Thursday, September 17, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (24) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (24) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) മരുമകന് മദ്യം വിളമ്പുന്ന അമ്മായിഅമ്മ.

മകളെ കൈപിടിച്ചു കൊടുക്കും മുമ്പ് മരുമകന് മദ്യം വിളമ്പുന്ന അമ്മായിഅമ്മ.
എത്ര മനോഹരമായ ആചാരം ! പിന്നാലെ ഭർത്താവിന് ഭാര്യയുടെ വകയും ഒരു പെഗ് വിവാഹത്തിന് മുമ്പ് വിചിത്ര ആചാരങ്ങളുമായി ഒരു ഗ്രാമം

ഓരോ രാജ്യത്തും വിവാഹ പാരമ്പര്യങ്ങൾ വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലും വിവാഹ ആചാരങ്ങൾ വ്യത്യസ്തമാണ്. പല ആചാരങ്ങളും സാധാരണമാണെങ്കിലും പലതും ഞെട്ടിപ്പിക്കുന്നവയാണ്.
സാധാരണയായി പെൺകുട്ടിയുടെ വീട്ടുകാർ അന്വേഷിക്കുന്നത് മദ്യത്തിന് അടിമയല്ലാത്ത ആൺകുട്ടിയെയാണ്. പക്ഷേ, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് വധുവിന്റെ അമ്മ തന്നെ വരനെ മദ്യത്തിന്റെ ലഹരിയിൽ മുക്കുന്ന ഒരു ആചാരമുണ്ട്.

വിശ്വസിക്കാൻ അൽപ്പം പ്രയാസമാണെങ്കിലും സംഗതി സത്യമാണ്. വധുവിന്റെ അമ്മ വിവാഹത്തിന് മുമ്പ് വരനെ മദ്യം കുടിപ്പിക്കുന്നു. പിന്നീട് വധൂവരന്മാർക്കൊപ്പം കുടുംബം മുഴുവൻ ഇരുന്ന് മദ്യം കഴിക്കുന്നു.
ഛത്തീസ്ഗഡിലെ കവാർധ ജില്ലയിലെ ബൈഗ ഗോത്ര വിഭാഗത്തിലാണ് ഈ പാരമ്പര്യം പിന്തുടരുന്നത്. വരന്റെ അമ്മ മരുമകന് ആദ്യം മദ്യം വിളമ്പും. തുടർന്ന് വധു ഭർത്താവിനെ മദ്യം കുടിപ്പിക്കും. ഇത്കൊണ്ടൊന്നും ഈ ആചാരം അവസാനിക്കുന്നില്ല. ഇതിനുശേഷം ബൈഗ ആദിവാസി സമൂഹത്തിൽ വധുവും വരനും കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നു. അതിനു ശേഷം മാത്രമേ വിവാഹത്തിന്റെ മറ്റ് ചടങ്ങുകൾ ആരംഭിയ്ക്കൂ.

B) മുടി തിന്നുന്ന മനുഷ്യർ

തലക്കെട്ട് വായിക്കുമ്പോൾ മുടി തിന്നുന്ന മനുഷ്യരോ എന്ന് അത്ഭുതപ്പെടുന്നുണ്ടെങ്കിൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് വന്ന വാർത്ത വായിക്കണം. 21 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ സങ്കീർണമായ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോയോളം മുടിയായിരുന്നു. കഴിഞ്ഞ പതിനാറ് വർഷത്തോളം പെൺകുട്ടി പലപ്പോഴായി വയറ്റിലാക്കിയ മുടിയാണ് ഡോക്ടർമാർ നീക്കം ചെയ്തത്.

പെട്ടെന്ന് കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും ഇതിനെ അത്ര നിസ്സാരനായി കാണരുതെന്ന് പറയുന്നു ഡോക്ടർമാർ. ട്രിക്കോഫേജിയ (റാപ്പുൻസെൽ സിൻഡ്രോം) എന്ന പ്രത്യേക അവസ്ഥയുള്ളവരാണ് ഇങ്ങനെ മുടി തിന്നുന്നതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇതൊരു മാനസിക പ്രശ്നമാണെന്നും കുട്ടികൾ മുടി വായിലിടുന്നത് ശ്രദ്ധയിൽ പെട്ടാൽ അതിനെ നിസ്സാരമായി കാണരുതെന്നും ഡോക്ടർമാർ പറയുന്നു.

