Friday, July 17, 2026
Homeഅമേരിക്കOpen up ആകണോ? (Part -23) ✍ പ്രശാന്ത് വാസുദേവ് (മുൻ...

Open up ആകണോ? (Part -23) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

Eavesdropping എന്നാൽ എന്താണെന്ന് അറിയാമല്ലോ?

മറ്റുള്ളവരുടെ സംഭാഷണം അവരറിയാതെ ഒളിച്ചു കേൾക്കുന്നതിനെയാണ് അങ്ങനെ പറയുക. Eave എന്നാൽ നമ്മുടെ വീടിൻ്റെ മേൽക്കൂരയുടെ ഇറമ്പ് ആണ്.
അവിടെ നിന്നും വെള്ളം ഇങ്ങനെ തുള്ളിയായി വീഴാറില്ലേ?
അതിൻറെ അടിയിൽനിന്ന് വീട്ടിലെ സംഭാഷണം ഒളിഞ്ഞു കേൾക്കുന്നവൻ എന്ന അർത്ഥത്തിലാണ് ഈ വാക്ക് വന്നത്.

കൗതുകകരമായ ഒരു ലേഖനം വായിച്ചതിൽ നിന്നാണ് ഈ എഴുതുന്നത്.

പാട്ടുമൂളുന്ന കുരുവികളിൽ ഒരിക്കൽ ഒരു പരീക്ഷണം നടന്നു.
ആൺ പക്ഷികൾ പെൺ പക്ഷികളെ ആകർഷിക്കാൻ ആണല്ലോ പാട്ടു പാടുന്നത്!
അങ്ങനെ പാട്ട് പാടുന്ന മുതിർന്ന കുറെ കുരുവികളെ പാടാത്ത കുഞ്ഞു കുരുവികളുമായി നേരിട്ട് ഇടപഴകാൻ അനുവദിച്ചു. വേറെ കുറെ കുഞ്ഞുകുരുവികളെ നേരിട്ട് ഇടപഴകാതെ പാട്ട് കേൾക്കാൻ മാത്രം അനുവദിച്ചു.
രണ്ട് രീതികളിലും കുഞ്ഞു കുരുവികൾ പാട്ട് പഠിച്ചു!
എന്നാൽ നേരിട്ട് വലിയ കുരുവികളെ കാണാതെ കേട്ടു പഠിച്ച കുരുവികളാണ് നന്നായി പഠിച്ചത്!

അതാണ് eavesdropping ൻ്റെ ഗുണമെന്ന് കലാകാലങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളിലും അത് തന്നെയാണ് വാസ്തവം.
നമുക്കറിയാമല്ലോ പല കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നത് നമ്മളറിയാതെ നമ്മളിൽ നിന്നും കേട്ടിട്ടാണ് !
വാക്കുകളായാലും പ്രവൃത്തി ആയാലും .

ലോകത്തെ പല സംസ്കാരങ്ങളിലും കുഞ്ഞുങ്ങളെ അവർ നേരിട്ടല്ല പലതും പഠിപ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയിലെ ( Papua New Guinea) Kaluli വിഭാഗക്കാർ കുഞ്ഞുങ്ങളോട് നേരിട്ട് സംവദിക്കാറില്ലത്രെ ! അവരുടെ കുഞ്ഞുങ്ങൾ മുതിർന്നവരെ കേട്ടും കണ്ടുമാണ് എല്ലാം പഠിക്കുന്നത്.

പറഞ്ഞുവന്നത് എന്തെന്നാൽ രക്ഷിതാക്കളുടെ ആയാലും വീട്ടിലുള്ള മറ്റുള്ളവരുടെ ആയാലും വാക്കും പ്രവൃത്തിയും കുഞ്ഞുങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.
നമ്മൾ അറിയാതെ അവർ എല്ലാം പഠിക്കുകയാണ്.
അപ്പോൾ നമ്മൾ ശ്രദ്ധിച്ചിരിക്കണം എന്നർത്ഥം.

🩸സ്നേഹം🩸

💗നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💗

പ്രശാന്ത് വാസുദേവ്

(മുൻ ഡെപ്യൂട്ടി ഡയറക്ടർ – കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്).

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com