ന്യൂയോർക്കിലെ ചുറ്റുവട്ട കാഴ്ചകൾ
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്’
-സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ ഡയലോഗിൽ പറഞ്ഞതു പോലെ ഒരു നഗരത്തിൻ്റെ സ്പന്ദനം അവിടുത്തെ ചുറ്റുവട്ട കാഴ്ചകളെ ആശ്രയിച്ചിരിക്കും എന്നാണ് എൻ്റെ അഭിപ്രായം, എന്താ ശരിയല്ലേ?
Digital Being- Radio row
‘ വിൻഡോ ഷോപ്പിംഗ്’ നു വേണ്ടി നടക്കുമ്പോൾ വല്ല നടത്ത മത്സരത്തിനുള്ളതു പോലെ നടക്കേണ്ടതുണ്ടോ, എന്ന് ഓർക്കാതിരുന്നില്ല. ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ കൂടി നടക്കുമ്പോൾ കൂടെയുള്ളവരുടെ ഒപ്പമെത്താൻ പ്രയാസപ്പെടുകയാണ്, ഞാൻ. എന്നാൽ എൻ്റെ ‘ വായ്നോട്ടം ജയിച്ചു നടത്തം തോറ്റു അതായത് ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്നു പറയുന്നതു പോലെയായി കൂടെയുള്ള എല്ലാവർക്കും ആ കട. കാഴ്ചകൾ കണ്ട് – കണ്ട് ഞാനാണ് ആ കട ആദ്യം കണ്ടു പിടിച്ചത്.
പുറത്ത് നിന്ന് നോക്കിയപ്പോൾ പഴയ വലിയ പെട്ടി പോലത്തെ TV യും മറ്റുമായി ഏതോ ആക്രിക്കടയാണെന്നാണ് വിചാരിച്ചത്. കൂടെയുള്ള നല്ല പാതിക്കും ഇത്തരം ആക്രികളോട് താല്പര്യമുള്ളതു കൊണ്ടാണ് കട കാണിച്ചു കൊടുത്തത്.
Digital Being- Radio row,
‘ഡിജിറ്റൽ ബീയിംഗ്: റേഡിയോ റോ’ എന്നത് മറന്നുപോയ പല യന്ത്രങ്ങളുടെയും ഒരു ശേഖരമായി പ്രവർത്തിക്കുന്ന ഒരു പ്രദർശന സ്ഥലമാണത്. വിവിധ കാരണങ്ങളാൽ പുനരുപയോഗം ചെയ്യാൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് അത് കലയാക്കി മാറ്റുന്നു.കൈ കൊട്ടുമ്പോൾ പഴയ കംപ്യൂട്ടറിൻ്റെ മോണിറ്ററിൻ്റെ കളർ മാറുന്നു ‘……..അതു പോലത്തെ ചില ആർട്ട് വർക്കുകളാണ് കണ്ടത്. പ്രധാനമായും ന്യൂജി കുട്ടികൾക്ക് പഴയ ടെക്നോളജി പറഞ്ഞു കൊടുക്കുകയാണത്രേ ഉദ്ദേശ്യം.
