Monday, May 4, 2026
Homeഅമേരിക്കഅമേരിക്ക - (15) ന്യൂ യോർക്ക് 9/11 museum. (യാത്രാ വിവരണം) തയ്യാറാക്കിയത്: റിറ്റ  ഡൽഹി

അമേരിക്ക – (15) ന്യൂ യോർക്ക് 9/11 museum. (യാത്രാ വിവരണം) തയ്യാറാക്കിയത്: റിറ്റ  ഡൽഹി

കുളവും ട്രീയും കാണുന്നതുപോലെയല്ല മ്യൂസിയത്തിനകം, എവിടേയും മൂകത തളം കെട്ടിനിൽക്കുന്നു. ഇതിനകത്തെ കാഴ്ചകളും വാർത്തകളെയും കുറിച്ച് മുൻപേ ഒരു ധാരണയുള്ളതും അതിൻ്റെ ആഘാതം കൂട്ടി.

ഭീകരാക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭൗതിക തെളിവുകൾ, പ്രഥമദൃഷ്ട്യാ സാക്ഷ്യങ്ങൾ, ചരിത്രരേഖകൾ എന്നിവ ഉൾക്കൊള്ളുന്ന സമാനതകളില്ലാത്ത ഒരു ശേഖരമാണിവിടെ.

 1960 കളിൽ യഥാർത്ഥ സമുച്ചയം നിർമ്മിക്കുന്നതിനെ പറ്റിയും അതു പോലെ  9/11 ന് ശേഷമുള്ള വീണ്ടെടുക്കൽ കാലയളവിൽ സൈറ്റിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും മറ്റുമാണ് മ്യൂസിയത്തിലെ കാഴ്ചകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നാശനഷ്ടങ്ങൾക്കിടയിലും,  ഇരട്ട ഗോപുരങ്ങളുടെ തകർച്ചയെ അതിജീവിച്ച ‘സ്ലറി മതിൽ’ സെപ്റ്റംബർ 11 മ്യൂസിയത്തിന്റെ ഫൗണ്ടേഷൻ ഹാളിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ട് സീറോയിൽ നിന്ന് എടുത്ത അവസാന ബീമാണ്. അതിന്  3.5 നില ഉയരമുള്ളതിനാൽ, ഡിസൈനർമാർക്ക് അതിനു ചുറ്റും മ്യൂസിയം നിർമ്മിക്കേണ്ടിവന്നു. – അതിജീവനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമായിട്ടാണ്  ഇത് മ്യൂസിയത്തിൻ്റെ രൂപകൽപ്പനയിൽ ഈ മതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 മ്യൂസിയത്തിന്റെ സ്മാരക പ്രദർശനത്തിൽ, 2001 സെപ്റ്റംബർ 11 നും 1993 ഫെബ്രുവരി 26 നും നടന്ന ആക്രമണങ്ങളുടെ ഇരകളെ അനുസ്മരിക്കുന്നു.

 മ്യൂസിയത്തിന്റെ ചരിത്ര പ്രദർശനത്തിൽ, ആ ദിവസത്തെ സംഭവങ്ങളെ പുനരവലോകനം ചെയ്യുകയും ആക്രമണങ്ങളുടെ ചരിത്രപരമായ മുൻഗാമികളെയും അവയുടെ അനന്തരഫലങ്ങളൊക്കെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ന്യൂയോർക്ക് സിറ്റിയിലെ അഗ്നിശമന സേനാംഗങ്ങളെ FDNY മെമ്മോറിയൽ വാൾ അനുസ്മരിക്കുന്നു, അവരിൽ മൂന്നുറോളം പേർ അന്ന് മരിച്ചു. ആ സമയത്ത് പലരും ഡ്യൂട്ടിയിലായിരുന്നില്ല, പക്ഷേ സഹായിക്കാൻ സ്വമേധയാ മുന്നോട്ടുവന്നവരാണ്.

