Wednesday, August 5, 2026
Homeഅമേരിക്കഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം (ലേഖനം) ✍ ശ്യാമള ഹരിദാസ്

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം (ലേഖനം) ✍ ശ്യാമള ഹരിദാസ്

ഓണം എന്ന സങ്കൽപം മനസ്സിൽ ഇല്ലാത്ത മലയാളികൾ ഉണ്ടാകില്ല.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം.
​മലയാളികളുടെ മനസ്സിൽ എന്നും വസന്തം വിടർത്തുന്ന ദേശീയോത്സവമാണ് ഓണം. ജാതിമത ഭേദമന്യേ ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒരേയൊരു തിരുനാൾ.

ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തുടങ്ങുന്ന പത്തുദിവസത്തെ കാത്തിരിപ്പിനൊടുവിൽ തിരുവോണം എത്തുമ്പോൾ ഓരോ മലയാളി മനസ്സും സന്തോഷം കൊണ്ട് നിറയുന്നു.

​ഓണത്തിന്റെ പൗരാണിക ഐതിഹ്യം.

​ഓണത്തിന് പിന്നിൽ മനോഹരമായ ഒരു ഐതിഹ്യമുണ്ട്.
പ്രജകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന മഹാബലി എന്ന അസുരചക്രവർത്തിയുടെ ഭരണകാലമാണ് ഓണത്തിന്റെ പശ്ചാത്തലം.
​മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ…
​എന്ന വരികൾ സൂചിപ്പിക്കുന്നത് പോലെ കള്ളവും ചതിവും എള്ളോളമില്ലാത്ത, സമത്വ സുന്ദരമായ ഒരു കാലഘട്ടമായിരുന്നു അത്.

മഹാബലിയുടെ ഭരണത്തിൽ അസൂയപൂണ്ട ദേവന്മാരുടെ അപേക്ഷപ്രകാരം വിഷ്ണു ഭഗവാൻ വാമനാവതാരമെടുത്ത് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. എന്നാൽ തൻ്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ തിരികെ വരാൻ അനുവാദം നൽകി. ആ വരവിനെയാണ് നമ്മൾ ഓണമായി ആഘോഷിക്കുന്നത്.

ഓണം നമ്മുടെയെല്ലാം വികാരങ്ങളല്ലേ,?..
ഓണത്തെ പറ്റി കവിതകൾ എഴുതാറില്ലേ? ഓണം എന്ന വികാരത്തിന്റെ കുത്തൊഴുക്കാണ് കവിത എന്നാണ് വേർഡ്‌സ് വെർത്ത് പറഞ്ഞിരിക്കുന്നത്.
ഓണം എന്ന ആഘോഷം ശങ്കരകവിയുടെ
“മാവേലി ചരിതം” എന്ന കാവ്യത്തിൽ നിന്നും രൂപപ്പെട്ടതാണ്.

പി. കുഞ്ഞിരാമൻ നായരാണ് ഓണത്തെ കുറിച്ച് ഏറ്റവും കൂടുതൽ കവിത എഴുതിയ ആൾ.

പുതുനെല്ല് കുത്തി അരിയാക്കി ഓണം ഉത്രാടം ദിവസം പുത്തിരി കഴിക്കുന്നു. ഉത്രാടം ദിവസം രാത്രി പാണസമുദായത്തിൽപ്പെട്ടവർ വീടുകൾ തോറും കയറി തുയിലുണർത്ത് പാട്ട് പാടുന്നു. ശിവപാർവ്വതിമാരെ കുറിച്ചാണ് പാടുക. അതിന് അവർക്ക് പ്രത്യേക അവകാശങ്ങളും ഉണ്ട്.

​പത്തുനാളത്തെ ഓണാഘോഷങ്ങൾ
​അത്തം നാളിൽ തുടങ്ങുന്ന ഓണാഘോഷങ്ങൾക്ക് ഓരോ ദിവസവും പ്രത്യേകതകളുണ്ട്.

അത്തം മുതൽ പത്താം ദിവസമായ തിരുവോണം വരെ വീടുകളുടെ മുറ്റത്ത് തറയൊരുക്കി വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ട് മനോഹരമായ പൂക്കളങ്ങൾ തീർക്കുന്നു.

​ഓണസദ്യ.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ല്. തുമ്പപ്പൂനിലാവു പോലുള്ള കുത്തരി ചോറും, അവിയൽ, തോരൻ, കാളൻ, ഓലൻ, പച്ചടി, കിച്ചടി, പായസം, സാമ്പാർ, എരിശ്ശേരി, പപ്പടം കായ വറുത്തത്, ശർക്കര ഉപ്പേരി, തുടങ്ങി നാവിൽ കൊതിയൂറുന്ന വിഭവങ്ങളോടെ വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമാണ്.

​ഓണക്കളികളും കലാരൂപങ്ങളും.
പുലിക്കളി, ഓണത്തല്ല്, വള്ളംകളി, കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം എന്നിവയോടൊപ്പം “ഓണപ്പൊട്ടൻ” വീടുകൾ തോറും കയറിയിറങ്ങി ഐശ്വര്യം നേരുന്നു.

​മാറുന്ന ലോകവും ഓണസന്ദേശവും
​ഇന്ന് മനുഷ്യൻ സാങ്കേതിക വിദ്യയുടെ ലോകത്ത് തിരക്കുപിടിച്ച് ജീവിക്കുമ്പോഴും ഓണം നമ്മെ പഴമയിലേക്കും ഒത്തൊരുമയിലേക്കും തിരികെ വിളിക്കുന്നു.

വടംവലിയും വള്ളംകളിയും സദ്യവട്ടങ്ങളുമൊക്കെയായി നാടും നഗരവും ഒരുപോലെ ആഘോഷത്തിൽ മൂഴുകുന്നു.
​തന്നെയുമല്ല, വേർതിരിവുകളില്ലാത്ത സ്നേഹവും ഐക്യവും നിറഞ്ഞ ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓണം നമുക്ക് നൽകുന്നത്.

അഹങ്കാരം വെടിഞ്ഞ് നന്മയുടെ പാതയിലൂടെ സഞ്ചരിക്കാൻ മഹാബലിയുടെ ത്യാഗനിർഭരമായ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
​ഇത്തരം പാരമ്പര്യവും സംസ്കാരവും നിലനിർത്തിക്കൊണ്ട് നന്മയുടെയും സമൃദ്ധിയുടെയും പ്രകാശനാളങ്ങൾ പരത്തി ഓണം എന്നും ഓരോ മലയാളി മനസ്സിലും നിറഞ്ഞുനിൽക്കട്ടെ.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

4 COMMENTS

  1. ഐശ്വര്യസമൃദ്ധമായ ഓണലേഖനം അസ്സലായിട്ടുണ്ട് മാഡം🥰✍️ വീണ്ടുമൊരു പൊന്നോണത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു😊🤝❤️

    • വായനയ്ക്കും അഭിപ്രായത്തിനും നന്ദി. സന്തോഷം.

    • വായനയ്ക്കും അഭിപ്രായത്തിനും നന്ദി സന്തോഷം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