Wednesday, June 17, 2026
Homeഅമേരിക്കഊർമ്മിള - (കവിത) ✍ വത്സശ്രീലകം

ഊർമ്മിള – (കവിത) ✍ വത്സശ്രീലകം

ജനകകൊട്ടാരത്തിൽ വളർന്ന സുന്ദരി
ഓരോ ഋതുക്കൾ മാറി വന്നപ്പോഴും
ഏകാകിയായിരുന്നു അന്നും അവൾ
വധുവായി അയോദ്ധ്യയിലെത്തിയ
ഊർമ്മിള
രാജധാനിക്കും പ്രിയങ്കരിയായി മാറി
വനവാസത്തിനായി പ്രിയതമൻ
പോകും നേരം
പ്രിയയുടെ മനസ്സ് കാണാതെ
പോകയോ
അന്ത:പുരത്തിൻ്റെ അകത്തളത്തിൽ
അവളുടെ ശ്വാസം അഗ്നിയായെ
-രിഞ്ഞടങ്ങിയോ
അഴകൊത്ത മേനിയും, വിടർന്ന
നേത്രവും
ആ മിഴിയിൽ തുളുമ്പിയ കണ്ണുനീരും
ഒരോ വസന്ത ഹേമന്തവും പോയീടിലും
രാവിൻ്റെ നിമിഷങ്ങൾ എണ്ണി
കുറിക്കുന്നു
മാതൃശുശ്രൂഷ ചെയ്തു സ്ത്രീയുടെ
ധർമ്മം പാലിച്ചു പോന്നു.
കാറ്റുകൊണ്ടെത്തിക്കും സുഗന്ധത്തെ
അറിയാൻ
കാത്തുനിന്നു അവളാ മട്ടുപ്പാവിലെന്നും

വത്സശ്രീലകം✍

RELATED ARTICLES

2 COMMENTS

  1. മനോഹരമായ കവിത. കവയിത്രിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com