2009-ൽ ടെക്നോളജി, അനലോഗിൽ നിന്ന് ഡിജിറ്റൽ പ്രക്ഷേപണ സംവിധാനങ്ങളിലേക്ക് മാറിയപ്പോൾ ഒരുകാലത്തെ വിലപ്പെട്ട ഈ യന്ത്രങ്ങൾ കാലഹരണപ്പെട്ടു. അതിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സംയോജിപ്പിച്ചുകൊണ്ട് പുതുജീവൻ നൽകി. അതിന് “ഡിജിറ്റൽ ബീയിംഗ്‌സ്” എന്ന് പേരിട്ടു. ഈ പ്രക്രിയയെ “ഡിജിറ്റോളജി” എന്ന് വിളിച്ചു. ഈ കൃതിയിലൂടെ, ഈ മെക്കാനിക്കൽ അവശിഷ്ടങ്ങൾക്കുള്ളിൽ പുതിയ കാഴ്ചപ്പാടുകൾ കലാകാരൻ ഉണ്ടാക്കി എടുത്തു എന്നാണ് പറഞ്ഞത്. ഒരു കലാകാരനിൽ നിന്ന് ഒരു “ഡിജിറ്റോളജിസ്റ്റ്” ആയി തൻ്റെ ഐഡന്റിറ്റി പരിണമിച്ചു എന്നാണ് കൊറിയയിൽ നിന്നുള്ള അദ്ദേഹം പറഞ്ഞത്. ഇതെല്ലാം എനിക്ക് പുതിയ കാഴ്ചകളും വാക്കുകളും ആയിരുന്നെങ്കിലും കൂടെയുള്ളവർ പഴയകാല ടിവികളും മറ്റും കണ്ട സന്തോഷത്തിലാണ്. ഇതു കൊണ്ടെല്ലാം എന്തു ഗുണം ? എന്ന ചോദ്യത്തിന്, ചില മ്യൂസിയങ്ങൾ ഇത്തരം ഉല്പന്നങ്ങൾ വലിയ വിലക്ക് വാങ്ങിക്കും എന്നാണ് ചിലരുടെ അഭിപ്രായം. ഇത്തരം ‘ പഴയകാല ഉല്പന്നങ്ങളോടൊന്നും എനിക്ക് വലിയ താല്പര്യമില്ലെങ്കിലും അമേരിക്ക എന്നു പറയുമ്പോൾ പ്രതീക്ഷകളുടെ നാട് എന്നാണല്ലോ? എല്ലാവർക്കും അനന്തമായ അവസരങ്ങളുള്ള ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യത്തിലെ ഇത്തരം കാഴ്ചകളിലും ചിന്തകളിലും അത്ഭുതം തോന്നി.
അദ്ദേഹത്തിന് എല്ലാ ആശംസകളും നേർന്നു കൊണ്ട് മുന്നോട്ട് ……..
‘ഖലീൽ ജിബ്രാൻ അക്കാദമി’
Your children are not your children. They are the sons and daughters of Life’s longing for itself.”
Pity the nation that wears a cloth it does not weave, eats a bread it does not harvest, and drinks a wine that flows not from its own winepress.”
ലെബനീസ്-അമേരിക്കൻ കവിയും കലാകാരനും തത്ത്വചിന്തകനുമായ ഖലീൽ ജിബ്രാൻ,- ൻ്റെ ചില ഉദ്ധരണികളാണ് മുകളിൽ.
കാലുകൾ രണ്ടും ഏതോ മത്സരത്തിലെന്ന പോലെ മുന്നോട്ട് എന്ന മട്ടിലുള്ള ഞങ്ങളുടെ നടത്തത്തിൽ കണ്ട ‘ഖലീൽ ജിബ്രാൻ അക്കാദമി’. കൂടെയുണ്ടായിരുന്നവരിൽ ചിലർക്ക് അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന പ്രസിദ്ധി നേടിയ ചില തത്വ ചിന്തകളാണിതെല്ലാം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച പുസ്തകമായ ദി പ്രോഫെറ്റ് (1923) എന്ന കൃതിയിലൂടെയാണ് അദ്ദേഹത്തെ ഏറ്റവും അറിയപ്പെടുന്നത്.
മതം, രാഷ്ട്രീയം, സ്നേഹം, അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ആ കാലത്തെ പരമ്പരാഗത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു. ജിബ്രാന്റെ കൃതികൾ തുല്യ അളവിൽ പ്രശംസയും വിമർശനവും നേരിടുന്നു എന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ ഇംഗ്ലീഷ്-അറബിക് ഡ്യുവൽ-ലാംഗ്വേജ് പബ്ലിക് സ്കൂൾ എന്ന ബഹുമതി ഇതിനുണ്ട്. അവിടേയും വിമർശനവും പ്രശംസയും നേടി കൊണ്ടിരിക്കുന്നു.
യാത്രകളെ മനോഹരമാക്കുന്നത് പുതിയ കാഴ്ചകളും അറിവുകളുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ന്യൂ യോർക്ക് സിറ്റി എനിക്ക് അതിൽ യാതൊരു പിശുക്കും കാണിച്ചിട്ടില്ല എന്നു പറയാം അല്ലേ!
Thanks




സൂപ്പർ
🙏❤️