Monday, November 17, 2025
Homeഅമേരിക്കഅമേരിക്ക - (6) ന്യൂയോർക്ക് 'The Shed' (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ...

അമേരിക്ക – (6) ന്യൂയോർക്ക് ‘The Shed’ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ  ഡൽഹി

വൈവിധ്യമാർന്ന കലാ പരിപാടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് വെസ്സലിനടുത്തുള്ള ഷെഡ്.ഹിപ് ഹോപ്പ് മുതൽ ക്ലാസിക്കൽ സംഗീതം വരെയും പെയിന്റിംഗ് മുതൽ ഡിജിറ്റൽ മീഡിയ വരെയും നാടകം മുതൽ സാഹിത്യം വരെയും ……..  വിവിധ മേഖലകളിലുള്ളവരേയും വളർന്നു വരുന്ന കലാകാരന്മാരെയും അവരുടെ പ്രവർത്തനങ്ങളേയും  ഒരു മേൽക്കൂരയ്ക്ക് കീഴിൽ പിന്തുണയ്ക്കുന്നു. അതിനായി 500 സീറ്റുകളുള്ള ഒരു തിയേറ്ററും രണ്ട് ലെവൽ എക്സിബിഷൻ സ്ഥലവും ഉണ്ട്.

മാൻഹട്ടന്റെ ഫാർ വെസ്റ്റ് സൈഡിന്റെ പുനർവികസനത്തിന്റെ ഭാഗമായാണ് വൈവിധ്യമാർന്ന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഇടം നൽകുക എന്ന ലക്ഷ്യത്തോടെ ഷെഡ് സൃഷ്ടിച്ചത്.

ഞങ്ങൾ അവിടെ ചെന്നപ്പോൾ  ഒരു എക്സിബിഷൻ നടക്കുകയായിരുന്നു.

ഓരോ കലാകരന്മാരുടെയും അവരുടെ ഭാവനയിൽ വിരിഞ്ഞ  സൃഷ്ടിൾ, അതിൽ കൊളോണിയലിസം, കുടിയേറ്റം, പരിസ്ഥിതി പ്രതിസന്ധി…….. അവരുടെ വ്യക്തിഗത കഥകളും കടന്നുപോകലിന്റെയും പരിവർത്തനത്തിന്റെയും

ചരിത്രങ്ങളേയും സമന്വയിപ്പിക്കുന്നു. ഇതു പോലെയുള്ള മോഡേൺ ആർട്ടുകളെ പറ്റി ശരിക്കും മനസ്സിലാക്കണമെങ്കിൽ അതിൻ്റെ കൂടെയുള്ള വിവരണവും വായിച്ചാലെ എനിക്ക് വല്ലതും മനസ്സിലാവുകയുള്ളൂ അല്ലെങ്കിൽ ഒരു അവാർഡ് സിനിമ കണ്ടതു പോലെയാകും. പക്ഷെ എന്നും ട്ടെക്നോളജിക്ക് പ്രാധാന്യം കൊടുക്കുന്ന ആ നഗരം വിവരണത്തിൻ്റെ QR കോഡ് ആണ് കൊടുത്തിരിക്കുന്നത്. അത് ഫോണിൽ സ്കാൻ ചെയ്ത് വായിക്കാനാണ് പറയുന്നത്.  അതു കൊണ്ടു തന്നെ ചിലതെല്ലാം വായിച്ചു. മറ്റു  ചിലത് വായിക്കാൻ മടിച്ചു. ഹോം വർക്ക് ചെയ്യാത്ത സ്കൂൾ കുട്ടിയെ പോലെ അവിടെ നിന്നും മുങ്ങി എന്നു പറയുന്നതാവും ശരി. ചില സൃഷ്ടികളെ അന്തം വിട്ടു നോക്കി നിന്നു.