അങ്ങ് ഉത്തർപ്രദേശിൽനിന്ന് മാത്രമല്ല കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട് സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥിനിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോയോളം മുടികോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

ട്രിക്കോഫേജിയ ഒരു മാനസിക പ്രശ്നമാണെന്നതുകൊണ്ടു തന്നെ കൗൺസിലിങ് അടക്കമുള്ള ചികിത്സാ മാർഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ കൗൺസിലിങ്ങിലൂടെ രോഗാവസ്ഥ മാറ്റിയെടുക്കാനാവുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായി കണ്ടെത്താനായില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ മാറും. പോഷകാഹാരകുറവ്, അനീമിയ, വയറിൽ നിന്നുള്ള രക്തസ്രാവം തുടങ്ങിയവയിലേക്കും ഇത് നയിക്കും. ഒരുപക്ഷെ, ജീവൻപോലും അപകടത്തിലാവുന്ന അവസ്ഥ ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

C) തക്കാളി എറിയുക

വരന്‍ വിവാഹ പന്തലിലേക്ക് എത്തുമ്പോള്‍ പുഷ്പവ‍ൃഷ്ടി നടത്തുന്നതിന് പകരം തക്കാളി എറിയുന്ന ആചാരം ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ ഒരു ഗോത്രവര്‍ഗക്കാര്‍ക്കിടയിലാണ് ഈ ചടങ്ങ് ഇന്നും ആചരിച്ചുപോരുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ ആഴത്തിലുള്ള സ്‌നേഹവും വാത്സല്യവും വളരുമെന്ന വിശ്വാസം അടിസ്ഥാനമാക്കിയാണ് വിചിത്രമായ ഈ ആചാരം അവര്‍ പിന്തുടരുന്നത്.

D) സപ്തപടി

ഹിന്ദു ബംഗാളി വിവാഹങ്ങളിലെ ഒരു സുപ്രധാന ആചാരമാണ് സപ്തപടി. സപ്തം എന്നാല്‍ ഏഴ്. വധുവും വരനും ചേര്‍ന്ന് അഗ്നിയെ സാക്ഷിയാക്കി ഏഴ് പ്രതിജ്‍ഞകള്‍ എടുക്കുന്ന ആചാരമാണ് സപ്തപടി. വിവാഹച്ചടങ്ങുകളിലെ സുപ്രധാന ചടങ്ങായ സപ്തപടിയില്‍ വധുവിന്റെയും വരന്റെയും അമ്മമാര്‍ പങ്കെടുക്കാറില്ല. വരന്‍റെയും വധുവിന്‍റെയും അമ്മയുടെ സാന്നിധ്യം വധൂവരന്‍മാരുടെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിശ്വാസമാണ് ഇതിന് കാരണം.

E) കുംഭ വിവാഹം

ജാതകത്തിൽ മംഗള ദോഷം ഉള്ളവർക്കായി നടത്തുന്ന ഒരു പ്രത്യേക ചടങ്ങാണ്. ഈ ദോഷം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഒരു പുരുഷനെ വിവാഹം കഴിക്കും മുന്‍പ് ഒരു ആല്‍മരത്തെയോ വാഴയെയോ കുടത്തെയോ വിവാഹം കഴിക്കാന്‍ നിര്‍ദേശിക്കും. ഇതിലൂടോ ദോഷങ്ങളെല്ലാം ഇല്ലാതാകും എന്നാണ് വിശ്വാസം. ഈ ചടങ്ങ് അനുഷ്ഠിച്ചില്ലെങ്കില്‍ അത് വധുവിന്റെയോ വിവാഹം കഴിക്കുന്ന പുരുഷന്റെയോ മരണത്തിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സാധാരണ വിവാഹം പോലെ തന്നെ പൂജാദികര്‍മങ്ങളുടെ അകമ്പടിയോടെ തന്നെയാണ് കുംഭ വിവാഹവും നടത്തുന്നത്. ഇതിനു ശേഷം മാത്രമേ ഒരു പുരുഷനുമായുളള വിവാഹം നടത്തുകയുളളു.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