാച്ചൻ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു.

എന്നാൽ ഞങ്ങൾ കൗമാരത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും അച്ചാച്ചൻ ഒരു പ്രവാസിയായി കഴിഞ്ഞിരുന്നു. പ്രവാസി ആയതിനു ശേഷമുള്ള പല ഓണങ്ങളിലും അച്ഛാച്ചൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ല. ഇപ്പോഴും പ്രവാസിയായ അച്ചാച്ചൻ ഇത്തവണയും ഓണത്തിന് ഞങ്ങളോടൊപ്പമില്ല.

അമ്മയോടൊപ്പം പൂക്കളം ഒരുക്കുമ്പോഴും, ഓണസദ്യ തയ്യാറാക്കുമ്പോഴും, പുതിയ ഓണക്കോടി ധരിക്കുമ്പോഴും ഒരു കസേര മാത്രം ഒഴിഞ്ഞുകിടക്കും. അത് അച്ഛാച്ചന്റെ സ്ഥാനമായിരുന്നു. അച്ചാച്ചൻ വീഡിയോ കോളിലൂടെ ഞങ്ങളുടെ സന്തോഷം കാണും. ഞങ്ങൾ ചിരിക്കും. അച്ചാച്ചനും ചിരിക്കും. പക്ഷേ ആ ചിരിയുടെ പിന്നിൽ ഒരു ചെറിയ സങ്കടം അവിടെയും ഇവിടെയും ഒളിഞ്ഞിരിക്കും.

കുട്ടിക്കാലത്ത് ഓണം എന്നത് അച്ഛാച്ചനും അമ്മയും കൊണ്ടുവരുന്ന സമ്മാനങ്ങളുടെ പ്രതീക്ഷയായിരുന്നു. പിന്നീട് വളർന്നപ്പോൾ മനസ്സിലായി സമ്മാനങ്ങളേക്കാൾ വലിയ സമ്മാനം അച്ഛാച്ചന്റെയും അമ്മയുടെയും സാന്നിധ്യമാണെന്ന്.

കുടുംബത്തിനുവേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് അകലെ ജീവിക്കുന്ന പ്രവാസികളുടെ ജീവിതം എത്ര വലിയ ത്യാഗമാണെന്ന് ഇന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

ഓണം നമ്മെ ഒരുമയുടെ മഹത്വം പഠിപ്പിക്കുന്ന ഉത്സവമാണ്. എന്നാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത് കാത്തിരിപ്പിന്റെ കാലം കൂടിയാണ്. ഓരോ വീഡിയോ കോളും അവസാനിക്കുമ്പോൾ, “അടുത്ത ഓണത്തിന് ഞാൻ വീട്ടിലുണ്ടാകും” എന്ന ഓരോ പിതാവിന്റെയും വാക്കുകൾ ഓരോ പ്രവാസി ഭാര്യമാരുടെയും മക്കളുടെയും മനസ്സിൽ ഒരു പുതിയ പ്രതീക്ഷ വിതയ്ക്കും.

ഇന്ന് ഞങ്ങൾ വിവാഹിതരായി ഭർത്താക്കന്മാരുടെ ഭവനങ്ങളിൽ നിൽക്കുമ്പോൾ, ഓണത്തെ ഞങ്ങൾ സന്തോഷം നിറഞ്ഞ കണ്ണുകളിലൂടെ കാണുന്നു. സ്നേഹമുള്ള ഭർത്താക്കന്മാരും സ്നേഹം നിറഞ്ഞ മാതാപിതാക്കളും കുടുംബവും ഒപ്പമുണ്ടാകുന്നത് എന്നും യഥാർത്ഥത്തിൽ ഓണം തന്നെയാണല്ലൊ.

വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഓരോ മാതാപിതാക്കളുടെയും വിയർപ്പാണ് പല കുടുംബങ്ങളുടെയും സന്തോഷത്തിന്റെ അടിത്തറ.

ഈ ഓണക്കാലത്ത് ഞങ്ങളുടെ പ്രാർത്ഥന ഒന്നു മാത്രമാണ് പ്രവാസത്തിന്റെ ദൂരം കുടുംബങ്ങളുടെ സ്നേഹത്തെ ഒരിക്കലും അകറ്റാതിരിക്കട്ടെ. കഴിയുന്നത്ര വേഗം എല്ലാ മാതാപിതാക്കൾക്കും സ്വന്തം വീടുകളിലേക്ക് മടങ്ങിവരാൻ കഴിയട്ടെ. ഓരോ വീടുകളിലും ഒരുമയുടെ ചിരി നിറയട്ടെ.

ഈ ഓണം ഞങ്ങളുടെ മാതാ പിതാക്കൾക്ക് സമർപ്പിക്കുന്നു. പെൺ മക്കളായ ഞങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ സ്വപ്നങ്ങൾക്കായി സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം നാട്ടിലും ഇപ്പോൾ പ്രവാസത്തിലും ചെലവഴിക്കുന്ന ഞങ്ങളുടെ പിതാ വിനും പിതാവിന്റെ അഭാവത്തിലും അല്ലാത്തപ്പോഴും പെൺമക്കളായ ഞങ്ങൾക്കുവേണ്ടി ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച് ഇപ്പോഴും ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഞങ്ങളുടെ പ്രിയപെട്ട അമ്മയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.

എല്ലാ കുടുംബങ്ങൾക്കും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.

✍️ മഹിമ കുര്യൻ & സാന്ദ്ര നിർമ്മൽ ✍️

RELATED ARTICLES

3 COMMENTS

  1. 🥰❤️ വളരെ മനോഹരമായ ഓണം ഓർമ്മക്കുറിപ്പുകൾ എഴുതിയ മഹിമ കുര്യനും സാന്ദ്ര നിർമ്മലിനും അഭിനന്ദനങ്ങൾ…❤️🥰

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