Tuesday, July 7, 2026
Homeകഥ/കവിതവിഭിന്നത (കവിത) ✍അശ്വതി അജി

വിഭിന്നത (കവിത) ✍അശ്വതി അജി

അശ്വതി അജി

കാലമേ നീയെന്നെ നോവിച്ചിടാതെ
നാലു ചുവരിൽ കുറിച്ചിട്ട കദനങ്ങൾ.
എണ്ണിയാലെത്രയോ ദുഃഖങ്ങൾ
ചുറ്റിലും
കവി പാടി പിന്നെയും ദുരിതമാം
കാഴ്ചയെ.
പിന്നിട്ട നാളുകൾ ഏന്തിവലിഞ്ഞും
ഇന്നീ നിനവിൽ എത്തിടുമ്പോൾ.
രാവിൻ്റെ മാറിൽ തളർന്നിരുന്നാലോ
വെളിച്ചത്തിൽ മുഖം പൊത്തി
കരഞ്ഞിടാനോ?
ചുറ്റിലുമുണ്ട് ജീവൻ തുടിപ്പുകൾ
ഓരോ തരത്തിൽ നിരക്കുന്നതും.
കൊത്തിവലിക്കും കഴുകൻ്റെ
കണ്ണുകൾ
ലഹരിയായ് പടർന്നു വിഷം തുപ്പും
പോലെയും.
കുരുന്നുകൾ പോലും
ക്രൂരതയ്ക്കുള്ളിൽ
പിടയുന്ന കാഴ്ചയോ വേദനയാകുന്നു.
ബന്ധം മറക്കും ചിലരുണ്ടിവിടെ
ഗർഭത്തിനുടമയാം
കരുതലാകേണ്ടവർ.
മനുഷ്യത്വം മറന്നു നീ ചിന്തിച്ചതെപ്പോൾ
കാരാള ഹസ്തത്തിൽ പൊലിഞ്ഞില്ലേ
പ്രതീക്ഷകൾ.
ഉണ്ടൊരു കാലം കഴിഞ്ഞു പോയി
തിരികെ പിടിക്കുവാനായീടുമോ?
നന്മ വെളിച്ചം വേണ്ടതാണിവിടെ
ഇനിയെത്ര ശ്രമങ്ങൾ നടത്തിടേണം.
കടക്കണം നമുക്ക് നാടിൻ പുരോഗതി
ക്കായും.
നമ്മൾ തലമുറയെ സംരക്ഷിക്കാൻ
തരപ്പെടേണ്ടോർ.

അശ്വതി അജി✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com