1955 ൽ കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് പോസ്റ്റ്മാനായി ജോലി ചെയ്ത്, സ്ഥലം മാറി നിലമ്പൂർ പോസ്റ്റോഫിസിലേക്ക് എത്തിയ, നടുക്കണ്ടി, കുഞ്ഞഅഹമ്മദ്,
നിലമ്പൂർ വീട്ടികുത്തും,, കളത്തിൻകടവ് അധികേരിയുടെ വീട്ടിലും പിന്നീട് 1962ൽ, ജനന്തപ്പടി കളത്തിൻ കടവ് റോഡിലും താമസമാക്കിയ കുഞ്ഞഅഹമ്മദ്, നിലമ്പൂർ സബ് ജില്ലയിൽ കത്ത് കൊടുക്കാൻ ഒരു പോസ്റ്റ്മാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പട്ടാളക്കാരുടെ മണി ഓർഡർ – ഗൾഫുക്കാരുടെ കത്തുകൾ, പെൻഷനുകളും, കരുളായ്, പൂക്കോട്ടുംപാടം, എന്നിവടങ്ങളിലേക്കെല്ലാം കാൽനടയായിട്ടാണ് അദ്ദേഹം പോയിരുന്നത്, ഒരു കാലൻ കുടയും ഷർട്ടിന്റെ പിന്നിലും രണ്ട് വശങ്ങളിലും വെട്ടുമായി, ഷർട്ടിന്റെ മുൻവശത്ത് നാല് വലിയ പോക്കറ്റും, പോക്കറ്റുകളിൽ മുഴുവനായി കത്തുകളും മണിയോർഡറുളുമായി, ഓരോ കടയിലും ഇരുന്ന്, പേര് വിളിച്ചായിരുന്നു കൊടുത്തിരുന്നത്.
പോസ്റ്റ്മാൻ വരുന്നുണ്ട് എന്നറിഞ്ഞാൽ, കൂട്ടം കൂടി അദ്ദേഹത്തെ കാത്തിരിക്കും, എല്ലാവർക്കും പെൻഷൻ കിട്ടിയിട്ടില്ലെങ്കിലും, കിട്ടാത്തവർക്ക് അദ്ദേഹം പണം കടമായി കൊടുത്ത് സഹായിക്കും.
സജീവ മുസ്ലീ ലിഗ് പ്രവർത്തകനായിരുന്നു, CHമുഹമ്മദ് കോയ, ബാഫക്കി തങ്ങൾ, ഇവരെയൊക്കെ വലിയ ഇഷ്ട്ടമായിരുന്നു’ മുസ്ലീ ലീഗിന്റെനേതാക്കൾ നിലമ്പൂരിൽ ഉണ്ടെന്നറിഞാൽ ഉടൻ അവരെ കാണാൻ പോവുമായിരുന്നു.
നിലമ്പൂർ കോവിലകവുമായി അടുത്ത ബന്ധമായിരുന്നു, ഉണ്ണി വൈദ്യാരുടെ അച്ചൻ വാര്യർ, സെന്റം മുഹമ്മദാലി കാക്കയുടെ ബാപ്പ ചേക്കുകാക്ക, ഡോ: രാജേന്ദ്രന്റെ അച്ചൻ, ഇവരുമായി ആയിരുന്നു അധികവും കൂട്ടുകൂടിയിരുന്നത്.
പാവങ്ങളെ വളരെ അധികം സഹായിച്ചിരുന്ന ഒരാളായിരുന്നു. ഗൾഫുകാരുടെ വീട്ടിൽ കത്തുമായി പോവുമ്പോൾ ആ വീട്ടിലെ അവസ്ഥകണ്ട്, പണം കൊടുത്ത് സഹായിക്കുമായിരുന്നു. നല്ലൊരു ക്രിക്കറ്റ് പ്രേമിയും, ഫുഡ്ബോൾ പ്രേമിയുമായിരുന്നു അദ്ദേഹം, കളികൾ എവിടെ ഉണ്ടെങ്കിലും കാണാൻ പോവും, എപ്പോഴും കൂടെ റേഡിയോവും കയ്യിൽ പിടിച്ചു ക്രിക്കറ്റ് കളിയുടെ, കമട്രികൾ കേട്ടിരിക്കുമായിരുന്നു, റേഡിയോവിൽ ഗാനം കേൾക്കാൻ അടുത്തുള്ള വീട്ടിലെ കുട്ടികൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുമായിരുന്നു.
ജാതി മത വിത്യാസമില്ലാതെ, എല്ലാവരെയും , സഹായിച്ച് ജീവിച്ചു പോന്ന ഒരാളായിരുന്നു അദ്ദേഹം. ആര് എന്ത് ചോദിച്ചാലും, ഇല്ല എന്ന് പറയാതെ ഉള്ളത് ഒരു മടിയും കൂടാതെ കൊടുക്കുന്ന, കോഴിക്കോടിൽ നിന്ന് വന്ന് നിലമ്പൂർ കാരനായ, Nk കുഞ്ഞഅഹമ്മദ് 1980 ൽ ജോലിയിൽ നിന്ന് പെൻഷൻ ആവുകയും, പിന്നീട് 1991, മെയ് 23 , 36 വർഷം മുൻപ് നമ്മോട് വിട പറഞ്ഞു.
ഇത് പോലെ മനുഷ്യസ്നേഹമുള്ളവരുമായി വീണ്ടും കാണാം,
സ്വന്തം
വിജ്ഞാനപ്രദം