 ഒരു വീഡിയോയിൽ മുടി നീട്ടി വളർത്തിയ പയ്യൻ മുടി കറുത്ത പെയിൻ്റിംഗിൽ മുക്കി ഒരു ഡാൻസ് രൂപത്തിൽ തലമുടിയാൽ ചുമരിൽ പെയിൻ്റ് ചെയ്യുന്നുണ്ടായിരുന്നു. അതിനെ പറ്റി കൂടുതൽ മനസ്സിലായില്ലെങ്കിലും പല തരം ‘ ഹെയർ കട്ട്’ പരീക്ഷിക്കുന്ന എനിക്ക് ആ ചിത്രരചന കൂടുതൽ മികവുറ്റതാക്കാമായിരുന്നു എന്ന് തോന്നാതിരുന്നില്ല!

അറ്റ്ലാന്റിക് സമുദ്ര അടിമക്കച്ചവടത്തിനിടെ, യൂറോപ്യൻ അടിമകൾ കടത്തിക്കൊണ്ടുപോയ ആഫ്രിക്കക്കാരെ ഘാനയിലെ എൽമിന കാസിൽ ഉൾപ്പെടെ പശ്ചിമാഫ്രിക്കയിലെ കുപ്രസിദ്ധമായ തീരദേശ കോട്ടകൾ വഴി അവരുടെ സ്ഥലത്തേക്ക്  കൊണ്ടുപോയി. അതിനായി കപ്പലുകളിലേക്ക് നയിച്ച വാതിലുകൾ മടങ്ങിവരവിന്റെ വാതിൽ എന്നറിയപ്പെടുന്നു.

ഈ പോർട്ടലിനെ പഞ്ചസാര, കോട്ടൺ, കാപ്പി എന്നിവയുൾപ്പെടെ അമേരിക്കയിലെ അടിമകളായ ആഫ്രിക്കക്കാർ വിളവെടുത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഒരു വാസ്തുവിദ്യാ അവശിഷ്ടമായി പുനർസങ്കൽപ്പിക്കുന്നു. –

അതാണ് അവിടെ കണ്ട  ഹൃദയ സ്പർശിയായ കാഴ്ച.

ഷെഡിന് പുറത്തായി കണ്ട മിക്സഡ്-മീഡിയ ഇൻസ്റ്റാളേഷൻ – റോട്ടോമോൾഡഡ് കൂളറുകൾ, അക്രിലിക് പെയിന്റ്, സാംസ്കാരിക തുണിത്തരങ്ങൾ. സ്വർണ്ണ-മിറർ ചെയ്ത അക്രിലിക് ……. കൊണ്ടെല്ലാം തയ്യാറാക്കിയ

ഈ ഉയർന്ന ശിൽപ ഇൻസ്റ്റാളേഷൻ മായൻ പിരമിഡിനെ സാംസ്കാരിക പ്രതിരോധശേഷിയുടെ പ്രതീകമായി പുനർസങ്കൽപ്പിക്കുന്നുവത്രേ! പോർട്ടബിൾ കൂളറുകളും ആത്മീയവും സാംസ്കാരികവുമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു അമ്മയും കുഞ്ഞിൻ്റെയും പടമായിരുന്നു അതിൽ .  കൂടുതൽ സങ്കീർണ്ണത ഇല്ലാത്തതുകൊണ്ടായി ക്കാം, അതിനെ ഒരു പാട് നേരം കണ്ടാസ്വദിക്കാൻ സാധിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഒരു പുതിയ കലാകേന്ദ്രം എന്ന വിശേഷണത്തോടെയാണ് ഷെഡ് . അവിടുത്തെ ഓരോ പ്രദർശനവസ്തുക്കളെ പറ്റി മനസ്സിലായില്ലേ എന്ന്   ചോദിച്ചാൽ മനസ്സിലായില്ല

 എന്നും ഹേ! മനസ്സിലായില്ലേഎന്നു ചോദിച്ചാൽ മനസ്സിലായി എന്ന മട്ടിൽ ഞാനും അവിടെ നിന്ന് വിട പറഞ്ഞു. കൂട്ടത്തിൽ എല്ലാ കലാകാരന്മാർക്കും ആശംസകൾ

Thanks

റിറ്റ ഡൽഹി

RELATED ARTICLES

2 COMMENTS

  1. വായനക്കാരിലും ഹൃദയസ്പർശിയായ യാത്രാനുഭവം പങ്കുവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com