ഇന്നു ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത് രുചികരമായ ഒരു ‘പാവക്ക തീയൽ’ ആണ്. പെട്ടന്ന് കേട് വരാതെ ഇരിക്കുന്ന ഈ കിടിലൻ തീയൽ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. എന്നാ പിന്നെ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമ്മുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
🥒🫛🥕🍅🍆🥜🧅🌿🌶️🥥🧄
🥒പാവയ്ക്ക – 2 എണ്ണം
(നല്ല നാടൻ പാവയ്ക്ക കിട്ടിയാൽ നല്ലത്.)
🥥തേങ്ങ -1എണ്ണം
🧅ഉള്ളി രണ്ടായി പിളർന്നത് – കാൽകപ്പ്
🫑പച്ചമുളക് ചെറുതായി വട്ടത്തിൽ അരിഞ്ഞത് – 3 എണ്ണം
🥜വാളൻ പുളി – ചെറുനാരങ്ങയുടെ വലിപ്പത്തിൽ
🌿കറിവേപ്പില – 2 തണ്ട്
🧄വെളുത്തുള്ളി – 2 അല്ലി
🥣മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
🧂ഉപ്പ് -bപാകത്തിന്
🫙വെളിച്ചെണ്ണ – ഒന്നര ടേബിൾ സ്പൂൺ
🌶️വറ്റൽ മുളക് – 3എണ്ണം
തയ്യാറാക്കുന്ന വിധം
♨️🫕♨️🫕♨️🫕♨️🫕♨️
🟢 ആദ്യം പാവയ്ക്ക കൈപ്പ് പോകുന്നതിന് കഴുകി ഉള്ളിലുള്ള കുരുവൊക്കെ കളഞ്ഞു ചെറുതായി അരിഞ്ഞു പുളിവെള്ളത്തിൽ ഉപ്പും ചേർത്ത് പത്തു മിനിറ്റ് ഇട്ടുവെയ്ക്കുക. (കൈപ്പ് പ്രശ്നം അല്ലാത്തവർക്ക് ഇങ്ങനെ ചെയ്യണമെന്നില്ല).
🟧 ഈ സമയം കൊണ്ട് വേണ്ടതൊക്കെ അടുപ്പിച്ചു വെക്കുക. ആദ്യം തേങ്ങ പൊട്ടിച്ച് കുറച്ചു തേങ്ങ ചെറുതായി അരിഞ്ഞത് (കാൽ കപ്പ് )മാറ്റി വെയ്ക്കുക. പുളി അര കപ്പ് വെള്ളം ഒഴിച്ച് അതും മാറ്റി വെയ്ക്കുക. തേങ്ങയുടെ ബാക്കി ചിരകി മിക്സിയിൽ ചെറുതായി പൊടിച്ചു മാറ്റി വെയ്ക്കുക.
🟣 ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, വറ്റൽ മുളക് ഇത്രയും അരിഞ്ഞതും, കറിവേപ്പിലയും തയ്യാറാക്കി വെക്കുക.
🟡 ഇനിമിക്സിയുടെ ജാറിൽ ചിരകിയ തേങ്ങ ചെറുതായി പൊടിച്ച് ഒരു പാനിൽ തേങ്ങ ഇട്ടു തുടർച്ചയായി ഇളക്കികൊടുത്തു വറക്കുക. പകുതി മൂത്തുകഴിയുമ്പോൾ അരിഞ്ഞു വെച്ച വറ്റൽ മുളകും രണ്ടല്ലി വെളുത്തുള്ളിയും, ഒരു തണ്ട് കറിവേപ്പിലയും ഇട്ട് കൊടുത്ത് കരിഞ്ഞു പോകാതെ ചുവന്ന കളർ ആകുന്നതുവരെ വറത്തെടുത്തു മഞ്ഞൾ പൊടി ചേർത്ത് ഇളക്കി മിക്സിയിൽ നന്നായി വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. എന്നിട്ട് മാറ്റി വെക്കുക.
🟪 ഇനി ഒരു ചീനച്ചട്ടിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച തേങ്ങ വറക്കുക. ഇതിലേക്ക് ഉള്ളിയും, വെള്ളം നന്നായി കളഞ്ഞു പാവയ്ക്കയും, പച്ചമുളകും, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞ് ഇത് ഒരു മൺചട്ടിപിലേക്ക് മാറ്റി പുളിപിഴിഞ്ഞു വെള്ളം അരിച്ച് ചട്ടിയിൽ ഒഴിച്ചു കൊടുത്ത് മൂടിവെച്ച് വേവിക്കുക.
🟦 ഉപ്പും, പുളിയും പിടിച്ചു വെള്ളം വറ്റിവരുമ്പോൾ പൊടിച്ചുവെച്ച തേങ്ങ ചേർത്ത് ഇളക്കി വാങ്ങി വെയ്ക്കുക. ഒരു ടീസ്പൂൺ എണ്ണയിൽ കടുക്, ഉള്ളി, കറിവേപ്പില ഇത്രയും വറുത്ത് ഇട്ട് ഇളക്കി കൊടുക്കുക. സ്വാദോടു കൂടിയ പാവയ്ക്ക തീയ്യൽ തയ്യാർ. എല്ലാവരും ഉണ്ടാക്കി നോക്കണേ. ഇഷ്ടപ്പെട്ടെങ്കിൽ കമന്റ്, ലൈക്ക്, ഷെയർ ഇത്രയും ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
കേടു വരാതെ ഇരിക്കുന്ന പാവയ്ക്ക തീയൽ പാചകം കുറിപ്പ് വളരെ ഇഷ്ടം
പാവയ്ക്ക തീയൽ – നല്ല വിവരണം 👍❤️
സൂപ്പർ 🌹
👍👍
തീയ്യൽ അടിപൊളി