മ്യൂസിയത്തിൽ  അന്നത്തെ ആക്രമണത്തിൽ  നശിച്ചു പോയ FDNY എഞ്ചിൻ  ട്രക്കും ഒരു FDNY ആംബുലൻസും പ്രദർശിപ്പിച്ചിട്ടുണ്ട്. അതെല്ലാം അന്നത്തെ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചിരുന്നതാണ്.

രക്ഷപ്പെട്ടവരുടെയും ആദ്യം പ്രതികരിച്ചവരുടെയും റെക്കോർഡിംഗുകളുമുണ്ട്.

Shades of blue wall, നീല നിറത്തിലുള്ള ടൈലുകളുടെ പല shades കൊണ്ടുള്ള ഒരു വലിയ മതിൽ, ആ ദിവസം രാവിലെ ന്യൂയോർക്ക് നഗരത്തിന് മുകളിലുള്ള നീലാകാശത്തിൻ്റെ കൂട്ടായ ഓർമ്മയെ പ്രതിനിധീകരിക്കുന്നു എന്നാണ്. നീലയുടെ നിറത്തിലുള്ള വ്യത്യാസം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ ഓർമ്മപ്പെടുത്തുന്നു.

“No day shall erase you from the memory of time,”  അന്നത്തെ  ആക്രമണത്തിൽ ആരെന്നു കണ്ടുപിടിക്കാത്തവർക്കായിട്ട് എഴുതിയിട്ടുള്ള മെസ്സേജ് ആണിത്. കുടുംബങ്ങൾക്ക് മാത്രം ആദരാഞ്ജലി അർപ്പിക്കാൻ കഴിയുന്ന ഒരു മുറിയുമുണ്ട്.

‘എൻ്റെമ്മോ!,’ മ്യൂസിയത്തിലെ ഓരോന്നിനും പറയാൻ ഏറെ. പക്ഷെ എല്ലാം വിഷമിപ്പിക്കുന്നതാണെന്ന് മാത്രം. ഏകദേശം രണ്ടു – മൂന്നു മണിക്കൂർ അവിടെ ചെലവാക്കാം.

വളരെ സങ്കടകരമാണെങ്കിലും ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടവർക്കായി ആദരണീയമായ സ്മാരകം.

One world center

മുൻ വേൾഡ് ട്രേഡ് സെന്ററിന് പകരമായി ചാരത്തിൽ നിന്ന് ഉയർന്നുവന്ന നീല നിറത്തിലുള്ള  1,776 അടി ഉയരമുള്ള വൺ വേൾഡ് ട്രേഡ് സെന്റർ . മ്യൂസിയം കണ്ടിറങ്ങിയതോടെ നീല നിറത്തിനോട് ഒരു സ്പെഷ്യൽ മമത. 104 നിലകളിലുള്ള ഈ കെട്ടിടത്തിൽ ആർക്കും പ്രവേശിക്കാം എന്നാണറിഞ്ഞത്. എന്നാൽ സന്ദർശകർ 100-102 നിലകളിലെ നിരീക്ഷണാലയം സന്ദർശിക്കാൻ

 ടിക്കറ്റ് എടുക്കേണ്ടതാണ്.തലയെടുപ്പോടെ നിൽക്കുന്ന ആ അംബര ചുംബിയെ ദൂരെ നിന്നാണ് കണ്ടത്. എന്നാലും കാണാൻ സുന്ദരം.

 ന്യൂ യോർക്കിലെ മറ്റു സ്ഥലങ്ങളിലെ കാഴ്ചകൾ പോലെ അല്ല. ഒരു പക്ഷെ അവിടെ നിന്നും പുറത്ത് ഇറങ്ങിയിട്ടും ആർക്കും പരസ്പരം മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ. അതും ന്യൂ യോർക്കിൻ്റെ ചരിത്രത്തിൻ്റെ ഭാഗം. അല്ലേ!

Thanks

റിറ്റ ഡൽഹി

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com