ഓലഞ്ഞാലി വായാടീ ,
അത്തംപ്പത്തിന് പൊന്നോണം,
പൂവുകൾ നുള്ളാൻ,
പൂക്കളം തീർക്കാൻ,
പൂമരക്കൊമ്പിൽ താണിരുന്നാടാൻ ,
ഓമനക്കിളിയേ നീ വരുമോ ,
തെക്കെത്തൊടിയിൽ,
ത്തുമ്പികളിക്കും ,
തുമ്പപ്പൂവേ വെൺപൂവേ,
അത്തച്ചമയത്തിനാടിപ്പാടാൻ,
ഇത്തിരിപ്പൂവേ നീ വരുമോ?
ഓണവെയിലിൽ തുള്ളാട്ടമാടും,
തുമ്പിപ്പെണ്ണേ തൂമൊഴിയേ,
മാവേലിമന്നൻ്റെ വരവേല്പു കാണാൻ,
തുള്ളിക്കളിച്ചങ്ങു നീവരുമോ ?
കാതിൽ കുണുക്കുമായ് ,
പുഞ്ചിരിതൂകുന്ന,
മുക്കുറ്റിപെണ്ണിന് കല്യാണം,
ആമരമീമരമോടി നടക്കുന്ന,
അണ്ണാറക്കണ്ണനും ചാഞ്ചാട്ടം,
ഓണം വന്നോണം വന്നോണംവന്നേ ,
ഓണനിലാവു മുദിച്ചുയർന്നേ,
ഓണത്തപ്പനെ വരവേൽക്കാനായി,
ഓരോആളുമൊ രുങ്ങുന്നേ…..




മനോഹരം